താൾ:CiXIV133.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MOT 306 MOU

Mortar, s. ഉരല, ഉലൂഖലം; തീക്കുടുക്ക
പീരങ്കി.

Mortar, s. കുമ്മായം.

Mortgage, s. പണയം, കാണം.

To Mortgage, v. a. പണയംവെക്കുന്നു;
കാണമിടുന്നു.

Mortgagee, s. പണയക്കാരൻ, കാണം
വാങ്ങുന്നവൻ.

Mortgager, s. പണയം വെക്കുന്നവൻ,
കാണമിടുന്നവൻ.

Mortification, s. മാംസംകെട്ടുപൊകുക;
നാശം; അടക്കുക; മരിപ്പിക്കുക, തപ
സ്സ.

To Mortify, v. a. മരിപ്പിക്കുന്നു, നശിപ്പി
ക്കുന്നു, കെടുത്തുന്നു; അടക്കുന്നു, ഒതുക്കു
ന്നു; താഴ്ത്തുന്നു; പീഡിപ്പിക്കുന്നു, നഷ്ടപ്പെ
ടുത്തുന്നു.

To Mortify, v. n. മാംസംകെട്ടുപോകു
ന്നു; കെടുന്നു; നശിക്കുന്നു.

Mortise, s. കുടുമത്തുള, തുള.

To Mortise, v. a. തുളെക്കുന്നു, കുടുമതുള
ച്ചകൂട്ടുന്നു.

Mortmain, s. അന്യമാക്കിക്കൂടാത്ത അവ
കാശം.

Moschetto, Mosquito, s. കൊതുക, പിറു
ക്ക.

Mosque, s. ജൊനകപ്പള്ളി.

Moss, s. പായൽ.

Mossy, a. പായൽ പിടിച്ച.

Most, a. & ad. അതി, മഹാ, മിക്കതും, മി
ക്കവാറും, തുലൊം.

Most, s. അധികം, അധികത്തുക.

Mostic, s. ചായം ഇടുന്നവന്റെ കൊൽ.

Mostly, ad. മിക്കതും.

Motation, s. അനക്കം, ഇളക്കം.

Mote, s. കരട, തരി.

Moth, s. ഒരു വക പുഴു, ഉറപ്പുഴു.

Mother, s. അമ്മ, തള്ള, മാതാവ, ജനനി:
കല്കം.
Mother—in—law, അമ്മായമ്മ.

Mother, a. മൂലമായുള്ള, ജന്മമുള്ള.
Mother tongue, ജന്മഭാഷ.

To Mother, v. n. കല്കം ഉണ്ടാകുന്നു.

Mother—of—pearl, s. മുത്തുച്ചിപ്പി.

Motherhood, s. മാതൃത്വം.

Motherless, a. അമ്മയില്ലാത്ത, മാതാവി
ല്ലാത്ത.

Motherly, a. മാതൃസംബന്ധമായുള്ള.

Mothery, a. കല്ക്കമായുള്ള.

Motion, s. സ്ഥലമാറ്റം, അനക്കം, ഇള
ക്കം, കുലുക്കം, ചലനം; ധാരം, ഗതി;
ചെഷ്ട, വികാരം; മനൊഭാവം; ആലൊ
ചന, ഗുണദൊഷവിചാരം.

Motionless, a. അനക്കമില്ലാത്ത, നിശ്ചല
മായുള്ള, വികാരമില്ലാത്ത.

Motive, s. കാരണം, ഹെതു, മുഖാന്തരം,
നിൎബന്ധനം, സംഗതി.

Motley, a. കൂട്ടികലൎന്ന, പലനിറംകലൎന്ന.

Motto, s. മുദ്രക്കും മറ്റും ഇട്ട വാക്യം, മുഖ
വുര.

To Move, v. a. സ്ഥലംമാറ്റുന്നു, നീക്കു
ന്നു, അനക്കുന്നു, ഇളക്കുന്നു; നടത്തുന്നു;
ഉത്സാഹിപ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു;
ആലൊചനകൊടുക്കുന്നു; ബൊധംവരു
ത്തുന്നു; മനസ്സിൽ തൊന്നിക്കുന്നു.

To Move, v. n. നീങ്ങുന്നു, അനങ്ങുന്നു,
ഇളകുന്നു; നടക്കുന്നു; മാറുന്നു.

Moveable, a. നീക്കാകുന്ന, മാറ്റുന്ന, ഇ
ളക്കമുള്ള.

Moveables, s. pl. ഇളകുന്ന മുതലുകൾ, ത
ട്ടുമുട്ടുസാമാനങ്ങൾ.

Movement, s. ഇളക്കം, അനക്കം, നീക്കം;
മാറ്റം.

Mover, s. ഇളക്കുന്നവൻ, ഒന്നാമത പറ
യുന്നവൻ, തുടങ്ങുന്നവൻ.

Moving, part. a. മനസ്സിളക്കുന്ന, വികാ
രമുണ്ടാക്കുന്ന, ഹെതുവാകുന്ന.

Mould, s. പൂപ്പ, വളിപ്പ; മണ്ണ, അച്ച, ക
രു; ഭാഷ.

To Mould, v. n. പൂക്കുന്നു, പൂപ്പപിടിക്കു
ന്നു, വളിക്കുന്നു.

To Mould, v. a. കരുപ്പിടിക്കുന്നു, ആകൃ
തിപ്പെടുത്തുന്നു, ഭാഷവരുത്തുന്നു; കുഴെ
ക്കുന്നു; തെക്കുന്നു.

To Moulder, v. a. & n. പൊടിയുന്നു,
ധൂളിയായ്പൊകുന്നു; പൊടിയാക്കുന്നു.

Mouldiness, s. നുലച്ചിൽ, പൂപ്പ, വളിപ്പ.

Moulding, s. മരത്തിലെങ്കിലും കല്ലിലെങ്കി
ലും എഴുന്നപ്പണി.

Mouldy, a. പൂപ്പുള്ള, വളിപ്പുമണമുള്ള.

To Moult, v. n. തൂവൽ ഉതിരുന്നു, പപ്പു
പൊഴിയുന്നു.

Mound, s. മാട, കയ്യാല; മൺകൊട്ട.

Mount, s. പൎവതം, മല, കുന്ന, കൂട്ടിയ
കൂമ്പൽ.

To Mount, v. n. ഉയരുന്നു, കെറുന്നു, ഇ
ത്രമാത്രമാകുന്നു, പണിതുപൊങ്ങുന്നു; കു
തിരപ്പുറത്ത കെറുന്നു.

To Mount, v. a. കയറ്റുന്നു, കുതിരപ്പുറ
ത്തകെറ്റുന്നു ; ഉയൎത്തുന്നു; മെലെ വെക്കു
ന്നു; അലങ്കരിക്കുന്നു ; കൂട്ടിഇണക്കുന്നു, കാ
വലായി നില്ക്കുന്നു ; കാക്കുന്നു.

To mount a cannon, വലിയതൊക്ക ച
ട്ടത്തിൽ കെറ്റുന്നു.

Mountain, s. പൎവതം, മല, ഗിരി, ശൈ
ലം, അചലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/318&oldid=178172" എന്ന താളിൽനിന്ന് ശേഖരിച്ചത്