താൾ:CiXIV132a.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

139. വേഗത്തിൽ തിരിയുന്ന വണ്ടിയുടെ ചക്രങ്ങളിൽനിന്നു ചേറു തെ
റിക്കുന്നതു എന്തുകൊണ്ടു?

ചക്രത്തിന്റെ ആകൎഷണത്താൽ ചളി അതിനോടു പ
റ്റുന്നു. എങ്കിലും വണ്ടി വേഗത്തിൽ ഓടുന്നതിനാൽ കേന്ദ്ര
ത്യാഗശക്തി വളരേ വൎദ്ധിച്ചു ആകൎഷണത്തെ ജയിച്ചു ഒടുക്കം
ചളിയെ തെറിപ്പിച്ചുകളയുന്നു. ഇവ്വണ്ണം വസ്ത്രങ്ങളെ ഉണ
ക്കേണ്ടതിന്നും തേൻകട്ടകളിൽനിന്നു തേൻ എടുക്കേണ്ടതിന്നും
പഞ്ചസാര വെടിപ്പാക്കേണ്ടതിന്നും ചില യന്ത്രങ്ങൾ ഉണ്ടു.
മേല്പറഞ്ഞ സാധനങ്ങളെ ഒരു ചക്രത്തിന്റെ ചുറ്റിൽ കെ
ട്ടീട്ടു അതിനെ വേഗം തിരിക്കുന്നതിനാൽ ആ കേന്ദ്രത്യാഗശ
ക്തിയെക്കൊണ്ടു ദ്രവങ്ങൾ നീങ്ങി ഘനമേറിയ അംശങ്ങൾ
ശേഷിക്കും.

140. വെള്ളം നിറെച്ച ഒരു തംബ്ലേർ ഒരു ചക്രത്തിന്റെ ഉൾഭാഗത്തു
ഉറപ്പിച്ചിട്ടു വേഗത്തിൽ തിരിക്കുമ്പോൾ തംബ്ലേറിന്റെ വായി ചിലപ്പോൾ താ
ഴോട്ടു ആയ്പോയാലും വെള്ളം തൂത്തുപോകാത്തതെന്തുകൊണ്ടു?

ഭൂമിയുടെ ആകൎഷണത്താൽ വെള്ളം തൂത്തുപോകേണം എ
ങ്കിലും ചക്രത്തെ വേഗം തിരിക്കുന്നതിനാൽ കേന്ദ്രത്യാഗശക്തി
വൎദ്ധിച്ചു തംബ്ലേർ മറിഞ്ഞിരിക്കുന്ന സമയത്തിൽ പുറത്തേ
ക്കു ആകൎഷിച്ചു വലിക്കുന്നതുകൊണ്ടു വെള്ളം തൂത്തുപോകാ
തേ അതിൽ തന്നേ നില്ക്കും. ഈ സൂത്രത്തിൻ പ്രകാരം കളി
ക്കാർ ഒരു വലിയ ചക്രത്തെ ഉണ്ടാക്കി ഇതിന്നകത്തു ആളുകൾ
പോലും കുത്തിരിക്കും. പെരുത്തു വേഗതയോടേ തിരിക്കുന്ന
തുകൊണ്ടു ആളുകൾ തലകീഴായി നില്ക്കുന്നെങ്കിലും ആപത്തു
വരികയില്ല താനും.

141. വഴി വളരേ വളഞ്ഞതായാൽ തീവണ്ടി മെല്ലേമെല്ലേ ഓടുന്നതു എ
ന്തുകൊണ്ടു?

തീവണ്ടി വളഞ്ഞ വളഞ്ഞതായാൽ തീവണ്ടി ഓടുന്ന സമയം മേല്പറഞ്ഞ
സ്പൎശശക്തി ഉളവായി വണ്ടി വേഗം ഓടുന്നതിനാൽ കേന്ദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/90&oldid=190649" എന്ന താളിൽനിന്ന് ശേഖരിച്ചത്