ഉദ്ദെശം; നടത്തൽ; ഗമനം; ക്രമം; കല്പ ന, ഉത്തരവ, നിൎദ്ദെശം, വരുതി; ചട്ടം.
Directive, a, വഴികാട്ടുന്ന, നടത്തുന്ന.
Directly, ad, നെരെ, ചൊവ്വ, നെൎവ ഴിയായി; ഉടനെ, വെഗത്തിൽ.
Directness, s. ചൊവ്വ, നെര, നെൎവഴി.
Director, s. നടത്തുന്നവൻ, വഴികാട്ടി; വിചാരക്കാരൻ, ഭരിക്കുന്നവൻ, പ്രമാ ണി, കല്പനകൊടുക്കുന്നവൻ; ഉപദെഷ്ടാ വ; കല്പന; ചട്ടം, പ്രമാണം; ഒരുവക ശസ്ത്രം.
Direful, s. ഭയങ്കരമായുള്ള, കൊടുതായു ള്ള, ക്രൂരമായുള്ള, കഠിനമായുള്ള.
Direfulness, s. ഭയങ്കരത, കടുപ്പം, ക്രൂരത.
Direption, s. കവൎച്ച, കൊള്ള.
Dirge, s. ദുഃഖമുള്ളപാട്ട, ശെഷക്രിയക്കടു ത്ത പാട്ട.
Dirk, s. ഒരു വക ചൊട്ട.
Dirt, s. അഴുക്ക, ചെറ, ചളി; ഹീനത, നീചം, വഷളത്വം.
Dirtily, al. മാലിന്യമായി, ഹീനമായി, ചീത്തയായി.
Dirtiness, s. അഴുക്ക, മലിനത, കറ, മുഷി ച്ചിൽ, ചീത്തത്വം; ഹീനത, വഷളത്വം.
Dirty, a. അഴുക്കുള്ള, മലിനതയുള്ള, മുഷി ഞ്ഞ; ഹീനതയുള്ള, വെറുപ്പുള്ള, അറെപ്പു ള്ള.
To Dirty, v. a. അഴുക്കാക്കുന്നു, മാലിന്യ മാക്കുന്നു, മുഷിക്കുന്നു; ദുഷ്കീൎത്തിപ്പെടുത്തു ന്നു, അപശ്രുതിപ്പെടുത്തുന്നു.
Diruption, s. പിളൎച്ച, വെടിച്ചിൽ.
Dis, Insep. partacle, വാക്കുകളുടെ ആ ദിയിൽ വെക്കുന്ന പദം, അ, നിർ, വി, എന്ന പദങ്ങളുടെ അൎത്ഥം.
Disability, s. പ്രാപ്തികെട, അസാമൎത്ഥ്യം; അപാടവം; അശക്തി, ബലഹീനത.
To Disable, v. a. പ്രാപ്തികെടവരുത്തു ന്നു; സാരമില്ലാതാക്കുന്നു, ബലഹീന മാക്കുന്നു, കുറെക്കുന്നു.
To Disabuse, v. a. നെരെ വെക്കുന്നു; തെറ്റതീൎക്കുന്നു, വഞ്ചിക്കപ്പെടാതാക്കുന്നു.
Disadvantage, s. അഫലം; നഷ്ടം, ചെ തം, ഹാനി, അപ്രയൊജനം; ദൊഷം; അനൎത്ഥം.
Disadvantageous, a. നഷ്ടമുള്ള, ചെത മുള്ള, അപ്രയൊജനമുള്ള, ഹാനിയുള്ള, അനുകൂലമില്ലാത്ത.
Disadvantageously, ad. അപ്രയൊജന മായി, നഷ്ടമായി, ഹാനിയായി, ദൊഷ മായി.
Disadvantageousness, s. അപ്രയൊജ നം, തക്കകെട.
