താൾ:CiXIV132a.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

ലംബരേഖയായി നില്ക്കുന്നതുകൊണ്ടു ആവിയുടെ ബലം ഒരു
നിമിഷത്തേക്കു അസാദ്ധ്യമായി ചമയുമായിരിക്കും (dead points).
ഈ ചക്രമോ ചിലപ്പോൾ തിരിയുന്നതിനാൽ പ്രാപിച്ച വേ
ഗതയെ കൊണ്ടും മാന്ദ്യതയെ കൊണ്ടും ആവി വ്യാപിക്കാത്ത
ആ രണ്ടു സ്ഥലങ്ങളിൽ ഇരിമ്പു കോലിനെ വലിക്കുന്നതല്ലാ
തേ യന്ത്രത്തിന്റെ ചലനത്തെ ക്രമപ്പെടുത്തുകയും ചെയ്യും.

5. ഇതു കൂടാതേ വോത്ത് ഇനിയും ആവിയന്ത്രത്തിന്റെ
തികവിന്നായി ചില അംഗങ്ങളെ സങ്കല്പിച്ചു ചേൎത്തു. നമ്മു
ടെ ചിത്രത്തിൽ തുലാത്തോടു ചേൎക്കപ്പെട്ടു രണ്ടു ജലയന്ത്രങ്ങ
ളെ കാണുന്നുവല്ലോ. ഇതു അത്യാവശ്യം തന്നേ ആകുന്നു.
ആവിയെ തണുപ്പിക്കുന്ന ജലപാത്രത്തിലേ വെള്ളം എപ്പോ
ഴും ചൂടുള്ള ആവിയെ കൈക്കൊള്ളുന്നതിനാൽ വേഗം ആവി
യെ തണുപ്പിപ്പാൻ കഴിയാത്ത ഉഷ്ണം കാണിക്കേണം; അതു
നിമിത്തം ഒരു ജലയന്ത്രം (೧೨ = 12) ഈ ചൂടുള്ള വെള്ളത്തെ
എടുത്തു പല കുഴലുകളിലൂടേ രണ്ടാം ജലയന്ത്രത്തിന്റെ അ
ടപ്പിൻ കീഴേ എത്തിച്ചുകൊള്ളും. വെള്ളത്തെ പൊന്തിച്ച ഒ
ന്നാം ജലയന്ത്രത്തിന്റെ അടപ്പു കിണറ്റിൻ ചാമ്പുകോലി
നോടു സമം (193). രണ്ടാം ജലയന്ത്രത്തിന്റെ ചാമ്പുകോ
ലോ നാം പിസ്ക്കാരിയിൽ പ്രയോഗിക്കുന്ന ദ്വാരമില്ലാത്ത
ചാമ്പു കോലിനോടു ഒക്കുന്നതു കൊണ്ടു ഇതിനാൽ നാം
ചൂടുള്ള വെള്ളത്തെ ഒരു കുഴലിലൂടേ (೧೩ = 13) പുറത്താക്കി
കിടാരത്തിലേക്കു നടത്തും. ഈ ചൂടുള്ളവെള്ളം കിടാരത്തിൽ
വേഗം ആവിയായ്ത്തീരുന്നതുകൊണ്ടു ഇത്ര വിറകോ കരിയോ
ചെലവു ചെയ്വാൻ ആവശ്യമില്ല. ആവിയെ തണുപ്പിക്കുന്ന
ജലപാത്രത്തിലേക്കു എപ്പോഴും പുതിയവെള്ളം വരുത്തുവാൻ
ഒരു മൂന്നാം ജലയന്ത്രം ഉണ്ടു; അതു നമ്മുടെ ചിത്രത്തിൽ ക
ണ്ടു കൂടാ. ഈ ജലയന്ത്രങ്ങളുടെ ചാമ്പു കോൽ ഒക്കയും ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/208&oldid=190892" എന്ന താളിൽനിന്ന് ശേഖരിച്ചത്