താൾ:CiXIV132a.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

1200 അടിയോളം വീണശേഷം അതിന്റെ വേഗത ഏറ്റവും
ഭയങ്കരമായ കൊടുങ്കാറിന്റെ വേഗതയെക്കാൾ വലിയതാകും.

134. വളരേ ദൂരത്തിൽനിന്നു വെടിവെക്കുമ്പോൾ കുറിക്കല്ല അതിന്നു
അല്പം മീതേ ഉള്ള വിന്ദുവിനോടു സമനിരയായി തോക്കിന്റെ വായി പിടിക്കു
ന്നതു എന്തുകൊണ്ടു?

ഉണ്ട വളരേ വേഗത്തിൽ പോയാലും ഭൂമിയുടെ ആകൎഷ
ണം നിമിത്തം കുറേ താണുപോകുന്നതുകൊണ്ടു തോക്ക് ലാ
ക്കിന്നു തന്നേ പിടിച്ചു വെടിവെച്ചാൽ ഉണ്ട കുറേ താണു
ചെന്നു കൊള്ളും. അതുകൊണ്ടു കുറി കൊള്ളുമ്പോൾ കുറേ
മേലേയുള്ള വിന്ദുവിലേക്കു ചൂണ്ടിയാൽ ലാക്കിൽ തന്നേ
കൊള്ളും.

135. ഘടികാരത്തെ ക്രമപ്പെടുത്തേണ്ടത്തിന്നു നാം ഒരു ഡോള (Pendulum) പ്രയോഗിക്കുന്നതു എന്തുകൊണ്ടു?

ഭൂവാകൎഷണം ഒരേ സ്ഥലത്തുനി
ന്നു തന്നേ ഒരിക്കലും മാറിപ്പോകായ്ക
യാൽ ഒരു ഊഞ്ചലിന്റെയോ ഡോ
ളയുടെയോ ആട്ടം എപ്പോഴും സമ
മായിരിക്കും. ഈ സമമായ അപാദാ
നം ഘടികാരത്തിന്റെ ചക്രങ്ങൾക്കു
വരേണ്ടതിന്നു നാം ഈ ഡോളയെ
പ്രയോഗിക്കുന്നു. ഡോളയോടു നാം
ഒരു മാതിരി മുള്ളിനെ (D N C M)
ചേൎത്തിട്ടു ഡോള ഇങ്ങോട്ടുമങ്ങോട്ടും
ആടുന്ന സമയം അതു ചക്രത്തിന്റെ
പല്ലുകളുടെ ഇടയിൽ പ്രവേശിച്ചു
ചക്രത്തിന്റെ ക്രമമല്ലാത്ത ഓട്ടത്തെ
തടുത്തു ക്രമപ്പെടുത്തുകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/88&oldid=190642" എന്ന താളിൽനിന്ന് ശേഖരിച്ചത്