താൾ:CiXIV132a.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

കല്ലിന്നും ബൂച്ചിന്നും വേഗത ഒരു പോലേ എങ്കിലും ബൂ
ച്ചിന്നു ഏകദേശം ഘനം ഇല്ലായ്കയാൽ വായുവിന്റെ വിരോ
ധംകൊണ്ടു ദൂരത്തു പോവാൻ കഴിയുന്നില്ല.

112. നദി നീന്തിക്കുടക്കുമ്പോൾ ഇറങ്ങിയ സ്ഥലത്തിനു നേരേ എത്താ
തേ കുറേ താഴോട്ടു മാറി എത്തുന്നതു എന്തുകൊണ്ടു?

വെള്ളത്തിന്റെ ശക്തി ഇടവി
ടാതേ പ്രവൃത്തിക്കുന്നതിനാലും തു
ഴയുന്ന അവയവങ്ങളുടെ ശക്തി
പ്രകാരം മുന്നോട്ടു പോവാനാഗ്ര
ഹിക്കുന്നതിനാലും നേരേ പോവാ
ൻ കഴിവില്ലാതേയാകുന്നു. ആദ്യം
നദിയുടെ ഒഴുക്കു കൂട്ടാക്കാതേ നീ
ന്തുന്നവൻ സ്വന്തശക്തിപ്രകാരം E എന്ന ലാക്കിൽ എത്തേ
ണം എങ്കിലും നദിയുടെ ശക്തിയെ മാത്രം വിചാരിക്കുമ്പോൾ
ഇതിന്റെ ശക്തിപ്രകാരം F എന്ന സ്ഥലത്തു എത്തേണം
എങ്കിലും നീന്തുന്നവൻ ഈ വഴിയായല്ല ആ രണ്ടു ശക്തികൾ
(സ്വന്തശക്തിയും ഒഴുക്കിന്റെ ശക്തിയും) ഇടവിടാതേ ഒരുമി
ച്ചു വ്യാപരിക്കുന്നതുകൊണ്ടു AB എന്ന രേഖയുടെ ദിക്കിലേ
ക്കു പോകും. അതുകൊണ്ടു രണ്ടു ശക്തികൾ ഒരു കോണിന്റെ
രണ്ടു ഭുജങ്ങളുടെ ദിക്കുപ്രകാരം ഒരു വസ്തുവിനെ വലിക്കുമ്പോൾ
വസ്തു പോകുന്ന വഴിയെ കണ്ടെത്തേണ്ടതിന്നു ഒരു സമാന്തര
ചതുരശ്രത്തെ (Parallelogram AEBF) വരെച്ചാൽ മതി; അ
തിന്റെ കൎണ്ണത്തിന്റെ ദിക്കിലേക്കു വസ്തു പോകുന്നു എന്നതു
സ്പഷ്ടം. അതുകൊണ്ടു AE, AF എന്ന ശക്തികൾ AB എ
ന്ന ശക്തിയോടു സമം. ഈ നിയമത്തിന്നു ശക്തികളുടെ സമാ
ന്തരചതുരശ്രം എന്നു പേർ (Parallelogram of Forces), ഈ രേഖ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/63&oldid=190586" എന്ന താളിൽനിന്ന് ശേഖരിച്ചത്