താൾ:CiXIV132a.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

ല്ലാത്ത ദ്രവത്തിൽ നീന്തുന്ന എണ്ണപ്പെടാത്ത ചുവന്ന ചെറി
യ ഉണ്ടകളെക്കൊണ്ടു ഉളവാകുന്നു. ഒരു ഉണ്ടയുടെ വീതി
അംഗുലത്തിന്റെ 3,500-ാം അംശം അത്രേ. ഒരു സൂചിയുടെ
മുനയിന്മേൽ തൂങ്ങുവാൻ തക്കതായ രക്തത്തിൻ തുള്ളിയിൽ
1,000,000 അങ്ങിനേത്ത ഉണ്ടകൾ അടങ്ങിയിരിക്കുന്നു. അതു
മാത്രമല്ല, ഭൂതക്കുണ്ണാടികൊണ്ടു ആ ഉണ്ടകളെക്കാൾ ചെറിയ
ജന്തുക്കളെ പോലും കാണ്മാൻ കഴിയും. ഇവ അധികം ചെ
റിയ ജന്തുക്കളെ വിഴുങ്ങുന്നതിനെ കുറിച്ചു കേൾക്കുമ്പോൾ
ഈ ജന്തുക്കളുടെ ശരീരത്തിലും രക്തം ഒഴുകുമ്പോൾ അതിലുള്ള
ഉണ്ടകളുടെ വലിപ്പം എന്തുപോൽ?

82. ഒരു ശീമച്ചുണ്ണാമ്പ് കഷണത്തെക്കൊണ്ടു ഒരു ചുവർ മുഴുവൻ തേക്കു
വാൻ എങ്ങിനേ കഴിയും?

ശീമച്ചുണ്ണാമ്പ് പൊടിക്കുന്നതിനാൽ അതു എത്രയും
ചെറിയ അംശങ്ങളായി പിരിഞ്ഞു പോയ ശേഷം വെള്ളം
ചേൎക്കുമ്പോൾ ഒരു മാതിരി പശ ഉളവാകുന്നു. അതിനാൽ
ആ ശീമച്ചുണ്ണാമ്പ് ഇനിയും അധികമായി വിഭാഗിക്കപ്പെട്ടു
പോകും. ഈ പശയുടെ തുള്ളികളെ തേക്കുമ്പോളോ വീണ്ടും
ശീമച്ചുണ്ണാമ്പ് അംശമായി പിരിഞ്ഞു പോയ ശേഷം വെ
ള്ളം ആവിയായി നീങ്ങി ആ തരി മതിലിന്മേൽ ശേഷിക്കയും
ചെയ്യുന്നു.

33. ഒരു വലിയ പീപ്പവെള്ളം കൎമ്മൈൻ (Carmine) എന്നതിന്റെ ചെറി
യ ഒരു കുരുകൊണ്ടു ചുവപ്പിപ്പാൻ കഴിയുന്നതെങ്ങിനേ?

കൎമ്മൈൻ എന്നുള്ള വസ്തു വെള്ളത്തിൽ എണ്ണപ്പെടാത്ത
അംശങ്ങളായി വേൎപിരിഞ്ഞു വെള്ളത്തിന്റെ ഓരോ തുള്ളി
കൎമ്മൈനിൽനിന്നു ഒരല്പം കൈക്കൊള്ളുന്നതിനാൽ വെള്ളം
മുഴുവൻ ചുവന്നു പോകും. അങ്ങിനേയുള്ള കുരു വെള്ളത്തി
ന്റെ 100,000 തുള്ളികളെ ചുവപ്പിക്കും. മഷിയുടെ കാൎയ്യം
അങ്ങിനേ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/31&oldid=190517" എന്ന താളിൽനിന്ന് ശേഖരിച്ചത്