താൾ:CiXIV133.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INS 261 INS

To Insharine, v. a. പെട്ടിയിൽ വെച്ചു സൂ
ക്ഷിക്കുന്നു.

Inside, a. ഉൾഭാഗം, അകത്തെഭാഗം, അ
ന്തൎഭാഗം.

Insidious, a. കൃത്രിമമായുള്ള, ചതിവായു
ള്ള, ദ്രൊഹമുള്ള, ധൂൎത്തുള്ള.

Insidiously, ad. കൃത്രിമമായി, ചതിവായി.

Insidiousness, s. കൃത്രിമം, ചതിവ, വ
ഞ്ചന, ദ്രൊഹചിന്ത.

Insight, s. ഉൾകാഴ്ച, പരിശൊധന, സൂ
ക്ഷ്മജ്ഞാനം, ഉള്ളറിവ.

Insignificance, s. അൎത്ഥമില്ലായ്മ, പൊ
Insignificancy, s. രുളില്ലായ്മ, നിരൎത്ഥ
ത അല്പകാൎയ്യം, ലഘുത്വം, നിസ്സാരത.

Insignificant, a. അൎത്ഥമില്ലാത്ത, പൊരു
ളില്ലാത്ത, നിരൎത്ഥകം, സാരമില്ലാത്ത, കാ
ൎയ്യമില്ലാത്ത, ലഘുവായുള്ള.

Insincere, a. പരമാൎത്ഥക്കെടുള്ള, നെര
ല്ലാത്ത, കപടമുള്ള, ഉൾകപടമുള്ള, മായ
മുള്ള, വിശ്വാസഭംഗമുള്ള.

Insincerity, s. പരമാൎത്ഥക്കെട, കപടം,
നെരില്ലായ്മ, വ്യാപ്തി, വിശ്വാസഭംഗം.

Insinuant, a. നയപ്പെടുത്തുന്ന, ഇഷ്ടപ്പെ
ടുത്തുന്ന, മൊഹിപ്പിക്കുന്ന.

To Insinuate, v. a. & n. പയ്യവെ ഉൾ
പ്പെടുത്തുന്നു, നയമായിഇഷ്ടംവരുത്തുന്നു;
ലയിപ്പിക്കുന്നു; മൊഹിപ്പിക്കുന്നു; സൂചിപ്പി
ക്കുന്നു; അറിയാതെ കടക്കുന്നു; നൂണുപ്ര
വെശിക്കുന്നു; ചുറ്റുന്നു, ചുരുളുന്നു.

Insinuation, s. ഇഷ്ടം വരുത്തുക, ലയിപ്പി
ക്കുക; മൊഹനവാക്ക; സൂചനവാക്ക; ന
യവഞ്ചന.

Insinuative, a. ഇഷ്ടംവരുത്തുന്ന, ലയി
പ്പിക്കുന്ന, മൊഹിപ്പിക്കുന്ന.

Insinuator, s. സൂചിപ്പിക്കുന്നവൻ.

Insipid, a. രുചിയറ്റ, രസക്കെട്ടുള്ള, സ്വാ
ദില്ലാത്ത, സാരമറ്റ; വീൎയ്യമില്ലാത്ത.

Insipidity, s. അരുചി, നിസ്സാരത, വീ
Insipidness, s. ൎയ്യമില്ലായ്മ: സ്വാദില്ലായ്മ,
അരൊചകം.

Insipience, a. ബുദ്ധിയില്ലായ്മ, ഭൊഷ
ത്വം, മൂഢത.

To Insist, v. n. ഊന്നുന്നു, നിലനില്ക്കുന്നു,
നിലയായിരിക്കുന്നു, മാറാതിരിക്കുന്നു; പി
ടിച്ചുപറയുന്നു, നിൎബന്ധിക്കുന്നു.

Insistent, a. ഊന്നുന്ന, മാറാതിരിക്കുന്ന,
നിൎബന്ധിക്കുന്ന.

Insitiency, a. ദാഹമില്ലായ്മ.

Insition, a. ഒട്ടിച്ചുചെൎക്കുക, ഒരു കൊമ്പ
മറ്റൊരു കൊമ്പിലെക്ക ഒട്ടിച്ചചെൎക്കുക.

