താൾ:CiXIV133.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IND 253 IND

Increment, s. വൎദ്ധനം, വളൎച്ച, കൂടുതൽ,
വിളവ.

Increpation, s. ശാസന, കലമ്പൽ.

Increscent, a. വൎദ്ധിക്കുന്ന.

To Incriminate, v. a. കുറ്റം ചുമത്തുന്നു.

To Incrust, v. a. മെൽ തൊലുണ്ടാ
To Incrustate, v. a. ക്കുന്നു, മൂടലുണ്ടാ
ക്കുന്നു, വരട്ടുന്നു.

Incrustation, s. തൊൽവന്നുമൂടുക.

To Incubate, v, a. പൊരുന്നയിരിക്കുന്നു,
പൊരുന്നുന്നു.

Incubation, s. പൊരുന്നൽ, അട.

Incubus, s. ശയിച്ചുകൊണ്ടിരിക്കുന്നവ
ന്റെ ശരീരത്തിൽ വരുന്ന ഒരു വക ത
രിപ്പ.

To Inculcate, v. a. ബുദ്ധിചൊല്ലികൊടു
ക്കുന്നു, ബുദ്ധിയുപദെശിക്കുന്നു; കല്പിക്കു
ന്നു.

Inculcation, s. ബുദ്ധിചൊല്ലികൊടുക്കുക,
ബുദ്ധിയുപദെശം, കല്പന.

Inculpable, a. കുറ്റം ചുമത്തികൂടാത്ത,
നിരപരാധമുള്ള.

Incumbent, s. ഇടവകപട്ടക്കാരൻ.

Incumbent, a. ചെയ്യെണ്ടുന്ന, ചുമതലയു
ള്ള; ചരിയുന്ന.

To Incur, v. a. &. n. ഉണ്ടാക്കുന്നു, ഇട
വരുത്തുന്നു, ഹെതുവുണ്ടാക്കുന്നു; ഉണ്ടാകു
ന്നു, ഹെതുവാകുന്നു, സംഗതിവരുന്നു.

Incurable, a. അസാദ്ധ്യമായുള്ള, സ്വസ്ഥ
മാക്കികൂടാത്ത, പൊറുക്കാത്ത.

Incunableness, s. അസാദ്ധ്യം.

Incurious, a. സൂക്ഷമില്ലാത്ത, ജാഗ്രതയി
ല്ലാത്ത.

Incursion, s. ആക്രമം, അഭിയോഗം, ശ
ണ്ഠ, നൂണകടക്കുക, ശത്രുവിന്റെ സെ
ന ഉൾപ്രശിക്കുക.

To Incurvate, v. a. വളെക്കുന്നു.

Incurvation, s. വളെക്കുക, വളച്ചിൽ, വ
ണക്കം.

Incurvity, s. വളചിൽ, ഉൾവളവ.

To Indagate, v. a. തെടുന്നു, ശൊധന
ചെയ്യുന്നു, വിചാരണ ചെയ്യുന്നു.

Indagation, s. ശൊധന, പരിശൊധന,
വിചാരണ.

Indebted, a. കടം പെട്ട, ഋണപ്പെട്ട.

Indecency, s, അവലക്ഷണം, ലജ്ജകെട,
നാണക്കെട; മൎയ്യാദകെട, അൎഹതയില്ലാ
യ്മ

Indecent, a, അവലക്ഷണമുള്ള, നാണ
ക്കെടുള്ള, മയ്യാദകെടുള്ള.

Indecision, s. തീൎച്ചയില്ലായ്മ, നിശ്ചയമി
ല്ലായ്മ, അഖണ്ഡിതം.

Indeclinable, a. അന്തഭെദംവരാത്ത.

Indecorous, അവലക്ഷണമുള്ള, ചെൎച്ചയി
ല്ലാത്ത, അൎഹതയില്ലാത്ത.

Indecorum, s. അവലക്ഷണം, ചെൎച്ചകെ
ട, അൎഹതയില്ലായ്മ, അഭംഗി.

Indeed, ad. ഉള്ളവണ്ണമെ, സത്യം, നെർ,
തന്നെ, നിശ്ചയം.

Indefatigable, a. തളൎച്ചകൂടാത്ത, ആല
സ്യപ്പെടാത്ത.

Indefatigably, ad. തളൎച്ചകൂടാതെ.

Indefeasible, a. തളളി കളഞ്ഞു കൂടാത്ത,
ഇല്ലായ്മചെയ്തു കൂടാത്ത.

Indefectibility, s. അന്യൂനത; അഴിഞ്ഞു
കൂടായ്മ.

Indefectible, a. അന്യനമായുള്ള, അഴി
ഞ്ഞുകൂടാത്ത, ഒടുങ്ങാത്ത.

Indefensible, a. തടുത്തുകൂടാത്ത, രക്ഷി
ച്ചുകൂടാത്ത, കാത്തകൂടാത്ത, ന്യായംപറ
ഞ്ഞുകൂടാത്ത.

Indefinite, a. നിശ്ചയമില്ലാത്ത, തിട്ടമി
ല്ലാത്ത; ഖണ്ഡിതമില്ലാത്ത, ക്ലിപ്തമില്ലാത്ത,
കുറിക്കപ്പെടാത്ത.

Indefinitely, a. നിശ്ചയമില്ലാതെ, തിട്ടം
കൂടാതെ.

Indefinitude, s. ബുദ്ധിക്കടങ്ങാത്ത വലി
പ്പം, അഖണ്ഡിതം; പരിചെദിച്ചുകൂടാ
യ്മ.

Indelible, a. മാച്ചുകൂടാത്ത, കുത്തികള
ഞ്ഞുകൂടാത്ത; തള്ളിക്കളഞ്ഞുകൂടാത്ത.

Indelicacy, s. അവലക്ഷണം, അഭംഗി,
നാണക്കെട, ലജ്ജയില്ലായ്മ, അൎഹതയി
ല്ലായ്മ.

Indelicate, a. അവലക്ഷണമുള്ള, ലജ്ജയി
ല്ലാത്ത.

Indemnification, s. നിരുത്തരവാദമാക്കു
ക, ചെതത്തിനും മറ്റും വകവെച്ചുകൊടു
ക്കുക.

To Indemnify, v. a. നിരുത്തരവാദമാ
ക്കുന്നു, ചെതത്തിനും മറ്റും വകവെച്ചു
കൊടുക്കുന്നു.

Indemnity, s, ദണ്ഡനം കൂടാതെയുള്ള ഒ
ഴിച്ചിൽ, നിരുത്തരവാദം.

To Indent, v. a. അലുക്കിലയാക്കുന്നു, വ
ള്ളിക്കുന്നു; പല്ലിടുന്നു; ചലുക്കുന്നു.

To Indent, v. n. ഉടമ്പടിചെയ്യുന്നു, കു
ത്തക എല്ക്കുന്നു.

Indent, s. വള്ളൽ, അലുക്കില; ചളുക്ക.

Indentation, s. വള്ളൽ, അലുക്കില, ഒപ്പ
മില്ലായ്മ.

Indenture, s. ഉടമ്പടി.

Independence, s. സ്വാതന്ത്ര്യം, സ്വാ
Independency, s. ധീനം; പരാധീന
മില്ലായ്മ.

Independent, a. സ്വാതന്ത്ര്യമുള്ള, സ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/265&oldid=178119" എന്ന താളിൽനിന്ന് ശേഖരിച്ചത്