Jump to content

താൾ:CiXIV133.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIN 131 DIR

Diluent, Diluter, s. നെൎമ്മവരുത്തുന്നത,
നെൎമ്മവരുത്തുന്ന വസ്തു.

To Dilute, v. a. നെൎമ്മവരുത്തുന്നു, നെ
ൎപ്പിക്കുന്നു, വീൎയ്യം കുറക്കുന്നു; വെള്ളം
ചെൎത്ത നെൎപ്പിക്കുന്നു.

Dilution, s. നെൎപ്പിക്കുക, നെൎമ്മയാക്കുക,
വിഷം കുറെക്കുക.

Diluvian, a. ജലപ്രളയത്തൊട ചെൎന്ന.

Dim, a. ഇരുളുള്ള, ഇരുണ്ട, തെളിവില്ലാ
തുള്ള, മങ്ങലായുള്ള: വെള്ളഴത്തുള്ള,
കാഴ്ചക്കുറവുള്ള; അപ്രകാശമായുള്ള.

To Dim, v, a, ഇരുളിക്കുന്നു, മങ്ങിക്കുന്നു,
തെളിവില്ലാതാക്കുന്നു, അപ്രകാശമാക്കു
ന്നു.

Dimension, s. വിശാലത, ഗാത്രത, വലി
പ്പം; പരിമാണം, അളവ, പരിമിതി;
കൊൾ.

To Diminish, v. a. കുറെക്കുന്നു, ചെറു
താക്കുന്നു; ചെതം വരുത്തുന്നു; ഇളപ്പെടു
ത്തുന്നു, താഴ്ത്തുന്നു.

To Diminish, v. n. കുറയുന്നു, കുറഞ്ഞു
പൊകുന്നു; ചെറുതാകുന്നു; ചെതപ്പെടു
ന്നു, ഇളപ്പെടുന്നു, താഴുന്നു.

Diminution, s. കുറച്ചിൽ, കുറവ, കുറ
ചെതം, ചെതപാതം ; ഇളപ്പം, താഴ്ത്തൽ.

Diminutive, a. ചെറിയ, അല്പമായുള്ള,
ൟഷാൽകരമായുള, കണികമായുള്ള, കൃ
ശമായുള്ള.

Diminutive, s, ചെറിയവൻ, അല്പൻ, കൃ
ശൻ.

Diminutiveness, s. അല്പത, കൃശത.

Dimish, a. കുറെ മങ്ങലുള്ള, അല്പം ഇരു
ണ്ട.

Dimissory, a. പട്ടം കൊടുക്കുന്ന സംഗതി
കൊണ്ട ഒരു ബിശാപ്പ മററ്റൊരു ബി
ശൊപ്പിന എഴുതിയയക്കുന്നത.

Dimly, adv. കാഴ്ചക്കുറവായി, ഇരുൾച
യായി, മങ്ങലൊടെ, ബുദ്ധിമാന്ദ്യമായി.

Dimness, s. വെള്ളഴുത്ത, കാഴ്ചക്കുറവ;
ബുദ്ധിമാന്ദ്യം.

Dimple, s, കവിൾതടം.

To Dimple, v, n. കവിൾതടമുണ്ടാകുന്നു,
കുഴിയുന്നു, കവിൾകുഴിയുന്നു.

Dimpled, a, കവിൾതടമുള്ള, കുഴിയുള്ള.

Din, s. മുഴക്കം, ഒച്ച, ശബ്ദം.

To Din, v. a. മുഴക്കമുണ്ടാക്കുന്നു, മുഴങ്ങി
ക്കുന്നു, ഉറക്കെ ശബ്ദിക്കുന്നു, ഒച്ചകൊണ്ട
ചെവിയടപ്പിക്കുന്നു.

To Dine, v.n. മുത്താഴം ഉണ്ണുന്നു, പ്രധാ
നഭക്ഷണം കഴിക്കുന്നു.

To Dine, v. a. മുത്താഴമൂട്ടുന്നു, പ്രധാന
ഭക്ഷണം കൊടുക്കുന്നു.

