താൾ:CiXIV132a.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 229 —

രശ്മികൾ മുമ്പേ വിവരിച്ച ചോദ്യങ്ങം പ്രകാരം വഴിയിൽ
നിന്നു അല്പം തെറ്റി വലിയ അറയുടെ പിൻഭാഗത്തുള്ള
നേത്രാന്തരപടലത്തിന്മേൽ (e) വസ്തുവിന്റെ ചെറിയ ചി
ത്രം ഉണ്ടാകും. എങ്കിലും 382-ാം ചോദ്യത്തിൽ നാം കണ്ട പ്ര
കാരം വസ്തുക്കൾ തീക്കല്ലിൽനിന്നു ദൂരത്തിൽ നില്ക്കയോ അ
തിനോടു അടുത്തിരിക്കയോ ചെയ്യുംപ്രകാരം ചിത്രത്തിന്റെ
വലിപ്പത്തിലും അതു നില്ക്കുന്ന സ്ഥലത്തിലും സ്ഥിതിയിലും
വലിയ ഭേദം ഉളവാകാം. അതിൻ പ്രകാരം അല്പവസ്തുകളു
ടെ ചിത്രങ്ങൾ മാത്രം നേത്രാന്തരപടലത്തിന്മേൽ വീഴുവാൻ
കഴിയുമായിരിക്കും; അധികം ദൂരത്തുള്ള വസ്തുക്കളുടെ ചിത്രം
നേത്രാന്തരപടലത്തിൻ മുമ്പിലും അധികം അടുത്തുള്ള വ
സ്തുക്കളുടെ ചിത്രം ആ ചൎമ്മത്തിൻ പിമ്പിലും വീഴേണം എ
ന്നല്ലേ. ഈ പ്രയാസത്തെ നീക്കേണ്ടതിന്നു കണ്ണിന്നു ഒരു വി
ശേഷമായ പ്രാപ്തിയുണ്ടു. അടുത്തിരിക്കുന്ന വസ്തുക്കളെ നോ
ക്കുന്ന സമയത്തിൽ കണ്മിഴി അല്പം പൊന്തുന്നതിനാൽ സ്ഫ
ടികമയരസം നേത്രാന്തരപടലത്തിൽനിന്നു അല്പം അകന്നു
പോകുന്നതുകൊണ്ടു ഇനി ചിത്രങ്ങൾ ഈ പടലത്തിന്റെ
പിമ്പിൽ അല്ല അതിന്മേൽ തന്നേ വീഴേണം. അങ്ങിനേ
തന്നേ വസ്തുക്കൾ വളരേ ദൂരത്തിൽ ഇരിക്കുന്നെങ്കിൽ കണ്മിഴി
നിമേഷിക്കുന്നതിനാൽ സ്ഫടികമയരസവും നേത്രാന്തരപ
ടലവും തമ്മിൽ അടുത്തു വരുന്നതു കൊണ്ടു ചിത്രം നേത്രാ
ന്തരപടലത്തിന്റെ മുമ്പിലല്ല. അതിന്മേൽ വീഴുവാൻ സംഗ
തി ഉണ്ടാകും.

389. നമുക്കു രണ്ടു കണ്ണു ഉണ്ടായാലും നാം വസ്തുക്കളെ ഇരട്ടിയായി കാ
ണാത്തതു എന്തുകൊണ്ടു?

രണ്ടു കണ്ണുകൾ രശ്മികൾ വരുന്ന ദിക്കിൽ വസ്തുക്കളെ അ
ന്വേഷിച്ചു നോക്കുന്നതിനാൽ ഇതിന്റെ ചിത്രം നേത്രാന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/249&oldid=190966" എന്ന താളിൽനിന്ന് ശേഖരിച്ചത്