താൾ:CiXIV132a.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

യുള്ള അപാദാനം എന്നു പറയാം. ഇവ്വണ്ണം ഭൂമി സൂൎയ്യന്റെ
ചുറ്റും സഞ്ചരിക്കുന്നു. ഒരു വസ്തു നിശ്ചയിക്കപ്പെട്ട സമയ
ത്തിൽ സമമല്ലാത്ത വഴിയുടെ അംശങ്ങളിലൂടേ ഓടുമ്പോൾ
അതു ഭേദാപാദാനം എന്നു പറയേണ്ടി വരും. ഇതു തന്നേ
യും രണ്ടു വിധം: ഒരു വസ്തുവിന്റെ വേഗത മേല്ക്കുമേൽ വൎദ്ധി
ക്കയോ കുറയുകയോ ചെയ്യാം. ഒരു കല്ലു ഒരു വീട്ടിന്റെ മുക
ളിൽനിന്നു വീണാൽ വേഗത വൎദ്ധിച്ചു വൎദ്ധിച്ചു വരുന്നു. ഒരു
ശക്തി ഇടവിടാതേ ആകൎഷിക്കയോ വ്യാപരിക്കയോ ചെയ്യുന്ന
തിനാൽ ഈ മാതിരി വേഗത ഉളവാകുന്നു. പിന്നേ വേഗത
ക്രമേണ കുറഞ്ഞു പോകാം. ഇപ്രകാരം മേലോട്ടു എറിയുന്ന
കല്ലിന്റെ വേഗത ക്രമേണ കുറഞ്ഞു കുറഞ്ഞു ഇല്ലാതേ പോ
കുന്നു. വേറേ ഒരു ശക്തി നിരന്തരമായി എതിൎക്കുന്നതിനാൽ
ഈ വക വേഗത ഉളവാകും. ഒരു വസ്തു ഓടുന്ന വഴിയും സ
മയവും തമ്മിൽ ഒത്തുനോക്കുന്നതിനാൽ വസ്തുവിന്റെ വേഗ
ത അറിയാം. സമമായ സമയത്തിൽ ഏറ്റവും വലിയ വഴി
യിൽ ഓടുന്ന വസ്തുവിന്നു അധികം വേഗത ഉണ്ടെന്നറിക. ഓ
ടുന്ന ഒരു വസ്തുവിന്റെ ബലം അതിന്റെ വേഗതകൊണ്ടും
ഘനം കൊണ്ടും ഉളവാകുന്നു. അതുകൊണ്ടു ഒരു വസ്തുവിന്റെ
ഘനത്തെയും വേഗതയെയും തമ്മിൽ പെരുക്കുന്നതിനാൽ അ
തിന്റെ ബലം അറിയാം.

110. കൈകൊണ്ടു എറിയുന്ന ഉണ്ടയെക്കാൾ വെടിവെക്കുന്ന ഉണ്ട കൊ
ള്ളുമ്പോൾ അധികം നാശം വരുത്തുന്നതു എന്തുകൊണ്ടു?

ഘനത്തെക്കൊണ്ടു മാത്രമല്ല വേഗതകൊണ്ടും ഒരു വസ്തു
വിന്റെ ശക്തി വൎദ്ധിക്കയാൽ വെടികൊള്ളുമ്പോൾ അധികം
നാശം ഉണ്ടാകുന്നു.

111. വളരേ ശക്തിയുള്ള ഒരാൾക്കു തന്നേയും ഒരു ബൂച്ച് കല്ലെന്ന പോ
ലേ ദൂരത്തിൽ എറിവാൻ കഴിയാത്തതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/62&oldid=190583" എന്ന താളിൽനിന്ന് ശേഖരിച്ചത്