Jump to content

താൾ:CiXIV133.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIG 130 DIL

ക്കപ്പെട്ട; നാനാവിധമാക്കപ്പെട്ട, വിതറ
പ്പെട്ട.

Diffusely, ad. പരപ്പിൽ, വിസ്താരമായി,
വ്യാപകമായി.

Diffusion, s. പരപ്പ, വ്യാപ്തി, വിതറൽ;
വിസ്കാരം, വിസ്തീൎണ്ണത.

Diffusive, a. പരത്തുന്ന, വിതറുന്ന, വ്യാ
പ്തി; ചിതറപ്പെട്ട; വിസ്താരമായുള്ള, വി
സ്തീൎണ്ണമായുള്ള.

Diffusiveness, s. പരപ്പ, ചിതറൽ, വി
സ്തീൎണ്ണത.

To Dig, v. a. കിളെ ക്കുന്നു, കൊത്തുന്നു,
തൊണ്ടുന്നു, മണ്ണുമറിക്കുന്നു; കുഴിക്കുന്നു.

Digest, s. നീതിശാസ്ത്രപുസ്തകം, നീതി
സാരം.

To Digest, v. a. & n. ക്രമപ്പെടുത്തുന്നു,
ക്രമം ക്രമമായി വെക്കുന്നു; ജീൎണ്ണമാക്കുന്നു;
വെവിക്കുന്നു, പതംവരുത്തുന്നു; ചട്ടമാക്കു
ന്നു, ജീൎണ്ണമാകുന്നു, ദഹിക്കുന്നു; പഴുപ്പി
ക്കുന്നു, പഴുക്കുന്നു.

Digester, s. ക്രമപ്പെടുത്തുന്നവൻ, ദഹി
പ്പിക്കുന്നവൻ ; വെവിക്കുന്നതിന ബലമു
ള്ള ഒരു പാത്രം.

Digestible, a. ജീൎണ്ണമാക്കതക്ക, ദഹിക്കാകു
ന്ന.

Digestion, s. ദഹനം, ജീൎണ്ണത; ക്രമപ്പെ
ടുത്തുക, ചട്ടമിടുക; വെവിച്ചുണ്ടാക്കുക;
പഴുപ്പിക്കുക.

Digestive, a. ജീൎണ്ണമാക്കുന്ന, ക്രമപ്പെടു
ത്തുന്ന, ഗ്രഹിക്കാകുന്ന.

Digger, s. കിളെക്കുന്നവൻ, കൊത്തുന്ന
വൻ, തൊണ്ടുന്നവൻ, മണ്ണമറിക്കുന്നവൻ.

Digit, s. മുക്കാൽ അംഗുലം; സൂൎയ്യന്റെയും
ചന്ദ്രന്റെയും ഒരു കല; എകസ്ഥാനത്തെ
ഒരു സംഖ്യ.

Dignification, s. ശ്രേഷ്ഠത, ശ്ലാഘ്യത; ഉ
ന്നതി, ബഹുമാനം.

Dignified, a. ശ്രേഷ്ഠതപ്പെട്ട, ഉന്നതിപ്പെ
ട്ട, ബഹുമാനപ്പെട്ട, ആഭിമുഖ്യമായുള്ള,
പ്രധാനമായുള്ള.

To Dignify, v. a. ശ്രെഷ്ഠതപ്പെടുത്തുന്നു,
ഉന്നതിവരുത്തുന്നു, ശ്ലാഘ്യതപ്പെടുത്തുന്നു;
ബഹുമാനിക്കുന്നു; അലങ്കരിപ്പിക്കുന്നു.

Dignitary, s. ശ്ലാഘ്യതപ്പെട്ട പട്ടക്കാരൻ,
ശ്രെഷ്ഠ പട്ടക്കാരൻ.

Dignity, s. ശ്രെഷ്ഠത, ശ്ലാഘ്യത, ഉന്നതി,
ആഭിമുഖ്യത, പ്രധാനത; പ്രതാപം;
തെജസ്സ, ബഹുമാനം; സ്ഥാനമാനം;
അധികാരം; വലിയ ഉദ്യൊഗം.

