താൾ:CiXIV132a.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 198 —

വാഹനത്തിൽ ഉണ്ടാകുന്ന ഇളക്കത്തിന്റെ വേഗത എത്രയും
വലുതാകുന്നു. കണ്ണു ഒരിക്കൽ ഇമെക്കുന്ന സമയത്തു വെളി
ച്ചം 186,000 നാഴിക അകലം സഞ്ചരിച്ചു കഴിഞ്ഞു. ഇവ്വണ്ണം
900 ലക്ഷം നാഴിക ദൂരത്തിരിക്കുന്ന സൂൎയ്യന്റെ രശ്മികൾ
8 നിമിഷംകൊണ്ടു ഭൂമിയിൽ എത്തും. അതുകൊണ്ടു വെളി
ച്ചം ശബ്ദത്തെക്കാൾ 900,000 പ്രാവശ്യം വേഗം ഓടുന്നു പോ
ലും. വ്യാഴം എന്ന ഗ്രഹത്തിന്റെ ചുറ്റും 4 ചന്ദ്രന്മാർ സ
ഞ്ചരിക്കുന്നുവല്ലോ. ഇവയിൽ ഏറ്ററും അടുത്തിരിക്കുന്നതു 42
മണിക്കൂറിലും 28 നിമിഷങ്ങളിലും 38 വിനാഴികയിലും സഞ്ചാ
രത്തെ തീൎക്കുന്നതല്ലാതേ വ്യാഴത്തിൻ നിഴലിൽ കൂടി പോകു
ന്നതിനാൽ ഓരോ സഞ്ചാരത്തിൽ ഒരിക്കൽ കറുത്തതായി തീ
രും. ഭൂമി സ്ഥിരമായി നിന്നാൽ വ്യാഴത്തിൽ ചന്ദ്രഗ്രഹണം
എപ്പോഴും നിശ്ചയിക്കപ്പെട്ട സമയത്തിൽ വരേണ്ടതു. എങ്കി
ലും അങ്ങിനേ അല്ല; ഭൂമി സൂൎയ്യനോടു ഏറ്റവും അടുത്തിരി
ക്കുന്ന സമയത്തിലും (ദിസമ്പർ മാസം 21-ാം൹ Winter solstice,
perihelion, ദക്ഷിണായനസൂൎയ്യസംസ്ഥിതി) ഭൂമി സൂൎയ്യനിൽ
നിന്നു ഏറ്റവും ദൂരത്തിരിക്കുന്ന സമയത്തിലും (ജൂൻമാസം
21-ാം൹ Summer solstice, aphelion, ഉത്തരായണസൂൎയ്യസംസ്ഥി
തി) വ്യാഴത്തിൽ ചന്ദ്രന്റെ ഗ്രഹണം സംഭവിക്കുന്ന സമയ
ങ്ങളെ തമ്മിൽ ഒപ്പിച്ചുനോക്കുമ്പോൾ ഉത്തരായണസൂൎയ്യ
സംസ്ഥിതിയിൽ ആ ഗ്രഹണം16 നിമിഷവും 26 വിനാഴികയും
താമസിച്ചു സംഭവിക്കുന്നതു കാണാം. ഈ ഭേദം ചന്ദ്രൻ ക്ര
മക്കേടു കാണിക്കുന്നതിനാലല്ല, ഭൂമി അധികം ദൂരത്തിൽ ഇരി
ക്കുന്ന സമയം വെളിച്ചത്തിന്നു അവിടേ എത്തേണ്ടതിന്നു
അധികം സമയം വേണ്ടിവരുന്നതിനാലത്രേ. ആ രണ്ടു ദിവ
സങ്ങളിൽ ഭൂമി നില്ക്കുന്ന സ്ഥലങ്ങൾക്കു തമ്മിൽ 1,800 ലക്ഷം
നാഴിക ഇട കിടക്കുന്നതു കൊണ്ടു വെളിച്ചത്തിന്നു 1,800 ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/218&oldid=190911" എന്ന താളിൽനിന്ന് ശേഖരിച്ചത്