താൾ:CiXIV132a.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

70. കയറു നനഞ്ഞുപോയാൽ നീളം കുറയുന്നതു എന്തുകൊണ്ടു?

തിരി എന്നപോലേ കയറും അനേക ചെറിയ കുഴലുകളുടെ
വൎഗ്ഗമായിരിക്കുന്നതുകൊണ്ടു കയറു നനഞ്ഞു പോകുമ്പോൾ
ആ കുഴലുകൾ വെള്ളം കുടിക്കുന്നതിനാൽ എത്രയും വീൎത്തു
നീളം കുറഞ്ഞു പോകുന്നു. ഇവ്വണ്ണം കയറിന്റെ നീളം ചുരു
ങ്ങിപ്പോകുന്നതിനാൽ വളരേ ബലം ഉണ്ടാകുന്നു. രോമപുരി
യിൽവെച്ചു പൌരന്മാർ മിസ്രദേശത്തിൽനിന്നു കൊണ്ടു വന്ന
ഒരു വലിയ ഗോപുരത്തെ (Obilisk) വളരേ യന്ത്രങ്ങളാൽ പൊ
ന്തിപ്പാൻ അദ്ധ്വാനിച്ചതു പഴുതിലായ ശേഷം അവർ ചു
റ്റും കയർ കെട്ടി നനെച്ചതിനാൽ 1350 കണ്ടി ഘനമുള്ള ഈ
ഗോപുരത്തെ ക്രമേണ മേലോട്ടു വലിച്ചെടുത്തുപോൽ.

71. ഒരു പാത്രത്തിൽ വെള്ളം പകൎന്നിട്ടു ഘനമില്ലാത്ത വസ്തുക്കളെ അ
തിൽ ഇട്ടാൽ ഇവ പാത്രത്തിന്റെ വക്കോടു അടുത്തുവരുമ്പോൾ അധികം വേ
ഗം അടുക്കുന്നതു എന്തുകൊണ്ടു?

പാത്രത്തിന്റെ ഉള്ളിലും ആ വസ്തുക്കളുടെ ചുറ്റിലും വെ
ള്ളം അല്പം ഉയൎന്നുനില്ക്കുന്നതുകൊണ്ടു (60-ാം ചോദ്യം നോക്ക.)
ആ വസ്തുക്കൾ പാത്രത്തിന്റെ ഉൾഭാഗങ്ങളുടെ അരികേ അ
ടുക്കുമ്പോൾ വസ്തുക്കളുടെയും പാത്രത്തി ഉൾഭാഗത്തി
ന്റെയും ഇടയിലൊരു ചെറിയ ചാൽ ഉളവായിട്ടു ഇതിനെ
നിറെക്കേണ്ടതിന്നു ഇരുഭാഗത്തിലുമുള്ള വെള്ളത്തിന്റെ അം
ശങ്ങൾ തമ്മിൽ ചേരുന്നതിനാൽ ആ വസ്തുകളെ പാത്ര
ത്തിന്റെ അടുക്കലേക്കു വേഗത്തിൽ കൊണ്ടു പോകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/44&oldid=190542" എന്ന താളിൽനിന്ന് ശേഖരിച്ചത്