താൾ:CiXIV132a.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 230 —

രപടലത്തിന്മേൽ സമമായ സ്ഥലങ്ങളിൽ ഉളവാകുന്നതുകൊ
ണ്ടു നേത്രമജ്ജാതന്തുവിന്നു വരുന്ന സ്പൎശനം ഒരുപോലേ
യായി ചമയേണം. വസ്തുവിന്റെ ചിത്രം രണ്ടു കണ്ണുകളിൽ
വെവ്വേറേ സ്ഥലങ്ങളിൽ വീഴുന്നതിനാൽ നാം വസ്തുവിനെ
ഇരട്ടിയായി കാണും. മുഖത്തിൽനിന്നു അല്ല ദൂരത്തു ഒരു
വിരലിന്റെ പിമ്പിൽ വേറൊരു വിരൽ വെച്ച ശേഷം മുമ്പി
ലുള്ള വിരലിനെ ഉറ്റു നോക്കുമ്പോൾ അതിൻ ചിത്രം രണ്ടു
കണ്ണിൽ നേത്രാന്തരപടലത്തിന്റെ നടുവിൽ വീണിട്ടു കണ്ണു
അതിനെ ഒന്നായി കാണുന്നതേയുള്ളൂ. പിമ്പിലുള്ള വിരലി
ന്റെ ചിത്രമോ വലങ്കണ്ണിൽ നേത്രാന്തരപടലത്തിന്റെ ഇട
ഭാഗത്തിലും ഇടങ്കണ്ണിൽ ആ പടലത്തിന്റെ വലഭാഗത്തി
ലും വീഴുന്നതുകൊണ്ടു ഈ വിരലിനെ ഇരട്ടിയായി കാണും.
പിമ്പിലുള്ള വിരലിനെ ഉറ്റു നോക്കുമ്പോൾ അതു ഏകമാ
യും അടുത്തുള്ളതിനെ ഇരട്ടിയായും കാണും.

390. വയസ്സുള്ള ആളുകൾക്കു പലപ്പോഴും അടുത്തുള്ള വസ്തുക്കളെ നന്നാ
യി കാണേണ്ടതിന്നു മൂക്കുകണ്ണാടി ആവശ്യമായ്വരുന്നതു എന്തുകൊണ്ടു?

വൃദ്ധന്മാരുടെ കണ്ണുകൾക്കുള്ള ക്ഷീണത നിമിത്തം അടു
ത്തുള്ള വസ്തുക്കളെ കാണേണ്ടതിന്നു കണ്മിഴിയെ പൊന്തി
പ്പാനുള്ള പ്രാപ്തി പോയ്പോയതു കൊണ്ടു അടുത്ത വസ്തുക്ക
ളിൽനിന്നു വരുന്ന രശ്മികൾ സ്ഫടികമയരസത്തിലൂടേ പോ
കുന്ന സമയത്തിൽ വേണ്ടുവോളം ഭേദിക്കായ്കയാൽ രശ്മികൾ
തമ്മിൽ ചേരുന്നതിന്നു മുമ്പേ നേത്രാന്തരപടലത്തിൽ തട്ടു
ന്നതുകൊണ്ടു വസ്തുവിന്റെ ഓരോ വിന്ദു ഈ ചൎമ്മത്തിന്മേൽ
തെളിവില്ലാത്ത വട്ടമായിനിന്നു അങ്ങിനേ തന്നേ ഉളവായ
വേറേ വട്ടങ്ങളോടു ചേരുന്നതിനാൽ നിശ്ചയമില്ലാത്ത ചി
ത്രം ഉത്ഭവിക്കും. ഈ വക ആളുകൾ അടുത്തുള്ള വസ്തുക്കളെ
ശരിയായി കാണേണ്ടതിന്നു തീക്കണ്ണാടിയോടു സമമായ കണ്ണാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/250&oldid=190968" എന്ന താളിൽനിന്ന് ശേഖരിച്ചത്