താൾ:CiXIV132a.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 277 —

441. ദൂരത്തുനിന്നു തുരങ്കത്തെ കത്തിക്കേണ്ടതിന്നു ഗല്വാനിയുടെ ഒരു
പെട്ടകത്തിന്റെ രണ്ടു കമ്പികളെ തുരങ്കത്തിന്റെ വെടിമരുന്നിലൂടേ നടത്തുന്ന
എത്രയും നേൎത്ത കമ്പികൊണ്ടു ചേൎക്കുന്നതു മതിയാകുന്നതു എന്തുകൊണ്ടു?

ഈ കമ്പിയുടെ രണ്ടറ്റങ്ങളെ തമ്മിൽ ചേൎക്കുന്ന നിമി
ഷത്തിൽ ഭൂതങ്ങളുടെ മാല അടക്കപ്പെടുകയും വിദ്യുച്ഛക്തി
യുടെ ഒഴുക്കു ഉളവാകയും ചെയ്തിട്ടു അത്യന്തം ഉഷ്ണം ജനിക്കു
ന്നതിനാൽ വെടിമരുന്നിലൂടേ ചെല്ലുന്ന ആ നേരിയ കമ്പി
പഴുത്തു വെടിമരുന്നിനെ കത്തിക്കും. ഈ കാൎയ്യത്തിൽ വഴി
യുടെ ദൂരത്താൽ യാതൊരു ഭേദവും വരികയില്ല.

442. തുത്ഥത്തിന്റെ (തുരിശു vitriol of copper) ദ്രവത്തിൽ ഒരു ചെമ്പു
കോലിനെയും ഇരിമ്പുകൊലിനെയും ഇട്ട ശേഷം ചെമ്പുകോലിനെ ഗല്വാനിയു
ടെ പെട്ടകത്തിൻ + ധ്രുവത്തോടും (ഗുരുതമത്തകിടിനോടു) ഇരിമ്പുകോലിനെ −
ധ്രുവത്തോട്ടും (നാകത്തകിടിനോടു) ചേൎക്കുന്നെങ്കിൽ ഇരിമ്പുകോൽ ചെമ്പുകൊണ്ടു
മൂടപ്പെടുന്നതു എന്തുകൊണ്ടു?

വിദ്യുച്ഛക്തിയുടെ ഒഴുക്കു തുത്ഥത്തിൻ ദ്രവത്തിലൂടേ നട
ത്തുന്നതിനാൽ ഈ ദ്രവം അതിൻ മൂലാംശങ്ങളായി വേർപി
രിഞ്ഞിട്ടു അതിലുള്ള ചെമ്പു ധ്രുവത്തോടു ചേൎന്നിരിക്കുന്ന ഇ
രിമ്പിനെ മൂടിക്കളയും; ഇതിനെ വിചാരിച്ചു ചില ജ്ഞാനി
കൾ വിദ്യുദ്വൎണ്ണശാസ്ത്രത്തെ സങ്കല്പിച്ചു (Galvan oplastics), എ
ന്നു പറഞ്ഞാൽ വിദ്യുച്ഛക്തിയുടെ മുഖാന്തരം വസ്തുക്കളെ വ
ൎണ്ണിപ്പാൻ പോലും സാധിക്കും. ദൃഷ്ടാന്തം: നമുക്കു ഒരു നാ
ണ്യത്തിന്റെ രൂപം കിട്ടുവാൻ ആവശ്യമുണ്ടാകാം, എന്നാൽ
നാം ഒന്നാമതു അതിന്റെ കരു പിടിക്കേണ്ടതാണ്; നാ
ണ്യത്തെ മെഴുവിന്മേൽ അമൎത്തുന്നതിനാൽ അതു കിട്ടും. പി
ന്നേ ഈ കുരു വിദ്യുച്ഛക്തി നടത്തേണ്ടതിന്നു ഇതിനെ കാരീ
യം കൊണ്ടു തേച്ചു ചെമ്പിന്റെ കമ്പിയാൽ നല്ലവണ്ണം കെ
ട്ടും; അതിന്റെ ശേഷം ഒരു വലിയ പാത്രത്തെ ഗന്ധകാമില
തുത്ഥത്തിന്റെ ദ്രവംകൊണ്ടു (Sulphate of copper) നിറെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/297&oldid=191044" എന്ന താളിൽനിന്ന് ശേഖരിച്ചത്