താൾ:CiXIV132a.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 247 —

ഈ ചിപ്പികളുടെ മേല്ഭാഗത്തിൽ അനേകം എത്രയും ചെ
റിയ ചാലുകളുണ്ടു. വെളിച്ചം ഈ സീതകളൂടേ കടക്കുന്ന സ
മയത്തിൽ പൊട്ടി രശ്മികൾ പുറപ്പെട്ട ശേഷം മേല്ഭാഗം പ്ര
തിബിംബിക്കുന്ന രശ്മികളോടു ചേരുന്നതിനാൽ ഇവയെ ബ
ലപ്പെടുത്തുകയോ ക്ഷീണിപ്പിക്കയോ ചെയ്യേണം. എങ്കിലും
രശ്മികളെ ശക്തീകരിക്കയോ ക്ഷയിപ്പിക്കയോ ചെയ്യുന്നതിനാൽ
വെളിച്ചം പൊങ്ങുന്ന വേഗതയും വൎദ്ധിക്കയോ കുറയുകയോ
ചെയ്യേണം. എന്നാൽ നാം 395-ാം ചോദ്യത്തിൽ കേട്ടപ്രകാ
രം ഈ പലവിധമായ വേഗതയാൽ പലവിധമായ നിറങ്ങൾ
ഉളവാകും. അതിൻനിമിത്തം ആ മണിജ്വാലയിൽ എല്ലാ ചാ
യങ്ങൾ കലൎന്നിരിക്കുന്നപ്രകാരം തോന്നുന്നു. ചില പ്രാണി
കളുടെ ചിറകുകളിലും ഈ അപൂൎവ്വമായ പ്രകാശം കാണും.
പെരുത്തു നേൎമ്മയായ നെയ്ത്തിലൂടേ ഒരു വിളക്കിന്റെ ജ്വാലയി
ലോ സൂൎയ്യനിലോ നോക്കുമ്പോൾ ഈ വക തിളക്കം ഉണ്ടാകും.

410. സാബൂൻ കലക്കീട്ടു ഒരു കുഴൽ കൊണ്ടു അതിൽ ഊതുന്നെങ്കിൽ
അതിനാൽ ഉള്ളവാകുന്ന പൊക്കുള പലനിറങ്ങളിൽ ശോഭിക്കുന്നതു എന്തുകൊണ്ടു?

പൊക്കുളകളുടെ പുറമേയുള്ള ഭാഗവും ഉൾഭാഗവും സൂ
ൎയ്യന്റെ രശ്മികളെ പ്രതിബിംബിച്ച ശേഷം രശ്മികൾ തമ്മിൽ
ചേരുന്നതുകൊണ്ടു വെളിച്ചത്തെയും അതിന്റെ വേഗതയെ
യും വൎദ്ധിപ്പിക്കയോ കുറെക്കയോ ചെയ്യുന്നതിനാൽ പല നിറ
ങ്ങളെ ജനിപ്പിക്കും. പൊക്കുളകളുടെ പുറഭാഗത്തിൽ തടി എ
പ്പോഴും മാറുന്നതുകൊണ്ടു ഇടവിടാതേ വൈവൎണ്യം ഉണ്ടായി
വരേണം. വെള്ളത്തിന്റെ തിരകൾ തമ്മിൽ എതിരേല്ക്കുന്ന
തിനാൽ ഉയൎന്ന തിരകളും താണ ഓളങ്ങളും ഉളവാകുന്ന പ്ര
കാരം രശ്മികൾ തമ്മിൽ ഇടമുറിക്കുന്നതിനാൽ ശീഘ്രമായ ച
ലനമോ വേഗത കുറഞ്ഞ വില്ലാട്ടമോ വരാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/267&oldid=190995" എന്ന താളിൽനിന്ന് ശേഖരിച്ചത്