താൾ:CiXIV132a.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

യു ആകുന്ന കാറ്റിനാൽ വിശേഷാൽ നനഞ്ഞിരിക്കുന്ന വ
സ്തുക്കൾ ഉണങ്ങുന്നു. അങ്ങിനേ തന്നെ വീശുന്നതിനാൽ വാ
യു ഇളകീട്ടു എപ്പോഴും പുതിയ വായു നമ്മുടെ അരികേ വ
രുന്നതുകൊണ്ടു നമ്മുടെ വിയൎപ്പു വേഗം ആറിയായി തീൎന്നി
ട്ടു ശരീരത്തിൽനിന്നു ചൂടു എടുക്കുന്നതിനാൽ നമുക്കു ആശ്വാ
സവും തണുപ്പും ഉണ്ടാകുന്നു. ഘൎമ്മാത്രയെ വീശുന്നതിനാ
ലോ ആകാശത്തിൽ ഒരു ഇളക്കം ഉണ്ടാകുന്നതല്ലാതേ ആവി
യായി തീരുവാൻ വെള്ളം ഇല്ലായ്കയാൽ ചൂടു കുറഞ്ഞു പോ
കയില്ലല്ലോ.

327. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിൻ അടിയി
ൽ വെള്ളം നിറഞ്ഞ ഒരു ചെറുവസിയെയും അതിൻ മീതേ ഗന്ധകദ്രവം
(Sulphuric Ether) കൊണ്ടു നിറഞ്ഞ വസിയെയും വെച്ചാൽ വെള്ളം കട്ടിയായി
തിiരുന്നതു എന്തുകൊണ്ടു?

ഈ ദ്രവം സാധാരണമായ ആകാശത്തിൽ പോലും ആ
വിയായി ചമയുന്നതിനാൽ തുലോം ചൂടു പിടിച്ചടക്കി ത
ണുപ്പു ജനിപ്പിക്കുന്നുണ്ടു. വായുവിന്റെ അമൎത്തൽ കുറയു
ന്നേടത്തോളം വറ്റലിൻ വേഗതയും അതിന്റെ ഫലമാകുന്ന
തണുപ്പും വൎദ്ധിക്കുന്നതുകൊണ്ടു വെള്ളം കട്ടിയായ്ത്തീരുവാൻ ത
ക്കതായ ശീതം ഉളവാകും.

328. മൌനമായിരിക്കുന്ന ആകാശത്തിൽ പുക കയറിപ്പോകാത്തതു മഴ
വേഗം വരുന്നു എന്നു മുന്നറിയിക്കുന്നതു എന്തുകൊണ്ടു?

പുകയോടു കൂടേ കയറുന്ന കരിയുടെ ചെറിയ അണു
ക്കുൾ വെള്ളത്തിന്റെ ആവിയെ താല്പൎയ്യത്തോടേ കൈക്കൊ
ള്ളുമാറുണ്ടല്ലോ. വളരേ ആവി ഉണ്ടെങ്കിൽ അവ വേഗം ഇ
തിനെ പിടിച്ചടക്കുന്നതിനാൽ ഘനം ഏറുകകൊണ്ടു അവ
വീഴും. അങ്ങിനേ തനേ ചില മാതിരി ഉപ്പു വേഗം ഈറം എ
ല്ലാം വലിച്ചെടുക്കും. അതുകൊണ്ടു കാരവും ഉപ്പും പലപ്പോ
ഴും അലിഞ്ഞു വെള്ളമായി തീരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/191&oldid=190861" എന്ന താളിൽനിന്ന് ശേഖരിച്ചത്