ക്ഷിക്കുന്നു; പിരിക്കുന്നു; വിഭാഗിക്കുന്നു, വീതം വെക്കുന്നു.
Depart, Departure, s. പുറപ്പാട, യാ ത്ര, നിൎഗ്ഗമനം, പ്രസ്ഥാനം, പ്രയാണം; നിൎയ്യാണം, മരണം; വിട്ടൊഴിവ.
Department, s. പ്രത്യേകമുള്ളമുറ, ഒരൊ രുത്തന്റെ പ്രത്യേകം പ്രത്യേകമുള്ള വെല, ഒഹരി, ഉദ്യോഗം; വക; തൊഴിൽ.
To Depauperate . a. ദരിദ്രമാക്കുന്നു, ഇ രപ്പപിടിപ്പിക്കുന്നു.
To Depend, v. n. തൂങ്ങുന്നു, ഞാലുന്നു; ആശ്രയിക്കുന്നു; വിശ്വസിക്കുന്നു; അടു ത്ത സെവിക്കുന്നു ; പരാധീനപ്പെടുന്നു, സമാശ്രയിക്കുന്നു, ചാരുന്നു; നിശ്ചയം വരുന്നു.
Dependance, s. തൂക്കം, തുങ്ങൽ; സം Dependancy, ബന്ധം, ചെൎച്ച; പരാ ധീനം, പരവശത; ദാസ്യം; പരിചൎയ്യ, സ്വാധീനം; ആശ്രയം, ഉറപ്പ, വിശ്വാ സം, ഭക്തി.
Dependant, a. പരാധീനമായുള്ള, പര വശമായുള്ള, ആശ്രിതമായുള്ള, അനുച രിക്കുന്ന, അടുത്തസെവയുള്ള, സംബന്ധ മുള്ള, ചെരുന്ന.
Dependant, s. പരാധീനൻ, ആശ്രിതൻ, പരവശൽ, ദാസൻ, സെവകൻ, ഭക്തൻ; സംബന്ധി, അടുപ്പക്കാരൻ.
Dependence, s. കീഴായിരിക്കുന്ന അവ Dependency, s സ്ഥ; സ്വാധീനത, പ രവശത; സംബന്ധം; ചെൎച്ച; ആശ്രയം, വിശ്വാസം, ഭക്തി.
Dependent, a. തൂങ്ങുന്ന, ഞാലുന്ന, അടു ത്തിരിക്കുന്ന.
Dependent, Depender, s. ആശ്രിതൻ, സെവകൻ; കിഴ്പെട്ടവൻ.
To Depict, v. a. ചിത്രമെഴുതുന്നു, ചായ മിടുന്നു; വൎണ്ണീക്കുന്നു, വിവരപ്പെടുത്തുന്നു.
To Depicture, v. a. ചിത്രമെഴുതുന്നു, വ ൎണ്ണിക്കുന്നു.
Depletion, s. ഒഴിക്കുക, ഒഴിവാക്കുക.
Deplorable, a. വ്യസനപ്പെടതക്ക, പരി തപിക്കതക്ക, സങ്കടമുള്ള; ദുഖമുള്ള, കുണ്ഠി തമുള്ള, വിലാപമുള്ള; അരിഷ്ടതയുള്ള, അ നൎത്ഥമുള്ള; നിന്ദ്യമായുള്ള.
Deplorableness, s, സങ്കടം, ദുഃഖാവസ്ഥ, അരിഷ്ടത, കുണ്ഠിതം, പരിതാപം, അന ൎത്ഥം.
Deplorably, ad. ദുഃഖത്തൊടെ, സങ്കട ത്തൊടെ; അധമമായി, നികൃഷ്ടമായി.
To Deplore, v. a. സങ്കടപ്പെടുന്നു, പ്രലാ പിക്കുന്നു, പരിതപിക്കുന്നു, കരയുന്നു, ദുഃ ഖിക്കുന്നു, കുണ്ഠിതപ്പെടുന്നു.
