Jump to content

താൾ:CiXIV133.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INV 267 INV

Invariably, ad. ഭെദഗതികൂടാതെ, സ്ഥി
രമായി.

Invasion, s, ആക്രമിക്കുക, ബലമായുള്ള
ഉൾപ്രവെശനം, അതിക്രമിച്ചുകടക്കുക,
ശത്രുപ്രവെശം.

Invasive, a, ആക്രമിക്കുന്ന.

Invective, s. കൊള്ളിവാക്ക, നിഷ്ഠൂവാ
ക്ക, കുത്തുമൊഴി, ശകാരം.

Invective, a. നിഷ്ഠൂരമുള്ള, കൊള്ളിക്കുന്ന,
ശകാരമുള്ള.

To Inveigh, v. n. ശകാരിക്കുന്നു, ദുഷിച്ചു
പറയുന്നു, നിന്ദാവാക്കുപറയുന്നു.

Inveigher, s. ശകാരിക്കുന്നവൻ, നിന്ദാ
വാക്കു പറയുന്നവൻ.

To Inveigle, v. a. ദൊഷത്തിന വശീക
രിക്കുന്നു, മൊഹിപ്പിക്കുന്നു, ആശപ്പെടുത്തു
ന്നു; കുടുക്കിലാക്കുന്നു, കബളിപ്പിക്കുന്നു.

Inveigler, s. മൊഹിപ്പിക്കുന്നവൻ, വശീ
കരിക്കുന്നവൻ, ചതിയൻ, കബളിപ്പിക്കു
ന്നവൻ.

To Invent, v. a. നിനച്ചുകാണുന്നു, നി
രൂപിച്ചുണ്ടാക്കുന്നു, ഉണ്ടാക്കിതീൎക്കുന്നു, യ
ന്ത്രിക്കുന്നു; കള്ളമായിട്ടുണ്ടാക്കുന്നു; കല്പി
ക്കുന്നു, വകയുന്നു.

Inventer, s. കൃതിക്കാരൻ, യന്ത്രികൻ, വ
കയുന്നവൻ.

Invention, s. കൃതി, കബന്ധം, യന്ത്രം;
ബുദ്ധികൌശലം, കല്പന.

Inventive, u. ബുദ്ധികൌശലമുള്ള.

Inventor, s. കൃതിക്കാരൻ, കവിതക്കാരൻ,
നിനച്ചുണ്ടാക്കുന്നവൻ, യന്ത്രികൻ, കല്പി
ക്കുന്നവൻ.

Inventory, s. മുതലിന്റെയും മറ്റും വി
വരച്ചാൎത്ത.

Inverse, a, മറിച്ചിലായുള്ള, ക്രമഭെദമുള്ള,
മാറുപാടുള്ള, വിപരീതമായുള്ള.

Inversion, s. മറിച്ചിൽ, ക്രമഭെദം, മാറു
പാട, വിപൎയ്യം.

To Invert, v. a. കീഴ്മെൽ മറിക്കുന്നു, മ
റിച്ചവെക്കുന്നു, മുമ്പുപിമ്പാക്കുന്നു.

Invertedly, ad. കീഴ്മെൽ മറിഞ്ഞിട്ട.

To Invest, v. a. ഉടുപ്പിക്കുന്നു, ശൃംഗാരി
ക്കുന്നു, അലങ്കരിക്കുന്നു, ധരിപ്പിക്കുന്നു; ഉ
ദ്യൊഗത്തിലാക്കുന്നു; കൊടുക്കുന്നു; മുടക്കു
ന്നു; വെക്കുന്നു; വളെക്കുന്നു.

Investigable, a. ശൊധന ചെയ്ത നൊ
ക്കാകുന്ന, വിസ്തരിക്കാകുന്ന.

To Investigate, v. a. ശൊധന ചെയ്ത
നൊക്കുന്നു, വിസ്തരിക്കുന്നു, വിചാരണ
ചെയ്യുന്നു.

Investigation, s. ശൊധന, വിസ്താരം,
വിചാരണ, പരിശൊധന.

Investiture, s. ഉദ്യൊഗംകൊടുക്കുക; അ

ധികാരവും സ്ഥാനവും മറ്റും കൊടുക്കുക;
എല്പിക്കുക; മുടക്കം.

