താൾ:CiXIV133.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FIL 186 FIN

Filbert, s. കൊട്ടടക്കാ.

To Filch, v. n. മൊഷ്ടിക്കുന്നു, തട്ടിയെടു
ക്കുന്നു, കക്കുന്നു.

Filcher, s. മൊഷ്ടിക്കുന്നവൻ, തട്ടിയെടു
ക്കുന്നവൻ.

File, s. അരം; കൊൎമ്പൽ; കടലാസകൊ
ൎക്കുന്ന ചരs; ചാൎത്ത; വര, അണി.

Filecutter, s. അരമുണ്ടാക്കുന്നവൻ.

To File, v. a. & n. രാകുന്നു; കടലാസു
കൾ ചരടിലൊ കമ്പിയിലൊ കൊൎക്കുന്നു;
അണിയണിയായിപൊകുന്നു.

Filer, s. രാകുന്നവൻ.

Filial, a. പുത്രസംബന്ധമായുള്ള, പുത്രഭാ
വമായുള്ള, പുത്രന്നടുത്ത.

Filiation, s. പുത്രന പിതാവിനൊടുള്ള
സംബന്ധം.

Filings, s. അരപ്പൊടി, രാക്കുപൊടി.

To Fill, v. a. നിക്കുന്നു, പൂരിക്കുന്നു;
തൃപ്തിയാക്കുന്നു; തിക്കിനിറെക്കുന്നു; പക
ൎന്നൊഴിക്കുന്നു; നികത്തുന്നു; ആക്കിവെക്കു
ന്നു.

To Fill, v. n. നിറയുന്നു, സംപൂൎണ്ണമാകു
ന്നു, തിങ്ങിനിറയുന്നു; തൃപ്തിയാകുന്നു; നി
കക്കുന്നു.

Fill, s. തൃപ്തി, സംപൂൎണ്ണത.

Filler, s, നിറെക്കുന്നവൻ, നിറെക്കുന്ന വ
സ്തു.

Fillet, s. തലമുടികെട്ടുന്ന നാട; തൂണി
ന്റെ വളര, മെൽചുറ്റ.

To Fillet, v. a. നാടകെട്ടുന്നു.

To Fillip, v. a. നൊടിക്കുന്നു, മിടിക്കുന്നു.

Fillip, s. നൊടിപ്പ, മിടിപ്പ.

Filly, s, പെൺ്ങ്കുതിരക്കുട്ടി.

Film, s, പാട, പുറംതൊൽ, നെൎത്തപൊ
ള, നെൎത്തതൊലി.

Filmy, a. നെൎത്തപാളയുള്ള, നെൎത്ത
തൊലിയുള്ള.

To Filter, v. a. ഊറ്റുന്നു, വാറ്റുന്നു, അ
രിക്കുന്നു, തെളിയിക്കുന്നു.

Filter, s. ഊറ്റുനൂൽ, വാറ്റുകൊൽ, അ
രിയാട.

Filth, s. അഴുക്ക, കല്ക്കം; കന്മഷം; കെട,
വഷളത്വം, ചീത്തത്വം, അശുദ്ധി, മലി
നം, ദുഷ്ട.

Filthily, ad. അഴുക്കായി, ചീത്തയായി.

Filthiness, s. അഴുക്ക, മലിനത, വൃത്തി
കെട, മുഷിച്ചിൽ; വഷളത്വം, ചീത്ത
ത്വം; കെട, അഴുകൽ.

Filthy, a. അഴുക്കുള്ള, കല്ക്കമുള്ള, കന്മഷമു
ള്ള, ദുഷ്ട; കെട്ട, ചീത്ത, മലിനതയുള്ള,
മലദൂഷിതമായുള്ള, വൃത്തിയില്ലാത്ത.

To Filtrate, v. a. അരിക്കുന്നു, ഊറ്റുന്നു,
തെളിയിക്കുന്നു.

Filtration, s. അരിപ്പ, ഊറ്റൽ, തെളി
ച്ചിൽ, തെളിതാര.

Fimbriated, a. വിളിമ്പവെക്കപ്പെട്ട, വക്ക
ഇടപ്പെട്ട.

Fin, s. മീനിൻ ചിറക.