To Insnare, v. a. കണിയിൽ ഉൾപ്പെടു
ത്തുന്നു, കുടുക്കുന്നു, അകപ്പെടുത്തുന്നു, വല
യിൽ അകപ്പെടുത്തുന്നു; അമളിപ്പിക്കുന്നു.

Insnarer, s, കുടുക്കുന്നവൻ, അകപ്പെടുത്തു
ന്നവൻ.

Insobriety, s. സുബുദ്ധിയില്ലായ്മ, മദ്യപാ
നം, വെളിവുകെട.

Insociable, a, സംഭാഷണം ചെയ്യാത്ത,
ഒരുത്തരൊടും സഹവാസമില്ലാത്ത യൊ
ജിച്ചുകൂടാത്ത.

To Insolate, v. a. വെയിലത്ത വെക്കുന്നു,
വെയിലത്ത ഇട്ട ഉണക്കുന്നു.

Insolation, a. വെയിൽകൊൾ, വെയിൽ
തട്ടൽ.

Insolence, s. അകനിന്ദ, ഗൎവ്വം, ദുരഹ
Insolency, s. ങ്കാരം, തണ്ടുതപ്പിത്വം, അ
ഹമ്മതി.

Insolent, a. അകനിന്ദയുള്ള, ഗൎവ്വമുള്ള, ദു
രഹങ്കാരമുള്ള, തണ്ടുതപ്പിത്വമുള്ള, അഹ
മ്മതിയുള്ള.

Insolently, ad. അകനിന്ദയായി.

Insolvable, a. തെളിയിച്ചുകൂടാത്ത; കടം
തീൎത്തുകൂടാത്ത, കടത്തിൽ മുങ്ങിയ.

Insoluble, ca. അലിച്ചുകൂടാത്ത, ഉരുക്കികൂ
ടാത്ത.

Insolvency, a. കടംതീൎപ്പാൻ പ്രാപ്തിയി
ല്ലായ്മ.

Insolvent, a. കടം തീൎപ്പാൻ പ്രാപ്തിയില്ലാ
ത്ത.

Insomuch, ad. അതുകൊണ്ട, ആയിട്ട, ത
ക്കവണ്ണം.

To Inspect, v. a. മെൽവിചാരമായിവി
ചാരിക്കുന്നു, ശൊധനചെയ്യുന്നു; നൊക്കു
ന്നു; കാണുന്നു.

Inspection, s. മെൽവിചാരം, ശൊധന,
പരിശോധന.

Inspector, a. മെൽവിചാരക്കാരൻ, ശൊ
ധനക്കാരൻ.

Inspersion, a. തളിക്കുക, തളി.

To Insphere, v. a. ചക്രമിക്കുന്നു.

Inspirable, a. നിശ്വസിക്കതക്ക.

Inspiration, a. ആവെശം, നിശ്വാസം;
ഉപദെശം, മനസ്സിൽ ആക്കുക.

To Inspire, v. n. നിശ്വസിക്കുന്നു, ആ
വെശിക്കുന്നു.

To Inspire, v. a, മനസ്സിൽ ആക്കുന്നു, ഉ
ണൎച്ചയുണ്ടാക്കുന്നു, ചൊടിപ്പിക്കുന്നു.

To Inspirit, v. a. ചൊടിപ്പിക്കുന്നു, ധൈ
ൎയ്യപ്പെടുത്തുന്നു, ഉത്സാഹിപ്പിക്കുന്നു, ദൃഢ
പ്പെടുത്തുന്നു.

To Inspissate, v. a. കൊഴുപ്പിക്കുന്നു.

Inspissation, s. കൊഴുപ്പിക്കുക, കൊഴുപ്പ;
പാവ.

Instability, s. നിലവരമില്ലായ്മ, നിലകെ
ട, അസ്ഥിരത, അനവസ്ഥിതി, ചഞ്ചല
ത, ഇളക്കം, ചപലത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/273&oldid=178127" എന്ന താളിൽനിന്ന് ശേഖരിച്ചത്