താൾ:CiXIV132a.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 248 —

പതിമൂന്നാം അദ്ധ്യായം

അയസ്കാന്തശക്തി Magnetism.

“നമ്മുടെ ഹൃദയം ദൈവത്തിൻ സംസ്ഥത കണ്ടെ
ത്തുംവരേ അസ്വാസ്ഥ്യത്തിൽ ഇരിക്കേ ഉള്ളൂ."

411. അയസ്കാന്തശക്തി എന്നതു എന്തു?

അയസ്കാന്തശക്തി എന്നതു ചില പ്രദാൎത്ഥങ്ങളിൽ നാം
കാണുന്ന ഇരിമ്പിനെ ആകൎഷിപ്പാൻ തക്കതായ ശക്തി; അ
യസ്കാന്തത്തിന്നു ഈ ശക്തി തന്നാലേ ഉണ്ടു, വേറേ വസ്തുക്ക
ൾക്കു ഈ പ്രാപ്തി പറ്റുന്ന പ്രവൃത്തിയെ കൊണ്ടു വരുത്തു
വാൻ കഴിയും. ഈ ബലം വരുത്തേണ്ടതിന്നു വിശേഷിച്ചു
ഉരുക്കു എത്രയും നന്നായി സഹായിക്കും. എങ്കിലും ഈ പ്രാ
പ്തി അയസ്കാന്തത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഒരു പോ
ലേ വ്യാപിക്കുന്നു എന്നു വിചാരിക്കേണ്ട; വിശേഷാൽ തമ്മിൽ
വിപരീതമായി നില്ക്കുന്ന രണ്ടു സ്ഥലങ്ങളിൽ (അയസ്കാന്താ
ഗ്രം, poles) ശക്തി വ്യാപരിക്കുന്നു. അയസ്കാന്തത്തിന്റെ ഒരു
അറ്റത്തെ വേറൊരു അയസ്കാന്തത്തിന്റെ 2 അറ്റങ്ങളോടു
അടുപ്പിച്ചാൽ അതു ഒന്നിനെ ആകൎഷിക്കയും മറ്റേതിനെ നി
ഷേധിക്കയും ചെയ്യും. നമ്മുടെ ഭൂഗോളം തന്നേ ഒരു അയ
സ്കാന്തമാകുന്നു. അതിന്റെ രണ്ടു അറ്റങ്ങൾ ഏകദേശം
ഭൂമിയുടെ ഉത്തരധ്രുവത്തോടും ദക്ഷിണധ്രുവത്തോടും സമമാ
യി കിടക്കുന്നു. ഈ ഭൂമിയും വേറേ അയസ്ക്കാന്തങ്ങളെ ആക
ൎഷിക്കയോ നിഷേധിക്കയോ ചെയ്യും. ഇതു ഹേതുവായിട്ടു ഒരു
അയസ്കാന്തസൂചി യാതൊരു തടസ്ഥം കൂടാതേ തിരിയുവാൻ
തക്കവണ്ണം തൂക്കിയാൽ ഒരറ്റം ഭൂമിയുടെ ഉത്തരധ്രുവത്തേക്കും
മറ്റേ അറ്റം ഭൂമിയുടെ ദക്ഷിണധ്രുവത്തേക്കും തിരിയേണം.
അയസ്കാന്തത്തിന്റെ വടക്കോട്ടുതിരിയുന്ന അറ്റത്തിന്നു നാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/268&oldid=190997" എന്ന താളിൽനിന്ന് ശേഖരിച്ചത്