താൾ:CiXIV132a.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

ചൂടിനാൽ കട്ടിയായ വസ്തുക്കൾ ദ്രവങ്ങളായും ദ്രവങ്ങൾ
വാഷ്പമായും മാറും. കട്ടിയായ വസ്തു ദ്രവമായി തീരുനെങ്കിൽ
അതിന്നു ഉരുകുക എന്നും ദ്രവം ആവിയായി ചമഞ്ഞാൽ
അതിന്നു തിളെക്കുക (വാഷ്പീകരണം vaporisation) എന്നും നാം
പറയുന്നുവല്ലോ. ഇതു എല്ലാ വസ്തുക്കളിലും സമമായ ചൂ
ടിനാൽ സംഭവിക്കുന്ന കാൎയ്യമാകുന്നു എന്നു വിചാരിക്കേണ്ട
ഓരോ വസ്തുവും അതാതിന്നുള്ള പ്രത്യേകതപോലേ നിശ്ചയി
ക്കപ്പെട്ട ചൂടുകൊണ്ടു ഉരുകുകയോ പതെക്കുകയോ ചെയ്യും.
ഈ കാൎയ്യത്തിൽ ഒന്നു ബഹുആശ്ചൎയ്യം തന്നേ. അതെന്തു
പോൽ: ഉരുകുന്ന വസ്തുവിനെ ചൂടാക്കുന്നേടത്തോളം അ
തിന്റെ ഉഷ്ണം വൎദ്ധിക്കുന്നെങ്കിലും ഉരുകുവാൻ തുടങ്ങുന്ന സ
മയം തൊട്ടു എല്ലാം ദ്രവമായി ചമയും വരേ തീ എത്ര കത്തി
ച്ചാലും അതിന്റെ ചൂടു ഇനി വൎദ്ധിക്കയില്ല. ഇവ്വണ്ണം ഉ
രുകുമളവിൽ വസ്തുവിൽ പ്രവേശിക്കുന്ന ഉഷ്ണം വസ്തുവിന്റെ
ചൂടു വരിക്കായ്കകൊണ്ടു ശാസ്ത്രികൾ അതിന്നു ഗുഹ്യോഷ്ണം
(latent heat) എന്നു പറയുന്നു. ഉഷ്ണം കുറയുന്നതിനാൽ വസ്തു
വീണ്ടും കട്ടിയായിപ്പോകുമ്പോൾ ഈ ബന്ധിക്കപ്പെട്ട ചൂടു മു
ക്തമാകും പോൽ. അങ്ങിനേ തന്നേ വെള്ളം പതെപ്പാൻ തു
ടങ്ങിയ നിമിഷം തൊട്ടു എല്ലാം ആവിയായി മറഞ്ഞു പോ
വോളം ചൂടു വൎദ്ധിക്കായ്കയാൽ വെള്ളത്തിൻ ആവിയിലും അ
ങ്ങിനേത്ത ഗൂഢമായ ചൂടു വ്യാപിക്കുന്നു എന്നു നിശ്ചയിക്കാം.
എന്നാലും ദ്രവങ്ങളുടെ കാൎയ്യത്തിൽ ഒരു ഭേദം കാണും. ദ്രവം
മുഴുവൻ ആവിയായി ഭരിക്കേണ്ടതിന്നു പതെക്കുന്ന ചൂടു വേ
ണം എന്നു വരികിലും ഓരോ ചൂടിനാലും ദ്രവത്തിന്റെ മേ
ൽഭാഗത്തുള്ള അംശങ്ങൾ ആവിയായി ചമയുമാറാകുന്നു; അ
തിന്നു വറ്റൽ (evaporation) എന്ന പേർ വിളിക്കാം. എല്ലാ
ആവികളെ പോലേ വെള്ളത്തിൻ ആവിക്കും വിരിയുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/184&oldid=190847" എന്ന താളിൽനിന്ന് ശേഖരിച്ചത്