താൾ:CiXIV132a.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

കയും കയറുകയും ചെയ്യും. ഈ വലിപ്പിനെ ഉന്തി നീക്കുന്ന
തു ആവി തന്നേ. ഗോളസ്തംഭത്തിന്റെ ചാമ്പുകോൽ കയ
റിയ ഉടനേ വലിപ്പിന്റെ കോൽ ഇറങ്ങുകയും ഒന്നാം ചാ
മ്പുകോൽ ഇറങ്ങിയ ശേഷം വലിപ്പിൻ കോൽ കയറുകയും
ചെയ്യും. നമ്മുടെ ചിത്രത്തിൽ ഗോളസ്തംഭത്തിൻ ചാമ്പു
കോൽ കയറി പോകുന്നതുകൊണ്ടു വലിപ്പു കടാഹത്തിൽനി
ന്നു ഗോളസ്തംഭത്തിൻ അധോഭാഗത്തിലേക്കു വഴിയെ തുറന്നു
(೩= 3) കടാഹത്തിൽനിന്നു ഉൗൎദ്ധ്വഭാഗത്തേക്കു നടത്തുന്ന കു
ഴൽ അടെക്കപ്പെട്ടു പോകുന്നു (೫ = 5). എന്നാൽ ചാമ്പു
കോൽ കയറുമളവിൽ അടപ്പിൻ മീതേയുള്ള ആവി തെറ്റി
പ്പോവാൻ തക്കവണ്ണം ഉൗൎദ്ധ്വഭാഗത്തിൽനിന്നു ആവിയെ ത
ണുപ്പിക്കുന്ന ജലപാത്രത്തിലേക്കുള്ള വഴി തുറന്നിരിക്കുന്ന പ്ര
കാരം നാം കാണുന്നെങ്കിലും (೫=5-6) അധോഭാഗത്തിൽ
നിന്നു അങ്ങോട്ടു നടത്തുന്ന വഴി അടെക്കപ്പെട്ടു താനും. ചാ
മ്പുകോൽ മീതേ എത്തിയ ഉടനേ വലിപ്പു താണുപോകുന്നതു
കൊണ്ടു എല്ലാം മാറി പോകും. കടാഹത്തിൽനിന്നു വരുന്ന
ആവി ഇപ്പോൾ ഗോളസ്തംഭത്തിൻ ഉൗൎദ്ധ്വഭാഗത്തേക്കും ചെ
ന്നു ചാമ്പു കോലിനെ താഴ്ത്തുകയും അധോഭാഗത്തിൽനിന്നു
ആവി പുറ്റപ്പെട്ടു തണുപ്പിക്കുന്ന ജലപാത്രത്തിലേക്കു (೬ = 6)
ചെല്ലുകയും ചെയ്യും. 76-ാം ചിത്രത്തിൽ (0-n) നാം ഈ
കവാടപ്പെട്ടിയുടെ പ്രയോഗവും ചേൎച്ചയും എത്രയും സ്പ
ഷ്ടമായി കാണുന്നു. അതിന്റെ ചാമ്പുകോൽ വലഭാഗ
ത്തു എത്തിയ ശേഷം വലിപ്പു ഇടഭാഗത്തേക്കു മാറുന്നുതു
കൊണ്ടു ആവി വലഭാഗത്തു ചെന്നു ചാമ്പു കോലിനെ ഇ
ടഭാഗത്തേക്കു ഉന്തും.

4. നമ്മുടെ ആവിയന്ത്രം കിട്ടേണ്ടതിന്നു വോത്ത് എന്ന
ജ്ഞാനി ഇനിയും ചില ആശ്ചൎയ്യമായ അംഗങ്ങളെ യന്ത്രിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/206&oldid=190888" എന്ന താളിൽനിന്ന് ശേഖരിച്ചത്