താൾ:CiXIV132a.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 196 —

പതിനൊന്നാം അദ്ധ്യായം

വെളിച്ചം Light.

"വീൎയ്യം ഉണ്ടായിട്ടല്ലോ സൂൎയ്യനെ ഭയപ്പെട്ടു.
കൂരിരുട്ടുകൾ പോയി പാതാളേ വസിക്കു
ന്നു; ചാരുസുന്ദരനായ ചന്ദ്രനെ കാണുന്നേ
രം, ചാരത്തു മരത്തണൽ പിടിച്ചു നില്ക്കു
ന്നല്ലീ." "പുതപ്പു പോലേ അവൻ (ദൈ
വം) വെളിച്ചും ചുറ്റിക്കൊണ്ടു."

354. വെളിച്ചം എന്നതു എന്തു?

നാം വല്ലതും കാണുന്നെങ്കിൽ അതു നമ്മുടെ കണ്ണുകളുടെ
മജ്ജാതന്തുക്കളാൽ ഉണ്ടായ്വരുന്ന ഒരു അനുഭവം അത്രേ. ഈ
അനുഭവത്തിന്റെ സംഗതിക്കു നാം വെളിച്ചം എന്ന പേർ
വിളിക്കാറുണ്ടു. പണ്ടുപണ്ടേ ശാസ്ത്രികൾ ഉപദേശിച്ച പ്ര
കാരം ഈ വെളിച്ചം ഒരു പദാൎത്ഥം എന്നു വിചാരിച്ചു വന്നു.
പുഷ്പം സുഗന്ധത്തെ പുറപ്പെടുവിക്കുന്ന പ്രകാരം മിന്നുന്ന
വസ്തുക്കൾ ഈ പദാൎത്ഥത്തെ വിട്ടയച്ചിട്ടു അതു കണ്ണിൽ വ്യാ
പിക്കുന്ന മജ്ജാതന്തുക്കൾക്കു തട്ടുന്നതിനാൽ നാം മിന്നുന്ന വ
സ്തുവിനെ കാണുന്നു എന്നും ഈ പദാൎത്ഥത്തിന്നു മറ്റു പദാ
ൎത്ഥങ്ങൾക്കുള്ള സാധാരണമായ വിശേഷതകൾ ഇല്ലായ്കയാൽ
അതിന്റെ ഫലങ്ങളെ നമുക്കു അറിയാം എന്നും വിചാരിക്കു
ന്നതു നടപ്പായിരുന്നു. എങ്കിലും അങ്ങിനേ അല്ല ചൂടും ശ
ബ്ദവും എന്ന പോലേ വെളിച്ചവും ചലിക്കുന്ന ഒരു ഇളക്ക
ത്താൽ നമ്മുടെ കണ്ണിൽ വരുന്നു. മിന്നുന്ന വസ്തുവിൽനിന്നു
ഈ ചലനം പുറപ്പെട്ടു നമ്മുടെ കണ്ണിൽ എത്തുന്നതിനാൽ
ദൃഷ്ടി (sight) ഉണ്ടാകും. ഈ ഇളക്കത്തിന്റെ വാഹകനോ
ലോകത്തെയും എല്ലാ പദാൎത്ഥങ്ങളെയും നിറെക്കുന്ന എത്ര
യും സൂക്ഷ്മമായ ഒരു പദാൎത്ഥമാകുന്നു (ether).

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/216&oldid=190906" എന്ന താളിൽനിന്ന് ശേഖരിച്ചത്