താൾ:CiXIV132a.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

30. ഒരു കുറ്റി വെള്ളവും ഒരു കുപ്പി ആവിയും തമ്മിൽ കലൎത്തുന്നതിനാൽ
അവ കുറഞ്ഞു കിട്ടുന്നതു എന്തുകൊണ്ടു?

ദ്രവങ്ങളിൽ പോലും മേല്പറഞ്ഞ ദ്വാരങ്ങളുണ്ടു. അതു
കൊണ്ടു ആവിയെയും വെള്ളത്തെയും തമ്മിൽ കലൎത്തുമള
വിൽ ആവി വെള്ളത്തിന്റെ ദ്വാരങ്ങളിലും വെള്ളം ആവി
യുടെ ദ്വാരങ്ങളിലും ഉൾപ്പെടുന്നതിനാൽ ഈ രണ്ടും നിറെക്കു
ന്ന സ്ഥലം കുറഞ്ഞു പോം. ലോഹങ്ങളെയും തമ്മിൽ ഇട
കലൎത്തുന്നെങ്കിൽ അങ്ങിനേ തന്നേ അവ പൂരിക്കുന്ന സ്ഥലം
ചുരുങ്ങുന്നതു കാണാം.

മഴവെള്ളം ഭൂമി കുടിക്കുന്നതും സസ്യങ്ങൾ വെള്ളം ഉൾ
ക്കൊള്ളുന്നതും പീപ്പകളുടെ ഉള്ളിൽ കീൽകൊണ്ടു തേക്കുന്ന
തും ഇതിനെ തെളിയിക്കുന്ന വേറേ ദൃഷ്ടാന്തങ്ങളാകുന്നു.

IV.

വിഭജ്യത Divisibility.

31. വിഭജ്യത എന്നതു എന്തു?

ഓരോ വസ്തുവിനെ നിത്യം വിഭാഗിപ്പാൻ കഴിയും. ഒരു
പൊൻനാണ്യത്തെക്കൊണ്ടു ഒരു കുതിരയെയും അതിൻ പുറ
ത്തു ഇരിക്കുന്നവനെയും പൊതിയുവാൻ തക്കവണ്ണം അടിച്ചു
പരത്തുവാൻ കഴിയും. ഒരു അല്പം (മെരുവിൻ) പുഴുകിനെ
ഒരു വലിയ ഭവനത്തിൽ വെച്ചാൽ അവിടേ ഒക്കെയും മണ
പ്പാൻ കഴിയും. മനുഷ്യർ യന്ത്രങ്ങളെകൊണ്ടു ഒരു വസ്തുവി
നെ എത്രയും ചെറിയ അംശങ്ങളാക്കി വിഭാഗിക്കുന്നെങ്കിലും
പ്രകൃതിയിൽ നാം ഏറ്റവും ചെറിയ പദാൎത്ഥങ്ങൾ കാണു
ന്നു. ഒരു പയറോടു സമമായ സ്ഥലത്തിൽ 225,000,000 ചെ
റിയ ജന്തുക്കൾ അടങ്ങിയിരിക്കാം. മനുഷ്യന്റെ രക്തം നിറമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/30&oldid=190515" എന്ന താളിൽനിന്ന് ശേഖരിച്ചത്