Finable, a. പ്രായശ്ചിത്തം ചെയ്യപ്പെടത
ക്ക, തുട്ടിപിടിക്കതക്ക.

Final, a. ഒടുക്കമുള്ള, ഒടുക്കത്തെ, അവസാ
നമുള്ള; അന്തമുള്ള, അന്ത്യമായുള്ള, അന്തി
കമായുള്ള; തീൎച്ചയുള്ള, പരിഛെദമുള്ള.

Finally, ad. ഒടുക്കത്ത, അന്തമായി; തീ
ൎച്ചെക്ക, തീൎച്ചയായി, തീരെ.

Finance, s. വരവ, മുതൽവരവ, ദ്രവ്യാഗ
മം, മുതലെടുപ്പ; കണക്കിടപ്പെട്ട കാൎയ്യം.

Financial, a. മുതൽവരവുസംബന്ധിച്ച,
മുതലെടുപ്പുള്ള; കണക്കിടപ്പെട്ട.

Financier, s. മുതൽവരവപിരിക്കുന്നവൻ,
മുതലെടുക്കുന്നവൻ, പണ്ടാരവകമുതലെട
പ്പെട്ടകാൎയ്യവിചാരക്കാരൻ.

To Find, v. a. കണ്ടെത്തുന്നു, കാണുന്നു;
കണ്ടുകിട്ടുന്നു, കണ്ടുപിടിക്കുന്നു; അഭിപ്രാ
യം സാധിക്കുന്നു; തമ്മിൽ കാണുന്നു, നെ
രിടുന്നു; കണ്ടറിയുന്നു, ഗ്രഹിക്കുന്നു; പിടി
ക്കുന്നു; തുൻപുണ്ടാക്കുന്നു; എത്തുന്നു; ചിലവിന
കൊടുക്കുന്നു; സ്വന്തചിലവിട്ട ക
ഴിക്കുന്നു; വിധിക്കുന്നു.

To find himself, സ്വന്തം ചിലവിട്ടുകഴി
ഞ്ഞുകൂടുന്നു.

To find out, വിട്ടുകഥ തെളിച്ചുപറയുന്നു.

To find out, കണ്ടെത്തുന്നു.

To find out, തുൻപുണ്ടാകുന്നു.

To find out, നിനച്ചുണ്ടാക്കുന്നു, വക
യുന്നു.

Finder, s. കണ്ടെത്തുന്നവൻ, കണ്ടുകിട്ടുന്ന
വൻ; കണ്ടുപിടിക്കുന്നവൻ.

Findfault, s. കുറ്റംകണ്ടുപിടിക്കുന്നവൻ,
ദൂറുപറയുന്നവൻ.

Fine, a. നെരിയ, സ്വഛമായുള്ള, നിൎമ്മ
ലമായുള്ള; സൂക്ഷ്മമായുള്ള; നല്ല മൂൎച്ചയു
ള്ള; തെളിവുള്ള; മാൎദ്ദവമുള്ള; വാസനയു
ള്ള; മിനുസമുള്ള; കൌശലമുള്ള; സാമൎത്ഥ്യ
മുള്ള; നാണയമുള്ള; മൊടിയുള്ള; ജാത്യ
മായുള്ള; ശ്രെഷ്ഠതയുള്ള, വിശെഷമായു
ള്ള; ഭംഗിയുള്ള, മനൊഹരമായുള്ള, ശൊ
ഭയുള്ള.

Fine, s. പ്രായശ്ചിത്തം, ദണ്ഡം; തുട്ടി;
പിഴ; ഒടുക്കം, സമാപ്തി, അവസാനം.

To Fine, v. a. സ്വഛമാക്കുന്നു, നിൎമ്മല
മാക്കുന്നു; മിനുസമാക്കുന്നു; തെളിയിക്കു
ന്നു; പ്രായശ്ചിത്തം ചെയ്യിക്കുന്നു, പിഴ
ചെയ്യിക്കുന്നു.

To Fine, v. n. പ്രായശ്ചിത്തം ചെയ്യുന്നു,
പിഴചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/198&oldid=178051" എന്ന താളിൽനിന്ന് ശേഖരിച്ചത്