താൾ:CiXIV132a.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

VIII.

നിഷ്കാരകത്വം. Inertia.

72. നിഷ്കാരകത്വം എന്നതു എന്തു?

പ്രകൃതിയിൽ പ്രത്യേകമായ കാരണം കൂടാതേ നാം യാ
തൊരു മാറ്റവും കാണുന്നില്ല. അതിൻപ്രകാരം വസ്തുക്കൾ
സ്വസ്ഥമായിരിക്കുമ്പോൾ അവയെ നീക്കേണ്ടതിന്നു വേറൊരു
ശക്തി വേണം. ഓടുന്ന വസ്തുവിനെ തടുത്തുനിൎത്തേണ്ടതിന്നു
ഇതര ഒരു ബലം വേണം എന്നറിക. എല്ലാ വസ്തുക്കൾക്കും ഉ
ള്ള ഈ വിശേഷതെക്കു നിഷ്കാരകത്വം എന്നു പേരുണ്ടു. ഓടു
ന്ന വസ്തുവിന്നു യാതൊന്നും വിരോധമായി നില്ക്കുന്നില്ലെങ്കിൽ
ആദ്യമുണ്ടായ വേഗതയിൽ അവസാനം എന്നിയേ ഓടും.
ഈ വക ഓട്ടം നാം ഭൂമിയിൽ കാണാത്തതു എന്തുകൊണ്ടെന്നു
ചോദിച്ചാൽ ഭൂവാകൎഷണം, സംഘൎഷണം, (ഉരസൽ) വായു
വിന്റെ തടസ്ഥം, എതിർനില്ക്കുന്ന വേറേ വസ്തുക്കൾ എന്നി
വ ഓടുന്നവസ്തുവിനെ എപ്പോഴും തടുക്കുന്നതുകൊണ്ടു ഈ അ
ന്തമില്ലാത്ത ഓട്ടം കാണ്മാനില്ല.

73. വളരേ ഘനമുള്ള ഒരു വണ്ടിയെ നീക്കുവാൻ വളരേ പ്രയാസമായി
രുന്നാലും ഓടുന്നെങ്കിൽ അതിനെ വലിപ്പാൻ എളുപ്പമാകുന്നതു എന്തുകൊണ്ടു?

വണ്ടിയുടെ നിഷ്കാരകത്വവും ഭൂമിയുടെ ആകൎഷണവും
നിലത്തിന്റെ പരുപരുപ്പും നിമിത്തം അതിനെ ഒന്നാമതു നീ
ക്കുവാൻ വളരേ പ്രയാസം. അതു കൊടുമ്പോം ഓട്ടഭാവം ആ
ഗതിയിൽ മുമ്പിടുന്നതുകൊണ്ടും നിഷ്കാരകത്വം സഹായിക്കു
ന്നതുകൊണ്ടും അതിനെ എളുപ്പത്തിൽ വലിക്കുവാൻ കഴിയും.

74. പരുപരുത്ത കടലാസ്സിൽ എഴുതിയാൽ പലപ്പോഴും മഷിതെറിക്കു
ന്നതു എന്തുകൊണ്ടു?

എഴുതുന്നസമയം തൂവലും മഷിയും കൂടേ സഹഗമനം
ചെയ്യുമ്പോൾ പരുപരുത്ത സ്ഥലങ്ങളിൽവെച്ച് നാം വിചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/45&oldid=190546" എന്ന താളിൽനിന്ന് ശേഖരിച്ചത്