താൾ:CiXIV132a.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

രിയാതേ പെട്ടന്ന് നിന്നുപോകുന്നു. മഷിയോ അതിന്റെ നി
ഷ്കാരകത്വത്തെ അനുസരിച്ചു ഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ
തൂവൽ നില്ക്കുമ്പോൾ ഒരുമിച്ചു നില്ക്കാതേ തെറിച്ചു വീഴുന്നു.

75. വേഗത്തിൽ ഓടുന്ന വണ്ടി യദൃച്ഛയാ നിന്നാൽ അതിലുള്ള ആളുകൾ
മുന്നോട്ടു ചാഞ്ഞുപോകുന്നതു എന്തുകൊണ്ടു?

വണ്ടിയിൽ പോകുന്ന സമയം വണ്ടിയും നമ്മുടെ ശരീര
വും മുന്നോട്ടു ഓടുന്ന ഗതിയെ പ്രാപിച്ചശേഷം വണ്ടി യദൃ
ച്ഛയാ നില്ക്കുന്നു എന്നു വന്നാൽ ശരീരം ഇനിയും അ
തിന്റെ നിഷ്കാരകത്വപ്രകാരം മുന്നോട്ടു ഓടുന്ന നിലയിൽ
നില്ക്കുന്നതുകൊണ്ടു വണ്ടിയോടുകൂടേ നില്ക്കാതേ മുന്നോട്ടു ചാ
ഞ്ഞതു പോം. അങ്ങിനേ തന്നേ വണ്ടി നിന്ന ശേഷം പെട്ട
ന്നു ഓടുമ്പോൾ ആളുകൾ പിന്നോട്ടു ചാഞ്ഞു പോകുന്നതു
കാണാം. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തി
ന്റെ ഒരു കോൺ പെട്ടന്നു മറുഭാഗത്തേക്കു വലിക്കുമ്പോൾ
വെള്ളം വേറേ ഭാഗത്തിൽ കൂടി പുറത്തു ഒഴുകും.

76. ഒരു ഉണ്ടകൊണ്ടു ഒരു കണ്ണടച്ചില്ലിലൂടേ വെടിവെച്ചാൽ കണ്ണാടി
പൊട്ടിപ്പോകാതേ ഉണ്ട കടന്നുപോയ സ്ഥലം മാത്രം ചൂന്നെടുക്കയും കൈകൊ
ണ്ടു കുത്തുമ്പോൾ കണ്ണാടി മുഴുവൻ പൊട്ടിപ്പോകയും ചെയ്യുന്നതു എന്തുകൊണ്ടു?

കണ്ണാടിക്കു സംലഗ്നാകൎഷണം അല്പം മാത്രം ഉണ്ടാക
കൊണ്ടു കൈകൊണ്ടു കുത്തുമ്പോൾ കുത്തിനാൽ ഉണ്ടായ കു
ലുക്കം എല്ലാ ഭാഗങ്ങളിലും വ്യാപിച്ചതുകൊണ്ടു കണ്ണാടി
പൊട്ടിപ്പോകുന്നു. ഉണ്ടയോ എത്രയും വേഗത്തിൽ കടന്നു
പോകുന്നതുകൊണ്ടു കടന്നു പോകുന്ന വഴിക്കു ഉണ്ടായ ഇള
ക്കത്തിന്നു ചുറ്റും വ്യാപിപ്പാൻ സമയം ഇല്ലായ്കയാൽ ഉണ്ട
യുടെ വഴിക്കുള്ള അംശങ്ങളല്ലാതേ മറ്റൊന്നും നീങ്ങിപ്പോകു
ന്നില്ല. അങ്ങിനേ തന്നേ ചിലപ്പോൾ യുദ്ധത്തിൽ പടയാ
ളി അറിയാതേ ഒരു പീരങ്കിത്തോക്കിന്റെ ഉണ്ട കൈയിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/46&oldid=190548" എന്ന താളിൽനിന്ന് ശേഖരിച്ചത്