To Digress, v. n. തുടങ്ങിയ സംഗതിയെ
വിട്ട മറ്റൊന്നിനെ പറയുന്നു; വിലങ്ങു
ന്നു; മൎയ്യാദയെ വിട്ടു മാറുന്നു; വഴിവിട്ട
മാറുന്നു.

Digression, s, സംഗതിയെവിട്ട മാറുക,
നെർവഴിയെവിട്ട പൊകുക: തെറ്റ,
പിഴ.

To Dijudicate, v. a. വിധിയാക്കുന്നു, പ
രിഛെദിക്കുന്നു, വിശെഷിപ്പിക്കുന്നു.

Dijudication, s, വിധി, പരിഛെദം.

Dike, s. വായ്ചാല, ചാല, കൈത്തൊട
മട, ജലബന്ധം.

To Dilapidate, v. n. നശിക്കുന്നു, ജീൎണ്ണ
മാകുന്നു, കെടുപിടിക്കുന്നു; ക്ഷയിക്കുന്നു,
മുടിയുന്നു.

Dilapidation, s. ജിൎണ്ണത, കെടുപാട;
ക്ഷയം, മുടിവ.

Dilatable, a. വിസ്താരമാക്കപ്പെടത, വി
സ്തീൎണ്ണമാക്കാകുന്ന.

Dilatation, s. വിസ്താരമാക്കുക, വിസ്തീൎണ്ണ
ത, വിസ്താരം.

To Dilate, v, a. വിസ്താരമാക്കുന്നു, വിസ്തീ
ൎണ്ണമാക്കുന്നു; വിസ്തരിക്കുന്നു, വിസ്തരിച്ച
പറയുന്നു.

To Dilate, v. n. വിസ്താരമാകുന്നു, വിസ്തീ
ൎണ്ണമാകുന്നു, വലുതാകുന്നു.

Dilator, s. വിസ്താരമാക്കുന്നത, വിസ്തീൎണ്ണ
മാക്കുന്നത.

Dilatoriness, s. താമസം, താമസശീലം,
മടി, ജഡക്രിയ, ദീൎഘസൂത്രം, ചിരക്രി
യ.

Dilatory, a. താമസമുള്ള, താമസശീലമു
ള്ള, മടിയുള്ള, ദീൎഘസൂത്രമുള്ള, ജഡക്രി
യയുള്ള, ചിരക്രിയയുള്ള.

Dilection, s. സ്നെഹിക്കുക, സ്നെഹം, പ്രി
യം.

Dilemma, s. വിഷമം, ദുൎഘടാവസ്ഥ, ബു
ദ്ധിഭ്രമം.

Diligence, s. ജാഗ്രത, താത്പൎയ്യ്യം, ഉത്സാ
ഹം, യത്നം, ഉദ്യോഗം, ആസക്തി, സ
ക്തി, വാസന, ശ്രദ്ധ.

Diligent, a. ജാഗ്രതയുള്ള, താത്പൎയ്യ്യമുള്ള,
തത്പരമായുള്ള; ഉത്സാഹമുള്ള, യത്നവ
ത്തായുള്ള, ആസക്തമായുള്ള

Diligently, ad. ജാഗ്രതയോടെ, താത്പ
ൎയ്യമായി, ഉത്സാഹത്തോടെ.

Dill, s. ശതകുപ്പ.

Dilucid, a. സ്വഛമായുള്ള, തെളിവുള്ള,
സ്പഷ്ടമായുള്ള.

To Dilucidate, v. a, തെളിയിക്കുന്നു, സ്പ
ഷ്ടമാക്കുന്നു, വിളങ്ങിക്കുന്നു, പ്രസന്നമാ
ക്കുന്നു; വ്യാഖ്യാനിക്കുന്നു.

Dilucidation, s. തെളിച്ചിൽ, സ്പഷ്ടമാക്കു
ക, പ്രകാശനം, വിളങ്ങിക്കുക; വ്യാഖ്യാ
നം.

Diluent, a. നെൎമ്മവരുത്തുന്ന, നെൎപ്പിക്കു
ന്ന, വീൎയ്യം കുറെക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/142&oldid=177995" എന്ന താളിൽനിന്ന് ശേഖരിച്ചത്