താൾ:CiXIV132a.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 279 —

വെള്ളം ക്രമേണ കുറഞ്ഞു ഗുരുതമത്തിൻ തകിടിൽനിന്നു വന്ന
കമ്പിയുടെ കുഴലിൽ അമിലതവും നാകത്തിൽനിന്നു വന്ന ക
മ്പിയുടെ കുഴലിൽ ജലവായുവും ജനിക്കും. ജലവായുവിന്റെ
കുഴൽ അശേഷം ഈ ആകാശഭേദത്താൽ നിറഞ്ഞുപോയ
സമയത്തിൽ വേറേ കുഴലിൽ പകുതി വെള്ളവും പകുതി അ
മിലതവും കാണുന്നതുകൊണ്ടു മൂന്നംശങ്ങളിൽ വെള്ളത്തിൽ
രണ്ടംശം ജലവായുവും ഒരംശം അമിലതവും അടങ്ങിയിരിക്കു
ന്നു എന്നു കൂടേ ഇതിനാൽ തെളിയുന്നു. അങ്ങിനേ തന്നേ
വേറേ വസ്തുക്കളെ വിദ്യുദോട്ടം അവയിലൂടേ നടത്തുന്നതിനാൽ
അവയുടെ മൂലാംശങ്ങളായി വിഭാഗിപ്പാൻ കഴിയും. ഭ്രഷ്ടാ
ന്തം: പൊരിക്കാരം (Potash) വളയൽ ഉപ്പു (soda) എന്നീ വസ്തു
ക്കൾ ഭൂതവസ്തുക്കൾ എന്നു മുമ്പേ ശാസ്ത്രികൾ വിചാരിച്ചാ
ലും ദേവി (Davy) എന്ന ജ്ഞാനി വിദ്യുച്ഛക്തിയുടെ ഒഴുക്കിനെ
അവയിലൂടേ നടത്തിയപ്പോൾ ഇതുവരേ ആരും അറിയാത്ത
രണ്ടു ഭൂതവസ്തുക്കളോടു (Potassium, Sodium) ജലവായുവും അ
മിലതവും ചേരുന്നതിനാലേ പൊരിക്കാരവും വളയൽ ഉപ്പും
ഉളവാകുന്നു എന്നു കണ്ടെത്തി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

444. ഇരിമ്പിനെ നാകംകൊണ്ടു പൊതിയുന്നെങ്കിൽ തുരുമ്പിക്കാത്തതു
എന്തുകൊണ്ടു?

ഇരിമ്പിനെയും നാകത്തെയും തമ്മിൽ ചേൎക്കുന്നതിനാൽ
ഇരിമ്പു − വിദ്യുച്ഛക്തിയെയും നാകം + വിദ്യുദ്ധാതുവിനെയും
ജനിപ്പിക്കും. ഈ വിദ്യുച്ഛക്തിയാൽ വായുവിലുള്ള ഈറം അ
തിന്റെ മൂലാംശങ്ങളായി പിരിഞ്ഞു അതിൻ അമീലതം + ധ്രു
വത്തോടു (നാകത്തോടു ചേരുന്നതുകൊണ്ടും തുരുമ്പിക്ക എ
ന്നതു ഇരിമ്പു അമിലതത്തോടു ചേരുന്നതിനാൽ ആകകൊ
ണ്ടും കറ പിടിക്കാതേ ഇരിക്കും. നാകത്തിന്നു പകരം ചെമ്പു
എടുത്താൽ കാൎയ്യം കേവലം വേറേ. ഈ ചേൎച്ചയിൽ ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/299&oldid=191050" എന്ന താളിൽനിന്ന് ശേഖരിച്ചത്