താൾ:CiXIV132a.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

ഒരു താല്പൎയ്യമുണ്ടു. അതിന്റെ നിവിഡത വൎദ്ധിക്കുന്തോറും
വിരിയുന്ന ശക്തിയും വൎദ്ധിക്കേണം.

310. ഈയ്യം കരണ്ടിയിൽ ഇട്ടു വിളക്കത്തു വെച്ചാൽ ഉരുകുന്നെങ്കിലും
ഇരിമ്പു ആയിരുന്നാൽ ഉരുകാത്തതു എന്തുകൊണ്ടു?

ഓരോ വസ്തുവിന്നും ഉരുകേണ്ടതിന്നു പ്രത്യേകമായി ഒരു
ഉഷ്ണം വേണം. ഈയ്യത്തെക്കാൾ ഇരിമ്പിന്നു എത്രയും ഉഷ്ണം
ആവശ്യമാകകൊണ്ടു താമസിച്ചു മാത്രം ഉരുകും. ഈയ്യം
335°C 1) ചൂടിനാൽ ഉരുകുന്നെങ്കിലും ഇരിമ്പോ 1500°C ഉഷ്ണുത്താ
ൽ മാത്രമേ ഉരുകുന്നുള്ളൂ. ഇത്ര ഉഷ്ണം ഒരു വിളക്കിന്നു വരുത്തു
വാൻ കഴിവില്ല. (എന്തുകൊണ്ടു?) ഉരുകേണ്ടതിന്നു ചെമ്പി
ന്നു 1050°, വെള്ളിക്കു 1000°, നാകത്തിന്നു 285° ചൂടു വേണം.
4 അംശം മിസ്മൂഥ് (Bismuth), 1 അംശം ഈയ്യം, 1 അംശം നാ
കം എന്നീലോഹങ്ങളെ തമ്മിൽ ഇടകലൎത്തിയാൽ പതെ
ക്കുന്ന വെള്ളത്തിന്റെ ഉഷ്ണത്താൽ (100°°) ഉരുകും. ഗന്ധക
ത്തിന്നു 110°, മെഴുവിന്നു 61°, കട്ടിയായ വെള്ളത്തിന്നു 0°, പ
യിനെണ്ണെക്കു -10°,2) രസത്തിന്നു -40°യും മാത്രം ചൂടു വേണം.

311. ഹിമവും കട്ടിയായ വെള്ളവും ഉരുകുന്ന സമയത്തിൽ നമുക്കു ശീതം
തോന്നുന്നതു എന്തുകൊണ്ടു?

ഓരോ വസ്തു ഉരുകുന്ന സമയം വേണ്ടുന്ന ചൂടിനെ വായു
വിൽനിന്നു വലിച്ചെടുക്കുന്നതിനാൽ വായു വളരേ തണു
ത്തുപോകും. അതു തെളിയിക്കേണ്ടതിന്നു ഒരു പാത്രത്തിൽ
0° ചൂടുള്ള വെള്ളം പകരുകയും മറ്റൊരു പാത്രത്തെ ഹിമ
ംകൊണ്ടു നിറെക്കുയും ചെയ്തതിൽ പിന്നേ രണ്ടു പാത്രങ്ങ
ളെയും ഒരു തീക്കലത്തിന്മേൽ വെച്ചിട്ടു ഹിമം എല്ലാം വെള്ള
മായി ചമഞ്ഞ ശേഷം രണ്ടു പാത്രങ്ങളിലുമുള്ള വെള്ളത്തി

1) C = Celsius, 291-ാം ചോദ്യം നോക്കുക. 2) -10° എന്നു പറഞ്ഞാൽ
0° എന്ന ശീതം കൊട്ടു 10 ഇലി താഴോട്ടുള്ള ശീതമത്രേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/185&oldid=190849" എന്ന താളിൽനിന്ന് ശേഖരിച്ചത്