താൾ:CiXIV132a.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 172 —

329. ചില വസ്തുക്കൾ വിശേഷാൽ രോമങ്ങളും ചരടുകളും ക്ലേദംകൊണ്ടു
നിറഞ്ഞു വായുവിൽ വീൎക്കുന്നതു എന്തുകൊണ്ടു?

ചില വസ്തുക്കൾ ഈറത്തെ എത്രയും ദൂരത്തിൽനിന്നു ആ
കൎഷിക്കുന്നു. ഈ ഈറത്തെ അവ ഉൾക്കൊണ്ട ശേഷം അതു
വെള്ളമായിത്തീൎന്നിട്ടു വസ്തു ക്രമേണ വിസ്താരമായ്ത്തീരും. ഇതു
പ്രത്യേകമായി രോമങ്ങളിൽ കാണാം. വേറേ വഴിയായി ആ
കാശത്തിൽ ഈറം ഉണ്ടോ ഇല്ലയോ എന്നു നിശ്ചയിപ്പാൻ
കഴിയാത്ത സമയത്തിൽ പോലും ഈ വക വസ്തുക്കൾ അതി
നെ നീട്ടുകയും ചുരുക്കുകയും ചെയ്യുന്നതുകൊണ്ടു അവയെ
ക്ലേദമാത്രകൾ്ക്കായി പ്രയോഗിക്കാം (Hygrometer). അതിൽ ഒരു
നല്ല മാതിരിയെ വൎണ്ണിക്കാമല്ലോ. ഒരു ചെറിയ ഗുഹയിൽ കു
ത്തനെ തൂങ്ങുന്ന ഒരു ചരടിനോടു കെട്ടപ്പെട്ട ഒരു ചെറിയ
കൊള്ളിയും അതിന്റെ ഒരു ഭാഗത്തു പൂക്കളെ നനെപ്പാൻ
വേണ്ടുന്ന പാത്രത്തെ വഹിക്കുന്ന പുരുഷനെയും മറു വശത്തു
കുട പിടിക്കുന്ന ഒരു സ്ത്രീയെയും കാണും. ചരടു ക്ലേദത്താൽ
നീളുമ്പോൾ സ്ത്രീ ഗുഹയിൽനിന്നു പുറത്തുവരികയും ചരടു ഉ
ണക്കത്താൽ ചുളുമ്പോൾ പുരുഷൻ ഗുഹയിൽനിന്നു വരികയും
ചെയ്യുന്നതിനാൽ ആകാശത്തിന്റെ വ്യവസ്ഥ അറിയാം.

330. ചിലപ്പോൾ വൈകുന്നേരത്തു നടക്കുന്ന സമയത്തിൽ നമ്മുടെ വ
സ്ത്രങ്ങൾ നനഞ്ഞപോലേ തോന്നുന്നതു എന്തുകൊണ്ടു?

ആകാശത്തിൽ അടങ്ങിയിരിക്കുന്ന ആവികൾ വൈകുന്നേ
രത്തിലേ തണുപ്പുകൊണ്ടു വീണ്ടും വെള്ളമായി ഭവിക്കുന്നതി
നാൽ ചെറിയ തുള്ളികളായി നമ്മുടെ വസ്ത്രങ്ങളിന്മേൽ വീഴും.

331. പുറമേയുള്ള ആകാശം തണുക്കുമ്പോൾ കണ്ണാടിവാതിലുകളുടെ ചി
ല്ലിന്റെ അകത്തേഭാഗം നനഞ്ഞിരിക്കുന്നതു എന്തുകൊണ്ടു?

മുറിയിലേ ആകാശത്തിലും വെള്ളത്തിന്റെ ആവി വ്യാ
പിച്ചിട്ടു പുറമേ തണുത്തുപോയ വായുവിനാൽ കുളിർ പിടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/192&oldid=190863" എന്ന താളിൽനിന്ന് ശേഖരിച്ചത്