Investment, s. ഉടുപ്പ, വസ്ത്രം: മുടക്കം.

Inveteracy, s. പഴക്കമായുള്ള ദൊഷം,
ദുശ്ശഠത; പഴക്കമായുള്ള വ്യാധി.

Inveterate, a. പഴക്കമായുള്ള, കാലപ്പഴ
ക്കം കൊണ്ട സ്ഥിരപ്പെട്ട, കടുപ്പമുള്ള.

Invidious, a. അസൂയയുള്ള, ൟൎഷ്യയുള്ള.

Invidiously, ad. അസൂയയായി.

Invidiousness, s. അസൂയ, ൟൎഷ്യ.

To Invigorate, v. a. ബലപ്പെടുത്തുന്നു,
ദൃഢപ്പെടുത്തുന്നു, ധൈൎയ്യപ്പെടുത്തുന്നു.

Invincible, a. ജയിച്ചുകൂടാത്ത, അജയ്യം,
വെന്നുകൂടാത്ത.

Inviolable, a. അശുദ്ധമാക്കികൂടാത്ത, ലം
ഘിച്ചുകൂടാത്ത, ഭംഗംവരുത്തി കൂടാത്ത,
അലംഘനീയം, ഉപദ്രവിച്ചുകൂടാത്ത.

Inviolate, a. ഉപദ്രവംകൂടാത്ത, അശുദ്ധ
പ്പെടാത്ത, ഭംഗംവരാത്ത.

Invisibility, s. അദൎശനം, അപ്രത്യക്ഷത;
കാണപ്പെടായ്മ.

Invisible, a. അദൃശ്യമായുള്ള, അപ്രത്യക്ഷ
മായുള്ള, കാണപ്പെടാത്ത.

Invisibly, ad. അദൃശ്യമായി, കാണപ്പെ
ടാതെ.

Invitation, s, ക്ഷണിക്കുക, ക്ഷണം, വിളി.

To Invite, v. a. ക്ഷണിക്കുന്നു, വിളിക്കു
ന്നു, വിരുന്നിന വിളിക്കുന്നു; ആഗ്രഹി
പ്പിക്കുന്നു, മൊഹിപ്പിക്കുന്നു, വശീകരിക്കു
ന്നു.

Invitingly, ad. മൊഹിപ്പിക്കുന്ന വിധ
ത്തിൽ, ആഗ്രഹിപ്പിക്കുന്ന പ്രകാരം.

To Inumbrate, v. a. നിഴലിടുന്നു, നിഴ
ലിക്കുന്നു, മറെക്കുന്നു.

Inunction, s. പൂശൽ; അഭിഷെകം.

Inundation, s. പ്രളയം, വെള്ളപ്പൊക്കം,
ജലപ്രളയം.

To Invocate, v. a. അൎത്ഥിക്കുന്നു, യാചി
ക്കുന്നു; വിളിക്കുന്നു, ചാറ്റുന്നു.

Invocation, s. അൎത്ഥനം, യാചന, പ്രാ
ൎത്ഥന; വിളി, ചാറ്റ.

Invoice, s. കപ്പലിൽ അയക്കുന്ന ചരക്കുക
ളുടെ വരിചാൎത്ത.

To Invoke, v. a. അൎത്ഥിക്കുന്നു, യാചിക്കു
ന്നു; വിളിക്കുന്നു, ചാറ്റുന്നു.

To Involve, v. a. ചുരുട്ടുന്നു, ചുറ്റിപൊ
തെക്കുന്നു; ഉൾപ്പെടുത്തുന്നു; അകപ്പെടു
ത്തുന്നു, എൎപ്പെടുത്തുന്നു; കുടുക്കിലാക്കുന്നു;
കുഴച്ചമറിക്കുന്നു, കുഴക്കുന്നു.

Involuntarily, ad. മനസ്സറിയാതെ, മന
സ്സില്ലാതെ.

Involuntary, a. മനസ്സില്ലാത്ത, മനസ്സുകെ
ടുള്ള.


M m 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/279&oldid=178133" എന്ന താളിൽനിന്ന് ശേഖരിച്ചത്