താൾ:CiXIV132a.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 278 —

അതിൻ മീതേ രണ്ടു ചെമ്പു കോലുകളെ വെച്ചു അതിനോടു
മേല്പറഞ്ഞ കരുവിനെയും മറ്റേതിനോടു ചെമ്പിന്റെ ഒരു
തകിടിനെയും ദ്രവത്തിൽ മുക്കുവാൻ തക്കവണ്ണം കെട്ടിയ
ശേഷം കരുവിന്റെ ചെമ്പുകോലിനെ ഗല്വാനിയുടെ പെട്ടക
ത്തിൽ − ധ്രുവത്തോടും ചെമ്പുതകിടിന്റെ കോലിനെ + ധ്രു
വത്തോടും ചേൎത്ത ശേഷം മനുഷ്യന്റെ പ്രവൃൎത്തി തീൎന്നു;
ശേഷമുള്ളതു വിദ്യുച്ഛക്തി ചെയ്യും. ഭൂതങ്ങളുടെ മാലയെ കെ
ട്ടിയ ശേഷം വിദ്യുച്ഛക്തിയുടെ ഒഴുക്കുകൊണ്ടു മേല്പറഞ്ഞ ദ്ര
വം അതിന്റെ മൂലാംശങ്ങളായി വിഭാഗിച്ചു പോകും. അമി
ലതം + ധ്രുവത്തിന്റെ അരികേയും ചെമ്പു − ധ്രുവത്തിന്റെ
അടുക്കലും ചെന്നിട്ടു കരുവിനെ നിറെച്ചു മൂടുന്നതിനാൽ നാ
ണ്യത്തിന്റെ രൂപം പിന്നേ ചെമ്പിന്മേൽ കാണും. ആ
ചെമ്പുതകിടു വിദ്യുദോട്ടത്തെ അടക്കേണ്ടതിന്നായി മാത്രമ
ല്ല അതു അമിലതത്തോടു ചേരുന്നതിനാൽ ദ്രവത്തിന്നു വേ
ണ്ടുവോളം ചെമ്പു വരുത്തേണ്ടതിന്നു കെട്ടിത്തുക്കി ഇരിക്കുന്നു
താനും. പൊൻപൂശുക, വെള്ളിത്തകിടു പൊതിയുക എന്നീ
പ്രവൃത്തികളെ ഇപ്രകാരം തന്നേ സാധിപ്പിക്കാം. ഈ വിദ്യു
ദ്വൎണ്ണശാസ്ത്രം 1838-ാമതിൽ യാകോബി (Jacobi) എന്ന ഗൎമ്മാ
നനും സ്പെൻ്സർ (Spencer) എന്ന ഇംഗ്ലിഷ്ക്കാരനും ഒരേ സമയ
ത്തിൽ തന്നേ കണ്ടെത്തി പോൽ.

448. അമിലതം, ജലവായു എന്ന ഭൂതവസ്തുക്കളാൽ വെള്ളം ഉളവാകുന്നു,
എന്നു നാം അറിയുന്നതു എന്തുകൊണ്ടു?

ഒരു ഭാഗത്തു അടെച്ചിരിക്കുന്ന കണ്ണാടികൊണ്ടുള്ള രണ്ടു
കുഴലുകളെ വക്കോളം വെള്ളംകൊണ്ടു നിറൈച്ച ശേഷം വെ
ള്ളം ഒഴുകാത്തവണ്ണം തിരിച്ചു വെള്ളം നിറഞ്ഞ പാത്രത്തിൽ
ഇട്ടതിൽപിന്നേ ഗലാനിയുടെ പെട്ടകത്തിന്റെ രണ്ടു കമ്പി
കൾ കുഴലുകളിൽ ഓരോന്നിൽ നടത്തിയാൽ കുഴലുകളിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/298&oldid=191048" എന്ന താളിൽനിന്ന് ശേഖരിച്ചത്