To Disaffect, v. a. അപ്രീതിയുണ്ടാക്കു
|
ന്നു, സ്നെഹക്കെടുണ്ടാക്കുന്നു, നീരസമാക്കു ന്നു, രസഭംഗം വരുത്തുന്നു, അസന്തുഷ്ടി യുണ്ടാക്കുന്നു.
Disaffected, part. a. അപ്രിയപ്പെട്ട, സ്നെഹക്കെടാക്കപ്പെട്ട; മുഷിച്ചിലുള്ള, താ ത്പൎയ്യപ്പെടാത്ത.
Disaffectedly, ad. അപ്രിയമായി, സ്നെ ഹക്കെടായി, രസഭംഗമായി, മുഷിച്ചി ലായി.
Disaffection, s. സ്നെഹക്കെട, അപ്രീതി, അൻപില്ലായ്മ, ഭക്തികെട, രസഭംഗം, പിടിപ്പില്ലായ്മ.
Disaffirmance, s. നിഷെധം, ആക്ഷെ പം.
To Disagree, v. n. അയൊജ്യതപ്പെടു ന്നു, ചെൎച്ചകെടാകുന്നു, ചെരാതിരിക്കു ന്നു; വ്യത്യാസപ്പെടുന്നു; വിസമ്മതപ്പെടു ന്നു, വിസമ്മതം പറയുന്നു; ഇടയുന്നു, പി ണങ്ങുന്നു; വിപരീതപ്പെടുന്നു.
Disagreeable, a. ചെൎച്ചകെടുള്ള, യൊജി ക്കാതുള, ഇഷ്ടകെടായുള്ള; അപ്രിയമുള്ള, അനഭിമതമായുള്ള, ദുഃഖമുള്ള, സുഖക്കെ ടായുള്ള; വിപരീതമായുള്ള.
Disagreeableness, s. ചെരായ്മ, അയൊ ജ്യത; ദുൎമ്മുഖം, ഇഷ്ടകെട, സുഖക്കെട.
Disagreement, s. ചെൎച്ചകെട, ചെരായ്മ, അയൊജ്യത; സമ്മതകെട, വിസമ്മതം; ഇടച്ചിൽ, പിണക്കം.
To Disallow, v. a. തള്ളിക്കളയുന്നു, ഉ പെക്ഷിക്കുന്നു; വിലക്കികളയുന്നു; നിരാ കരിക്കുന്നു, പ്രത്യാഖ്യാനിക്കുന്നു.
To Disallow, v. n. അനുവദിക്കാതിരിക്കു ന്നു, കൊടുക്കാതിരിക്കുന്നു, വകവെക്കാതി രിക്കുന്നു; വിസമ്മതപ്പെടുന്നു, വഹിയ എ ന്ന പറയുന്നു; വിലക്കുന്നു.
Disallowable, a. അനുവദിക്കപ്പെടാത്ത, അയൊഗ്യമായുള്ള, അനുചിതമായുള്ള വിലക്കതക്ക, തള്ളികളയതക്ക; വിരൊധി ക്കതക്ക.
Disallowance, s. അനുവാദമില്ലായ്മ, വി സമ്മതം; അയൊഗ്യത; നിരസനം, ത ള്ളൽ, നിരാകൃതി; വിരൊധം; വിലക്ക.
To Disannul, v. a. നിവാരണം ചെയ്യു ന്നു, തള്ളിക്കളയുന്നു, നിഷ്ഫലമാക്കുന്നു.
Disannulment, s. നിവാരണം ചെയ്യുക, തള്ളിക്കളയുക, തള്ളൽ.
To Disappear, v. n. കാണാതാകുന്നു, അപ്രത്യക്ഷമാകുന്നു, മാഞ്ഞുപൊകുന്നു, അപവാരണമാകുന്നു; നഷ്ടമാകുന്നു.
Disappearance, s, കാണാതെപൊകുക, അപ്രത്യക്ഷത, മറവ; അപവാരണം; നഷ്ടം.
To Disappoint, v. a. അലസിക്കുന്നു, ഇ
|