താൾ:CiXIV132a.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

136. പലപ്പോഴും ഈ വക ഘടികാരങ്ങൾ ഉഷ്ണകാലത്തു പതുക്കേ നട
ക്കുന്നതു എന്തുകൊണ്ടു?

ഉഷ്ണം നിമിത്തം ഡോളയുടെ സുഷിരങ്ങളിലുള്ള വായു
പുറത്തു പോവാൻ ശ്രമിക്കുന്നതുകൊണ്ടു അതിന്റെ കമ്പി നീ
ട്ടിയാൽ 131-ാം ചോദ്യത്തിൽ കണ്ടപ്രകാരം ആട്ടത്തിന്റെ വേ
ഗത കുറഞ്ഞു പോയിട്ടു ഘടികാരം അധികം പതുക്കേ നടക്കും.
അതു ശരിയാക്കുവാൻ ഡോളയുടെ അറ്റത്തുള്ള കട്ടി കുറേ
മേലോട്ടു തൂക്കിയാൽ മതി.

137. ഒരു ഘടികാരത്തെ ഭൂമിയുടെ മദ്ധ്യരേഖയിലേക്കു കൊണ്ടുപോകു
ന്നതായാൽ ഇതിന്റെ ഡോളയുടെ കട്ടി അല്പം മേലോട്ടു തൂക്കുവാൻ ആവശ്യമാ
യി വരുന്നതു എന്തുകൊണ്ടു?

ഭൂമിക്കു പൂൎണ്ണമായ ഒരു ഉണ്ടയുടെ രൂപം അല്ല; ധ്രുവങ്ങ
ളുടെ അരികേ അല്പം താണും, മദ്ധ്യരേഖയുടെ സമീപത്തു
അല്പം വീൎത്തുമിരിക്കുന്നതുകൊണ്ടു ഒടുക്കും പറഞ്ഞ ദിക്കിൽ ഭൂ
വാകൎഷണം അല്പം കുറഞ്ഞു പോകും. അതു നിമിത്തം ഡോ
ള അധികം മെല്ലേ നടക്കുന്നതിനാൽ അതിനെ കുറുക്കേണം;
ഡോളയുടെ കമ്പിയെ കുറുക്കുന്നേടത്തോളം വേഗതയും വ
ൎദ്ധിക്കും

138. ഒരു ഉണ്ട ചരടുകൊണ്ടു കെട്ടി വേഗത്തിൽ ചുഴറ്റിയതിന്റെ ശേ
ഷം വിട്ടുകളഞ്ഞാൽ കൈകൊണ്ടു എറിയുന്നതിനെക്കാൾ ദൂരേ പോകുന്നതെന്തു
കൊണ്ടു?

ഉണ്ടയെ ചുഴറ്റുമ്പോൾ കേന്ദ്രശക്തിയും കേന്ദ്രത്യാഗശ
ക്തിയും ഇടവിടാതേ പ്രവൃത്തിക്കുന്നതിനാൽ ഉണ്ട വൃത്താകാ
രമായിപ്പോകും. കൈകൊണ്ടു എറിയുമ്പോൾ ഉണ്ട കൈയു
ടെ ശക്തിപ്രകാരം മാത്രമേ പോകയുള്ളൂ. ചരടുകൊണ്ടു ചു
ഴറ്റി അതിനെ എറിയുന്നെങ്കിൽ കൈയുടെ ശക്തിയല്ലാതേ
കേന്ദ്രശക്തിയുടെ വിരോധം തീൎന്ന ശേഷം കേന്ദ്രത്യാഗശക്തി
യും ഇതിന്നായി സഹായിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/89&oldid=190645" എന്ന താളിൽനിന്ന് ശേഖരിച്ചത്