താൾ:CiXIV132a.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

324. നനഞ്ഞുപോയ ഉടുപ്പിനെ മാറ്റുന്നില്ലെങ്കിൽ ശീതം പിടിക്കുന്നതു
എന്തുകൊണ്ടു?

ഉടുപ്പിലുള്ള ഈറം ആവിയായി തീരേണ്ടതിന്നു വളരേ
ചൂടു ആവശ്യമായ്വരും. അതൊക്കയും ശരീരത്തിൽനിന്നു വ
രുന്നതുകൊണ്ടും തോലിന്റെ പ്രവൃത്തി ചില സമയത്തേക്കു
നിന്നുപോകുന്നതുകൊണ്ടും പലപ്പോഴും ഇതിനാൽ ദീനം വ
രുന്നു! ഉടുപ്പിനെ മാറ്റുവാൻ പാടില്ലെങ്കിൽ ശരീരം കൊണ്ടു
പ്രവൃത്തിക്കുന്നതു നന്നു (നടക്കുന്നതിനാൽ). ഈ അദ്ധ്വാന
ത്താൽ നമുക്കു നഷ്ടമായ ചൂടിന്നു പകരം പുതിയതു കിട്ടും.

325. രണ്ടു ഘൎമ്മമാത്രകളിൽ ഒന്നിനെ നേരിയ ശീലകൊണ്ടു പൊതി
ഞ്ഞു വെള്ളത്തിൽ മുക്കി നിൎത്തിയാൽ രണ്ടു ഘൎമ്മമാത്രകളും കാണിക്കുന്ന ഭേദ
ത്താൽ ആകാശത്തിലുള്ള ക്ലേദം ഇത്രയെന്നു അറിവാൻ കഴിയുന്നതു എന്തു
കൊണ്ടു?

ആകാശം ഉണങ്ങിയിരിക്കുന്നേടത്തോളം വെള്ളം വേഗം
ആവിയായി തീൎന്നിട്ടു ഇതിനാൽ വെള്ളത്തിൽ മുക്കിയ ഘൎമ്മ
മാത്രയുടെ ഉണ്ട തണുത്തുപോകുന്നതുകൊണ്ടു അതിന്റെ
രസം ഇറങ്ങിപ്പോകും. ആകാശം വരണ്ടതായി ഈറം കൈ
ക്കൊള്ളുന്നേടത്തോളും രസവും വീഴേണം. ഈ രണ്ടു ഘൎമ്മ
മാകത്രൾ സമമായ ചൂടു കാണിക്കുന്നെങ്കിൽ ആകാശം ഇനി
വേറേ ഈറം കൈക്കൊൾ്വാൻ കഴിയാത്തവണ്ണം ക്ലേദം കൊ
ണ്ടു നിറഞ്ഞുപോയി എന്നതു ഇതിൽ കാണാം. (316-ാം
ചോ) ഇവ്വണ്ണം വെള്ളത്തിൽ മുക്കാത്ത ഘൎമ്മമാത്രയെയും
മുക്കിയ ഘൎമ്മമാത്രയെയും തമ്മിൽ ചേൎക്കുന്നതിനാൽ നമുക്കു
ക്ലേദമാത്ര എന്ന പുതിയ യന്ത്രം കിട്ടും (Psychrometer).

326. വിശരികൊണ്ടു വീശുമ്പോൾ നമ്മുടെ ശരീരത്തിനു നല്ല തണുപ്പു
ണ്ടാകന്നെങ്കിലും ഒരു ഘൎമ്മമാത്രയുടെ മീതേ വീശുന്നതിനാൽ രസം ഇറങ്ങാ
ത്തതു എന്തുകൊണ്ടു?

നാം 314-ാം ചോദ്യത്തിൽ കേട്ടപ്രകാരം ഇളകപ്പെട്ട വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/190&oldid=190860" എന്ന താളിൽനിന്ന് ശേഖരിച്ചത്