Jump to content

താൾ:CiXIV133.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
Equipment, s, ചമയ്യിക്കുക; ചമയം,
കൊപ്പ.

Equipoise, s. സമതൂക്കം, സമനില.

Equiponderance, s. സമതൂക്കം.

Equiponderant, a. സമതൂക്കമുള്ള.

To Equiponderate, v. n. സമതൂക്കമാ
യിരിക്കുന്നു.

Equitable, a. നീതിയുള്ള, ന്യായമുള്ള, നെ
രുള്ള, പക്ഷഭേദമില്ലാത്ത.

Equitably, ad. നീതിയൊടെ, നെരൊടെ.

Equity, s. നീതി, നര, ശരി, പക്ഷഭെ
ദമില്ലായ്മ.

Equivalence, s. ൟട, സമത്തിന സമ
ത്വം.

Equivalent, a. ൟടുള്ള, സമത്തിന സ
മമായുള്ള.

Equivalent, s. ൟട, തുല്യത.

Equivocal, a. ഉഭയാൎത്ഥമുള്ള, സംശയാ
ൎത്ഥമുള്ള, വാക്ഛലമുള്ള, നിശ്ചയമില്ലാത്ത.

Equivocally, ad. സംശയാൎത്ഥമായി, ഗൂ
ഢാൎത്ഥമായി.

Equivocalness, s. സംശയാം, ഗൂ
ഢാൎത്ഥം.

To Equivocate, v. n. ഉഭയാൎത്ഥമായി ചൊ
ല്ലുന്നു, സംശയാൎത്ഥമായി പറയുന്നു, ഗൂ
ഢാൎത്ഥ വാക്ക പറയുന്നു.

Equivocation, s. ഉഭയാൎത്ഥവാക്ക, സംശ
യാൎത്ഥം, ഗൂഢാൎത്ഥം, വാക്ഛലം, വക്രൊ
ക്തി.

Equivocator, s. ഗൂഢാൎത്ഥവാക്ക പറയു
ന്നവൻ.

Era, s. കാലത്തിൻte കണക്ക, ശാകം, അ
ബും, കാലം.

Eradiation, s. രശ്മിവീശൽ, കിരണംവീ
ശുക, കതിരു ചിന്തുക.

To Eradicate, v. a. നിൎമ്മൂലമാക്കുന്നു, വെ
രൊടെ പറിച്ചുകളയുന്നു, ഉന്മൂലനം ചെയുന്നു.

Eradication, s. നിൎമ്മൂലം, നിൎമ്മൂലനാശം;
വെരൊടെ പറിച്ചുകളയുക, ഉന്മൂലനം.

To Ease, v. a. മായ്ക്കുന്നു, മാച്ചുകളയുന്നു,
കുത്തിക്കളയുന്നു, കിറുക്കുന്നു, നീക്കിക്കളയു
ന്നു, വിലക്കുന്നു.

Easement, s. മാച്ചുകളയുക, കുത്ത, കി
റുക്കൽ; നാശനം.

Ere, ad. മുമ്പേ.

Erelong, ad. എറകാലം കഴിയാതെ.

Erenow, ad, ഇതിന മുമ്പേ.

Erewhile, ad. കു മുമ്പേ, മുമ്പെതന്നെ.

To Erect, v. a. നിവിൎത്ത നിൎത്തുന്നു, നാ
ട്ടുന്നു; നിവിൎക്കുന്നു; കെട്ടിപൊന്തിക്കുന്നു;
പണിയിക്കുന്നു; ഉയൎത്തുന്നു; ധൈൎയ്യപ്പെ
ടുത്തുന്നു; ഞെറുമ്പിക്കുന്നു.

To Erect, v. n. നിവിരുന്നു, നിവിൎന്നു
നില്ക്കുന്നു.

Erect, a. നിവിൎന്ന, നാട്ടിയ, നെരെനി
ല്ക്കുന്ന; ധീരതയുള്ള; ഉറപ്പുള്ള.

Erection, s. ഉയൎത്തുക; ഉയൎച്ച, കെട്ടിയു
ണ്ടാക്കുക; പണി.

Erectness, s. നിവിൎച്ച, ചൊവ്വുള്ള നില.

Ereption, s. പറിപ്പ, പിടിച്ചുപറി.

Ermine, s. ഒരു ചെറിയ മൃഗത്തിന്റെ
പെർ; അതിന്റെ തൊൽ.

Emined, a. മെല്പടിതൊലുടുത്ത.

To Erode, v, a. തിന്നുകളയുന്നു, അരി
ക്കുന്നു.

Erosion, s. തിന്നുകളയുക; അരിച്ചിൽ.

To Err, v. n. തെറ്റുന്നു, തെറ്റിപ്പോകു
ന്നു; പിഴെക്കുന്നു; ഭൂമിക്കുന്നു; വലഞ്ഞുന
ടക്കുന്നു; വഴിതെറ്റുന്നു; മൊശം പിണ
യുന്നു.

Errable, a. തെറ്റുശീലമുള്ള.

Errand, s. ദൂത; പറഞ്ഞയക്കുന്ന കാൎയ്യം.

Errant, a. തെറ്റുന്ന, പിഴക്കുന്ന, വല
ഞ്ഞുനടക്കുന്ന; ദുഷ്ട, വഷളായുള്ള.

Errata, s. plu. of Erratum, അച്ചടിയി
ലെ തെറ്റുകൾ, പിഴകൾ, ഗ്രന്ഥാന്തരം.

Erratic, a. വലയുന്ന, തെറ്റുന്ന; ഭ്രമമുള്ള;
ക്രമക്കെടുള്ള.

Erroneous, a. തെറ്റായുള്ള, പിഴെക്കുന്ന,
സ്ഥിരമില്ലാത്ത; അബദ്ധമായുള്ള.

Erroneously, ad. തെറ്റായി, അബദ്ധ
മായി.

Erroneousness, v. അബദ്ധം, ബുദ്ധിമൊ
ശം.

Error, s. തെറ്റ, പിഴ, കൈപ്പിഴ, തപ്പി
തം; ഭ്രമം, ഭ്രംശം; ക്രമക്കെട.

Erubescence, s. ചുവക്കുക, ചുവപ്പ.

Erubescent, a. ചുവന്ന.

To Eruct, v. a, ഏമ്പക്കംതട്ടുന്നു, എമ്പ
ക്കമിടുന്നു.

Eructation, s. എമ്പക്കം, എമ്പൽ, എമ്പ
ലം.

Erudite, a. വിദ്യയുള്ള, പാണ്ഡിത്യമുള്ള,
വിജ്ഞാനമുള്ള, അറിവുള്ള,വായനയുള്ള.

Erudition, s. വിദ്യ, വിജ്ഞാനം, പാ
ണ്ഡിത്യം; വായന.

Eruption, s. പൊട്ടൽ, പൊട്ട, വെടി
ച്ചിൽ, പൊട്ടിപ്പുറപ്പെടുക; ദേഹത്തിലു
ണ്ടാകുന്ന കുരുപ്പ, വരണ്ഡം, പൊളുകം;
കൊള്ളിക്കരപ്പൻ.

Eruptive, a, പൊട്ടിപുറപ്പെടുന്ന, പൊ
ങ്ങുന്ന, കുരുക്കുന്ന.

Erysipelas, s. അഗ്നിക്കരപ്പൻ.

Escalade, s, കൊട്ട പിടിപ്പാൻ എണിചാ
രികെറുക.


Y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/175&oldid=178028" എന്ന താളിൽനിന്ന് ശേഖരിച്ചത്