To Ding, v. a. കറുമുറെ തെറിപ്പിക്കുന്നു,

എറിഞ്ഞുകളയുന്നു, ഉറക്കെ തട്ടുന്നു; ഘ
ണി എന്ന അടിക്കുന്നു.

To Ding, v. n. ഊറ്റം പറയുന്നു, വമ്പു
പറയുന്നു, തൊള്ളയിടുന്നു, ഇരെക്കുന്നു.

Dingdong, s. ഘണഘണ എന്ന ശബ്ദം.

Dingle, s. മലമ്പള്ളം, രണ്ടു മലകൾക്കിട
യിലെ പള്ളം, മലയിടുക്ക, കുഴി.

Dingy, a. കറുമ്പൻ, കറുത്ത, അഴുക്കുള്ള,
ഇരുളു.

Dining—room, s. ഭക്ഷണശാല, മദ്ധ്യാ
ഹ്നഭൊജനശാല.

Dinner, s. മുത്താഴം, പകൽ ഭക്ഷണം,
പ്രധാനഭൊജനം.

Dinner—time, s. മുത്താഴസമയം, പ്രധാ
നഭോജനസമയം.

Dint, s. അടി; അടിയുടെ അടയാളം വ
ടുക, ചളുക്കം; ബലം, ശക്തി.

To Dint, v. a. അടികൊണ്ട അടയാളമു
ണ്ടാക്കുന്നു, വടുകുണ്ടാക്കുന്നു, ചളുക്കുന്നു;
കുഴിക്കുന്നു.

Diocesan, s. ഒരു ബിശൊപ്പ, എടവക
യിൽ തലവൻ.

Diocese, s. ബിശാപ്പിന്റെ എടവക;
ബിശാപ്പിന്റെ അധികാരത്തിൽ ഉൾ
പ്പെട്ട ദെശം.

To Dip, v. a. മുക്കുന്നു, തുവെക്കുന്നു, ന
നെക്കുന്നു; എൎപ്പെടുത്തുന്നു, കയ്യിടുന്നു.

To Dip, v. n. മുങ്ങുന്നു; തുളയുന്നു; എൎപ്പെ
ടുന്നു; നൊക്കുന്നു.

Diphthong, s. രണ്ടച്ച കൂട്ടിട്ടുള്ള പ്രയൊ
ഗം, ഇങ്ങിനെ, æ œ au oi മുതലായ
വ.

Diploma, s. സ്ഥാനമാനത്തെ കൊടുക്കു
ന്നതിനുള്ള പിടിപാട.

Diplomacy, s. സ്ഥാനമാനം.

Diplomatic, v. സ്ഥാനമാനം സംബന്ധി
ച്ച

Dipper, s. മുക്കുന്നവൻ, വെള്ളത്തിൽ മുക്കു
ന്നവൻ.

Dipping, s. മുക്കൽ, തുവെപ്പ, നനച്ചിൽ.

Dire, a. ഖെദമായുള്ള, ഭയങ്കരമായുള്ള:
കൊടുതായ.

Direct, a. നെരെയുള്ള, നെരായുള്ള, ചൊ
വുള്ള, വളവില്ലാത്ത; തെളിവുള്ള, സ്പഷ്ട
മായുള്ള, ശുദ്ധ.

To Direct, v. a. ചൊവ്വാക്കുന്നു, നെരെ
യാക്കുന്നു; വഴികാട്ടുന്നു; നടത്തുന്നു; കാ
ണിക്കുന്നു, ചൂണ്ടികാട്ടുന്നു; ഉദ്ദെശിക്കുന്നു;
ക്രമപ്പെടുത്തുന്നു; കല്പിക്കുന്നു, പറയുന്നു;
ചട്ടംകെട്ടുന്നു.

Directer, s. കാണിക്കുന്നവൻ, വഴികാട്ടി,
നടത്തുന്നവൻ; നടത്തുന്ന സൂത്രം.

Direction, s. മാറ്റം, വഴി; വഴികാട്ടൽ;


S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/143&oldid=177996" എന്ന താളിൽനിന്ന് ശേഖരിച്ചത്