താൾ:CiXIV132a.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 246 —

ആകാശത്തിലുള്ള വെള്ളത്തിൽ ആവി തടിച്ചു മഞ്ഞായി
ത്തീരുന്നു. മഞ്ഞിന്റെ ഈ പൊക്കുള നാരങ്ങവൎണ്ണം (orange)
എന്ന നിറമുള്ള രശ്മികൾ കടന്നുപോകുന്നതിൽ സമ്മതി
ക്കുന്നു. ആവി സൂൎയ്യാസ്തമാനത്താൽ വന്ന തണുപ്പു കൊ
ണ്ടു മാത്രം തടിച്ചു ഏകദേശം ചക്രവാളത്തിൽ നില്ക്കുന്ന
സൂൎയ്യന്റെ രശ്മികൾ മഞ്ഞിന്റെ പൊക്കുളയൂടേ ദീൎഘവഴി
യിൽ നടക്കേണം എന്നു വരികിൽ എത്രയും ഭംഗിയുള്ള ചെ
മ്മാനം ഉണ്ടാകും. ആവി സൂൎയ്യാസ്തമാനത്തിന്നു മുമ്പേ തടി
ക്കുമ്പോൾ പ്രകാശമില്ലാത്ത മഞ്ഞനിറമുള്ള മേഘങ്ങൾ
വേഗം വരുന്ന മഴയെ മുന്നറിയിക്കുന്നു. രാവിലേയോ സൂൎയ്യൻ
പ്രവൃത്തിപ്പാൻ തുടങ്ങിയശേഷം മാത്രം ആവി കയറുന്നതുകൊ
ണ്ടും ഉദിച്ച സൂൎയ്യന്റെ രശ്മികൾ അല്പമായ വഴിയിലൂടേ ചെ
ല്ലുന്നതുകൊണ്ടും ചെമ്മാനത്തിന്റെ ശോഭ കാണി
ക്കുന്നില്ല. സൂൎയ്യൻ ഉദിക്കുന്നെങ്കിലും പെരുത്ത് ആവി കയറി
മഞ്ഞായി ചമയുമ്പോൾ എത്രയും ഭംഗിയുള്ള ഉഷസ്സു വരു
വാനുള്ള വൎഷത്തെ മുന്നറിയിക്കയും ചെയ്യും.

408. ഒരു ചെറിയ ദ്വാരത്തിലൂടേ മുറിയിൽ വെളിച്ചം പ്രവേശിച്ചിട്ടു
ഒരു കടലാസ്സിൽ ഉളവാകുന്ന പ്രകാശവൃത്തം ദ്വാരത്തെക്കാൾ വലുതാകുന്നതു എ
ന്തുകൊണ്ടു?

വെളിച്ചത്തിന്റെ രശ്മികൾ ദ്വാരത്തിലൂടേ കടക്കുന്ന സ
മയത്തിൽ ദ്വാരത്തിന്റെ വക്കത്തു അല്പം തെറ്റി നേരേ പോ
കാതേ കുറേ ചിതറുന്നതിനാൽ ദ്വാരത്തെക്കാൾ വലിയ സ്ഥ
ലത്തെ പ്രകാശിപ്പിക്കും. വെള്ളത്തിന്റെ തിരകൾ ഒരു ദ്വാ
രത്തിലൂടേ കടക്കുന്ന സമയത്തു പുതിയ തിരകളെ ജനിപ്പിക്കു
ന്നപ്രകാരം വെളിച്ചത്തിന്റെ അനക്കങ്ങളും ഈ ദ്വാരത്തിലൂ
ടേ ചെല്ലുമളവിൽ പുതിയ ഇളക്കങ്ങളെ വരുത്തും.

409. മുത്തുച്ചിപ്പിയിലും വേറേ ചില തോടുകളിലും ഒരു മണിജ്വാല കാ
ണുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/266&oldid=190994" എന്ന താളിൽനിന്ന് ശേഖരിച്ചത്