താൾ:CiXIV132a.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

355. വെളിച്ചത്തിന്റെ ഉറവുകൾ ഏവ?

തന്നാലേ മിന്നുന്ന എല്ലാ വസ്തുക്കൾ (പ്രത്യേകമായി സൂ
ൎയ്യന്നും നക്ഷത്രങ്ങളും), ചൂടു പിടിച്ചു പഴുക്കയും കത്തുകയും
ചെയ്യുന്ന വസ്തുക്കൾ, ജന്തുക്കളുടെയും സസ്യങ്ങളുടെയും കുടു
മ്പുന്ന പദാൎത്ഥങ്ങൾ, ജീവനോടിരിക്കുന്ന ചില ജന്തുക്കൾ, വി
ദ്യുച്ഛക്തി (electricity) എന്നീ ഉറവുകളിൽനിന്നു വെളിച്ചം പു
റപ്പെടുന്നു. ഇപ്രകാരം ചില വസ്തുക്കൾ തന്നാൽ തന്നേ മി
ന്നുകയും മറ്റുള്ള വസ്തുക്കൾ മിന്നുന്ന വസ്തുക്കളെ കൊണ്ടു മാ
ത്രം പ്രകാശിക്കയും ചെയ്യുന്നു. ഇവ്വണ്ണം ചന്ദ്രന്റെയും ഗ്ര
ഹങ്ങളുടെയും പ്രകാശം സൂൎയ്യനിൽനിന്നു ലഭിക്കുന്നതത്രേ.
സംശയം കൂടാതേ അങ്ങിനേ കൊള്ളിമീനുകൾ (Meteor) സൂൎയ്യ
ന്റെ ചുറ്റും സഞ്ചരിക്കുന്ന ഏറ്റവും ചെറിയ ഗ്രഹങ്ങള
ത്രേ. ഭൂമിയുടെ സമീപത്തു വരുമ്പോൾ ഭൂമി അവയെ ആക
ൎഷിച്ചിട്ടു വീഴും. ആകാശം അവ വീഴുന്ന സമയത്തിൽ വിരോ
ധിക്കുന്നതിനാൽ ഉണ്ടാകുന്ന ഉരസൽകൊണ്ടു മാത്രം അവ
ഇത്ര ഘൎമ്മം കാണിക്കുന്നു. വയലുകളിലും ചളിയിലും ചില
പ്പോൾ രാത്രിയിൽ നാം കാണുന്ന കൊള്ളിയൻ (ignis fatuus)
എവിടേനിന്നു വരുന്നു എന്നതിൽ പൂൎണ്ണനിശ്ചയം ഇല്ല. അ
തു 1 അംശം ഗന്ധകവും 4 അംശം ജലവായുവും യോജിക്കുന്ന
തിനാൽ ഉത്ഭവിക്കുന്നു എന്നു, ചിലരും അതു പ്രകാശദം
(Phosphorus) അടങ്ങിയിരിക്കുന്ന ജലവായുവിനാൽ ഉളവാകു
ന്നു എന്നു, വേറേ ചിലരും അതു വിദ്യുച്ഛക്തിയെക്കൊണ്ടു ഉ
ണ്ടായി വരാറുണ്ടു എന്നു മറ്റു ചിലരും പറയുന്നു.

356. വെളിച്ചത്താൽ വരുന്ന ചലനം ഉണ്ടാകുന്നതു എങ്ങിനേ?

വെളിച്ചം ഉഷ്ണത്തെ പോലേ നേരായ വഴിയിൽ എല്ലാ
ദിക്കിൽനിന്നും പുറപ്പെടുന്നു. ഈ വഴിക്കു നാം രശ്മി എന്നു
പേർ വിളിക്കുന്നു. മിന്നുന്ന വസ്തുവിനാൽ വെളിച്ചത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/217&oldid=190909" എന്ന താളിൽനിന്ന് ശേഖരിച്ചത്