താൾ:CiXIV132a.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

ച്ചതുകൊണ്ടു പിന്നേ പ്രവേശിക്കുന്ന ആവിയിൽനിന്നു ഒരംശം
വെള്ളമായി ചമഞ്ഞു നഷ്ടമായി പോയി. വോത്ത് എന്ന
ശാസ്ത്രി ഈ കുറവിനെയും തീൎത്തു; മുമ്പേ ഒരു വിധേന
ആകാശയന്ത്രമായിരുന്നതിനെ അവൻ ഒരു ആവിയന്ത്രമാക്കു
കയും ചെയ്തു. അവൻ ഗോളസ്തംഭത്തെ മേല്ഭാഗത്തു അടെച്ചു;
ആവി അടപ്പിന്റെ മീതേയും താഴേയും പ്രവേശിച്ച ചാമ്പു
കോലിനെ പൊന്തിക്കയും താഴ്ത്തുകയും ചെയ്യേണ്ടതിന്നു തക്ക
വഴിയെ സങ്കല്പിച്ചു. അതു സാധിച്ചതിനാൽ ഈ യന്ത്രം
കൊണ്ടു അനവരതമായി മേലോട്ടും കീഴോട്ടും ഒരു ചലനം
ജനിക്കുന്നതുകൊണ്ടു അതു പേറേ യന്ത്രങ്ങളുടെ പലവിധമാ
യ ഘടനാപ്രകാരങ്ങളാൽ വേണ്ടുന്ന എല്ലാ ചലനങ്ങളെ നി
ദാനമാക്കേണ്ടതിന്നു എത്രയും ഉചിതമായ ഒരു യന്ത്രമായ്ചമ
ഞ്ഞു. ആവി ജനിക്കുന്ന കടാഹത്തിൽനിന്നു അതു പരസ്പര
മായി ആപ്പിന്റെ മീതേയും കീഴിലും പ്രവേശിച്ചു ഉന്തിയ
ശേഷം ശീതളപാത്രത്തിലേക്കു ചെല്ലുന്ന മാതിരി ബോധി
ക്കുന്നതു പ്രധാനകാൎയ്യം, നമ്മുടെ ചിത്രത്തിൽ നാം ഗോള
സ്തംഭത്തിൽ നില്ക്കുന്ന ചാമ്പുകോലും
(೪=4; ೧=1) അതിനോടു ചേൎക്കപ്പെ
ട്ട കവാടപ്പെട്ടിയും (Valve chest) കാ
ണുന്നു. ഈ പെട്ടിയിൽ വെച്ചു കോ
ലിനോടു (೨=2) ചേൎക്കപ്പെട്ട ഒരു വ
ലിപ്പു മാറിമാറി ഗോളസ്തംഭത്തിൻ ഊ
ൎദ്ധ്വഭാഗത്തിലേക്കുള്ള വഴിയെ തുറന്നു
ശീതളപാത്രത്തിലേക്കുള്ള വഴിയെ അ
ടെക്കയോ ഗോളസ്തംഭത്തിൻ അ
ധോഭാഗത്തിലേക്കുള്ള വഴിയെ തുറന്നു
ജലപാത്രള്ളിലേക്കുള്ള വഴിയെ അടെ
ക്കയോ ചെയ്വാൻ തക്കവണ്ണം ഇറങ്ങു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/205&oldid=190886" എന്ന താളിൽനിന്ന് ശേഖരിച്ചത്