താൾ:CiXIV132a.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

34. അല്പം കസ്തൂരികൊണ്ടു ഒരു വലിയ ഭവനം മുഴുവൻ മണക്കുന്നതെ
ങ്ങിനേ?

മണക്കുന്ന വസ്തു തന്നാലേ വിഭാഗിക്കപ്പെട്ടു, ഇതിൻ എ
ത്രയും ചെറിയ അംശങ്ങൾ എല്ലാ ദിക്കിലും ചിതറീട്ടു വല്ല
അംശം മൂക്കിൽ പ്രവേശിക്കുന്നതിനാൽ വാസന ഉളവാകും.
കസ്തൂരി എന്ന സാധനം തന്നാലേ അത്ഭുതമായ വിധത്തിൽ
വിഭാഗിക്കപ്പെടുന്നതിനാലത്രേ അതിന്റെ എത്രയോ ചെറി
യ അംശങ്ങൾ പോലും ഒരു വീട്ടിനെ വളരേ നേരത്തോളം
നിറെക്കുന്നതു. എപ്പോഴും അംശങ്ങൾ വീട്ടിൽനിന്നു പുറ
പ്പെടുന്നു എങ്കിലും ശേഷിക്കുന്നതു ഇടവിടാതേ വീണ്ടും വിഭാ
ഗിക്കപ്പെട്ടു പിന്നേയും വീട്ടിനെ നിറെക്കുന്നതിനാൽ ഈ അം
ശങ്ങൾ ക്രമേണ എത്രയും ചെറുതായ്പോകും.

88. ധൂപകലശം ഒരു വീട്ടിൽ വെച്ചാൽ ആ വീടു മുഴുവൻ മണക്കുന്നതെ
ങ്ങിനേ?

ധൂപകലശത്തിൽ തീ ഇടുന്നതിനാൽ അതിലേ പുക വീ
ട്ടിൽ മുഴുവനും പരക്കുന്നു. ആ പുകയോടുകൂടേ മണമുള്ള എ
ത്രയും ചെറിയ അംശങ്ങളും ചിതറി വീട്ടിൽ മുഴുവൻ വ്യാപ
രിക്കുന്നു. ഇങ്ങിനേ മണമുള്ള സസ്യങ്ങൾ വളരുന്ന ദ്വീപുക
ളിൽനിന്നു ബഹു ദൂരത്തോളം വാസന വരാറുണ്ടു.

V.

സംലഗ്നാകൎഷണം Cohension

36. സംലഗ്നാകൎഷണം എന്നതു എന്തു?

വസ്തുവിന്റെ അംശങ്ങളെ തമ്മിൽ ബന്ധിക്കുന്ന ശക്തി
തന്നേ. ഈ അംശങ്ങളെ തമ്മിൽ ചേൎക്കുവാൻ പ്രത്യേകമാ
യി ഒരു ശക്തി ഉണ്ടു. വല്ലതും പൊട്ടിക്കയോ മുറിക്കയോ നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/32&oldid=190519" എന്ന താളിൽനിന്ന് ശേഖരിച്ചത്