Deplorer, s. സങ്കടപ്പെടുന്നവൻ, ദുഃഖി
|
തൻ, പരിതപിക്കുന്നവൻ, പ്രലാപിക്കു ന്നവൻ.
Deplumation, s. തൂവലുകളെ പറിച്ചുക ളക.
To Deplume, v. a. തൂവലുകളെ പറിച്ചു കളയുന്നു.
To Depone, v. a, പണയം വെക്കുന്നു, ഭാഗ്യം പരീക്ഷിക്കുന്നു.
Deponent, s. ന്യായസ്ഥലത്തെ സാക്ഷി ബൊധിപ്പിക്കുന്നവൻ, സാക്ഷിക്കാരൻ; വ്യാകരണത്തിൽ ഒരു വക ക്രിയാപദം.
To Depopulate, v. a. നിൎജ്ജനദെശമാ ക്കുന്നു, ദെശത്തെ കുടികളില്ലാതാക്കുന്നു, ഉ ച്ചാടനം ചെയ്യുന്നു; പാഴാക്കുന്നു, നശി പ്പിക്കുന്നു.
Depopulation, s. നിൎജ്ജനമാക്കുക, കുടി നാശം, ഉച്ചാടനം; കുടിപുറപ്പാട; നാ ശം.
Depopulator, s. കുട്ടിനാശം ചെയ്യുന്ന വൻ, കുടിപുറപ്പെടുവിക്കുന്നവൻ, ഉച്ചാ ടനക്കാരൻ.
To Deport, v. a. കൊണ്ടുപൊകുന്നു; ന ടക്കുന്നു, നടന്നുകൊള്ളുന്നു.
Deport, s. നടപ്പ, നടപടി.
Deportation, s. ദെശഭൂഷ, നാടുകടത്തൽ, മറുദിക്കിൽ പോയി പാൎക്കുക.
To Depose, v. a. വെച്ചുകളയുന്നു; വീഴ്ത്തു ന്നു; രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നു; സ്ഥാനഭ്രഷ്ടാക്കുന്നു ; നീക്കികളയുന്നു, ത ള്ളിക്കളയുന്നു; സാക്ഷീകരിക്കുന്നു, സാ ക്ഷിബൊധിപ്പിക്കുന്നു; സാക്ഷിവെക്കുന്നു; സത്യം ചെയ്യിച്ച വിസ്തരിക്കുന്നു.
To Depose, v. n. സാക്ഷിപറയുന്നു, സാ ക്ഷി നില്ക്കുന്നു.
Depositary, s. തൻവശത്ത എറ്റിരിക്കുന്ന വൻ; ഉപനിധിക്കാരൻ, എറ്റുസൂക്ഷി ക്കുന്നവൻ.
To Deposite, v, a. സംഗ്രഹിക്കുന്നു; നി ക്ഷെപിക്കുന്നു; അമാനംവെക്കുന്നു, പണ യംവെക്കുന്നു, ഇടവെക്കുന്നു; അനാമത്താ യിവെക്കുന്നു, ഉപനിധിവെക്കുന്നു; വെ ക്കുന്നു, ഇടുന്നു, ഇട്ടുകളയുന്നു.
Deposite, s, പ്രണയം, അമാനം, ഉപ നിധി, അനാമന; വെപ്പ.
Deposition, s. പരസ്യസാക്ഷി, വാമൊ ഴി; അഭിപ്രായം; മകുടഭംഗം; സ്ഥാന ഭ്രഷ്ട; നീക്കിക്കളയുക.
Depository, s. വസ്തുക്കൾ വെച്ച സൂക്ഷിക്കു ന്ന സ്ഥലം
Depvavation, s, കട, ചീത്തത്വം, വഷ ളത്വം; ദുഷ്ടത, കെടുമ്പ; പതതത്വം.
To Deprave, v. a. കെടുക്കുന്നു, വഷളാക്കു ന്നു; ദൊഷപ്പെടുത്തുന്നു; കെടുമ്പിക്കുന്നു.
|