താൾ:CiXIV132a.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

ആവി കടാഹത്തിൽനിന്നു ഒരു കുഴലൂടേ (No. 71. ೧ = 1) പ്ര
വേശിച്ചശേഷം അതു കവാടപ്പെട്ടിയെക്കൊണ്ടു (ഇതിന്റെ
കോൽ ೨ =2) ഗോളസ്തംഭത്തിന്റെ മേൽഭാഗത്തീലോ താഴേ
യുള്ള ഭാഗത്തിലോ ചെല്ലുകയും (೪ = 4; ೫ = 5) അവിടേനിന്നു
ജലപാത്രത്തിൽ (೭ = 7) അകപ്പെടുകയും ചെയ്യുന്നപ്രകാരം
കേട്ടുവല്ലോ. ആവിയുടെ ബലത്താൽ കയറുകയും ഇറങ്ങുക
യും ചെയ്യുന്നെങ്കിലും യന്ത്രപ്പണികളെ നടത്തേണ്ടതിന്നു ഈ
ചലനം ഇത്ര ആവശ്യമില്ല. ചക്രങ്ങളെ തിരിക്കേണ്ടതിന്നു
നേർ രേഖയായ ചലനം വേണം എന്നല്ലേ. അതിൻ നിമി
ത്തം ചാമ്പുകോലിൻ ലംബരേഖയായ ചലനത്തെ നേർ
രേഖയായ ചലനമാക്കി മാറ്റേണ്ടതിന്നു വോത്ത് നമ്മുടെ
ചിത്രത്തിൻ മേൽഭാഗത്തു കാണുന്ന ഒരു ഭുജമുള്ള തുലാം എ
ന്ന കരണത്തെ സങ്കല്പിച്ചു. അതിൻ ഒരറ്റത്തെ നാം ചാ
മ്പുകോലിനോടും (೧೪ = 14) മറ്റേ അറ്റത്തെ ചക്രത്തെ തി
രിക്കുന്ന വലിയ ഇരിമ്പു കോലിനോടും (೧೧ = 11) ചേൎക്കുന്നതി
നാൽ കാൎയ്യം സാദ്ധിക്കും. പിന്നേ ചാ
മ്പു കോൽ താണുപോകുന്നതിനാൽ ചി
ത്രത്തിന്റെ ചക്രത്തിലുള്ള അമ്പു സൂ
ചിപ്പിക്കുന്ന പ്രകാരം ചക്രം വലഭാഗ
ത്തിൽനിന്നു ഇടഭാഗത്തേക്കു തിരിയും.
അങ്ങിനേയുള്ള വലിയ ചക്രത്താൽ
രണ്ടു ഉപകാരം ഉണ്ടാകും. ചക്രത്തി
ന്റെ വൃത്തപരിധിയുടെ ചുറ്റും അ
റ്റമില്ലാത്ത തോൽവാർ ഇട്ടാൽ (Endless
band) വേറേ ഒരു ചക്രത്തെ തിരിപ്പാൻ കഴിയും. അതു കൂടാതേ
ആവി ആ ഇരുമ്പു കോലിനെ (೧೧ = 11) തിരിക്കുന്ന സമയത്തിൽ
രണ്ടു പ്രാവശ്യം ഈ കോൽ ചക്രത്തിൻ ചാമ്പു കോലിന്മേൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/207&oldid=190890" എന്ന താളിൽനിന്ന് ശേഖരിച്ചത്