താൾ:CiXIV132a.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 228 —

ടക്കുന്നു. ഈ വിശിഷ്ടയന്ത്രത്തിൽ പൊടി മുതലായവ പ്ര
വേശിക്കാതേ ഇരിക്കേണ്ടതിന്നു കണ്ണിമ, പുരികം കണ്ണീരിനെ
ജനിപ്പിക്കുന്ന പിണ്ഡങ്ങൾ എന്നീ അംശങ്ങളുണ്ടു. കണ്മിഴി
ക്കു 5 പടലങ്ങൾ ഉണ്ടു; പുറമേയുള്ള തോലിന്നു ബാഹ്യപട
ലം എന്നു പേർ; അതിന്റെ മുമ്പിലുള്ള അംശം സ്വച്ഛത കാ
ണിക്കുന്നു, അതുകാചപടലം (Cornea aa) അതിന്റെ പിമ്പിൽ
കിടക്കുന്ന അണ്ഡാകൃതിയായിരിക്കുന്ന സ്ഫടികമയ രസം(Lens3)
കൊണ്ടു കണ്ണു രണ്ടംശങ്ങളായി വിഭാഗിച്ചു കിടക്കുന്നു. (1–4)
പിൻവശത്തിന്റെ ചുറ്റും രണ്ടു ചൎമ്മങ്ങൾ, ആ ബാഹ്യപ
ടലത്തിന്റെ (g) മീതേ തരണി (Choroidea f) അതിന്റെ മീ
തേ അല്ലെങ്കിൽ പിൻവശത്തിന്റെ ഉള്ളിൽ തന്നേ നേത്ര
മജ്ജാതന്തുവിന്റെ (h) വ്യാപനമാകുന്ന നേത്രാന്തരപടലം
(Retina e) എന്നിവയത്രേ. ഈ വലിയ മുറിയെ (4) വെളെക്കു
ഒക്കുന്ന ജലമയരസം (vitreous humor) നിറെക്കുന്നു. നേത്രാ
ന്തരപടലം വലിയ അറയെ മാത്രം മൂടുന്നെങ്കിലും തരണി
യോ (f) മുമ്പിലുള്ള മുറിയിൽ കണ്ടെത്തും; അതു നീലം, ത
വിട്ടു, പച്ച, കറുപ്പു, മുതലായ നിറങ്ങളായി കാണുന്ന മഴവിൽ
ത്തോൽ (Iris cc, dd) എങ്കിലും ഈ ചൎമ്മം മുൻഭാഗത്തെ
അശേഷം മൂടാതേ രശ്മികൾ ഉള്ളിൽ വീഴുവാൻ തക്കതായ
ദ്വാരം ഉണ്ടു; അതിനു കണ്ണുണ്ണി (Pupil 2–2) എന്നു പേരുണ്ടു.
ചെറിയ അറയും ആ ജലമയരസം കൊണ്ടു (Aqueous humor-1)
നിറഞ്ഞിരിക്കുന്നു. ഇവ്വണ്ണം കണ്മിഴിയുടെ എല്ലാ അംശങ്ങ
ളെയും കണ്ടറിഞ്ഞ ശേഷം കണ്ണിനാൽ എങ്ങിനേ ചിത്ര
ങ്ങൾ ഉളവാകുന്നു എന്നു ബോധിപ്പാൻ പ്രയാസമില്ല. മുതി
രപ്പുറമായ കാചപടലത്തെ കൊണ്ടും (a–a) രണ്ടു വിധമായ
ജലരസത്തെക്കൊണ്ടും (1–4) വിശേഷാൽ സ്ഫടികമയരസം
കൊണ്ടും (3) കണ്ണുണ്ണിയിലൂടേ പ്രവേശിച്ച വെളിച്ചത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/248&oldid=190965" എന്ന താളിൽനിന്ന് ശേഖരിച്ചത്