Jump to content

താൾ:CiXIV133.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EYE 175 FAC

Exulceration, s. വൃണത്തിനും മറ്റും ഉള്ള
പഴുപ്പ.

To Exult, v. n. ആനന്ദിക്കുന്നു, അതി
പ്രസാദിക്കുന്നു, അതിസന്തൊഷപ്പെടു
ന്നു, ജയസന്തോഷം കൊള്ളുന്നു.

Exultation, s. അത്യാനന്ദം, അതിപ്രസാ
ദം, ജയസന്തോഷം.

To Exundate, v. n. കവിഞ്ഞൊഴുകുന്നു,
കവിയുന്നു, വഴിയുന്നു.

Exundation, s, കവിഞ്ഞൊഴുകുക, കവി
ച്ചിൽ ; പ്രവാഹം, ജലപ്രളയം; അനവ
ധി, അധികത്വം.

Exuperable, a. ജയിക്കാകുന്ന, അടക്കാ
കുന്ന, ജിത്യം.

Exuperance, s, അധികതൂക്കം, അധിക
ഭാരം, മിൻതൂക്കം.

Exuperant, a. അധികതൂക്കമുള്ള, മിൻതൂ
ക്കമുള്ള.

To Exuscitate, v. a. ഉദ്യോഗിപ്പിക്കുന്നു,
ഉത്സാഹിപ്പിക്കുന്നു.

Exustion, s. തീകൊണ്ടുള്ള ദഹനം, ദഹി
പ്പിക്കുക, അഗ്നിബാധ, അഗ്നിദാഹം.

Exuvia, s. പടം, ഒട.

Eye, s. കണ്ണ, നയനം, നേത്രം, നൊ
ട്ടം, അക്ഷി, ദൃഷ്ടി; കാഴ്ച; കുഴ.

To Eye, v. a. നൊക്കുന്നു, നൊക്കികാണു
ന്നു, കണ്ണുവെക്കുന്നു.

Eyeball, s, കണ്മിഴി, കണ്മണി, അക്ഷി
കൂടകം.

Eyebrow, s. പിരികം, ചില്ലിക്കൊടി; ഭൂ.

Eyedrop, s, കണ്ണിർ, കണ്ണനീർ, നെത്രാം
ബു, ബാഷ്പം.

Eyeglance, s. കണ്ണൊട്ടം.

Eyeglass, s. മൂക്കകണ്ണാടി, സുലൊചനം,
കണ്ണട.

Eyelash, s. ഇമ, കണ്ണിമ, കൺ്പീലി, നെ
ത്രഛദം.

Eyeless, a. കണ്ണില്ലാത്ത.

Eyelet, s. ചെറുദ്വാരം, ചെറുപഴുത, ഊ
രാപ്പൊത്തെ.

Eyelid, s. കൺപൊള, നെത്രഛദം.

Eyeservice, s. ദൃഷ്ടിശുശ്രൂഷ, തിരുമുണ്ടി
വെല, കൺ്മുമ്പിവെല.

Eyeshot, s. കണ്ണനൊട്ടം, നയനവീക്ഷ
ണം.

Eyesore, s. നെത്രരോഗം, കണ്ണിനവെറു
പ്പ.

Eyespotted, a. കണ്ണുകൾ പൊലെ വിങു
ക്കളുള്ള, പുള്ളിയുള്ള.

Eyetooth, s. കുലപ്പല്ല, കൂൎച്ചൻപല്ല.

Eyewink, s. കണ്ണകാട്ടുക, നെത്രസംജ്ഞ.

Eyewitness, s. കണ്ടസാക്ഷി, ചക്ഷസ്സാ
ക്ഷി.

F.

Fable, s. കഥ; കെട്ടുകഥ, കവിത, വിടു
കഥ; കൃതി; കള്ളം.

To Fable, v. a. & n. കവിതകെട്ടുന്നു,
കെട്ടുകഥ ഉണ്ടാക്കുന്നു; കള്ളം പറയുന്നു.

Fabled, a, വിടുകവിതകളിൽ ശ്രുതിപ്പെട്ട.

Fabler, s. കെട്ടുകഥക്കാരൻ, കവിതക്കാരൻ.

Fabric, s. മാളിക, മെട; ചട്ടം; കെട്ടവെ
ല, പണി.

To Fabricate, v. a. കെട്ടിതീൎക്കുന്നു, പ
ണിയുന്നു; ഉണ്ടാക്കുന്നു; നിൎമ്മിക്കുന്നു; ക
ള്ളമായിട്ടുണ്ടാക്കുന്നു; കവിതപറയുന്നു.

Fabrication, s. കെട്ടിതിൎക്കുക, പണിത
ഉണ്ടാക്കുക; നിൎമ്മിതി; പണി; കള്ളപ്പ
ണി, കള്ള കൃതി, കള്ളം.

Fabulist, s, കവിതക്കാരൻ, കൃതിക്കാരൻ.

Fabulous, a. കവിതയുള്ള, വിടുകഥയായു
ള്ള, കെട്ടുകഥസംബന്ധിച്ച; കള്ളമായുള്ള.

Fabulously, ad. കവിതയായി, കവിത
ക്കെട്ടായി, കള്ളമായി.

Face, s, മുഖം, ആനനം, വക്ത്രം, വദ
നം, മൊന്ത; മുഖരൂപം, അഭിമുഖം; മു
ഖപ്പ; നിരപ്പാക്കിയ ഭാഗം; മിനുക്കിയ ഭാ
ഗം; കാലാവസ്ഥ; കാഴ്ച; ഛായ; ധൈ
ൎയ്യം; മുഖക്കൊട്ടം; മുഖതാവ.

Face to face, മുഖാമുഖമായി, മുഖതാ
വിൽ, ആഛാദനം കൂടാതെ.

To face, v. a. & n. മുമ്പാകെവരുന്നു, മു
ഖംതിരിക്കുന്നു, നേരെ നിന്നു, അഭി
മുഖീകരിക്കുന്നു; മുഖാമുഖമായെതിൎക്കുന്നു;
മറ്റൊന്നുകൊണ്ട മൂടുന്നു; ഒരു പുറം നി
രപ്പാക്കുന്നു; മിനുസം വരുത്തുന്നു.

Faceless, a. മുഖമില്ലാത്ത.

Facepainting, s. മുഖഛായ എഴുതുന്ന
വിദ്യ.

Facetious, a, മൊദമായുള്ള, ചൊടിപ്പു
ള്ള, ആത്തമൊദമുള.

Facetiously, ad. മൊദമായി, ചൊടി
പ്പൊടെ.

Facetiousness, s. മൊദം, ചൊടിപ്പ,
ആത്തമൊദം, ഉന്മെഷം, സന്തോഷം,
പ്രസാദബുദ്ധി.

Facile, a. എളുപ്പമുള്ള, പ്രയാസംകൂടാത്ത,
സുലഭമായുള്ള; വളയതക്ക; വണക്കമുള്ള;
ഇണക്കമുള്ള.

To Facilitate, v. a. എളുപ്പമാക്കുന്നു, പ്ര
യാസമില്ലാതാക്കുന്നു, സുലഭമാക്കുന്നു.

Facility, s. എളുപ്പം, അപ്രയാസം, സുല
ഭം, അവലീലം; മിടുക്ക; മയഗുണം; ഇ
ണശീലം; ദയശീലം.

Facing, s. അലംകൃതി; സുമുഖം, മിനുസം;
വസ്ത്രക്കുറി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/187&oldid=178040" എന്ന താളിൽനിന്ന് ശേഖരിച്ചത്