താൾ:CiXIV132a.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

ന്റെ ചൂടിനെ നോക്കുമ്പോൾ ഹിമത്തിൽനിന്നു ഉളവായ
വെള്ളത്തിന്റെ ചൂടു 0°, മറ്റേ പാത്രത്തിലുള്ള വെള്ളമോ
75° ചൂടു ഉണ്ടാകും. രണ്ടു പാത്രങ്ങളിലും സമമായ ചൂടു പ്ര
വേശിച്ചതുകൊണ്ടു ഒന്നാം പാത്രത്തിൽ നാം കാണാത്ത 75°
ചൂടു വെള്ളം ഉരുകേണ്ടതിന്നു ചെലവായിപ്പോകയും ഉരുകു
ന്ന ഹിമം ഒരു വിധേന ഈ ചൂടിനെ നിഗൂഢം ആക്കുകയും
ചെയ്തു. (309.)

312. വിലാത്തിയിൽ ചൂടുള്ള മുറിയിൽപോലും ഒരു മേശമേൽ വെള്ളം
പകൎന്നിട്ടു ഇതിൽ നാകംകൊണ്ടുള്ള വസിയും വസിയിൽ ഹിമവും ഉപ്പും വെ
ച്ചാൽ വസിയുടെ താഴേയുള്ള വെള്ളം കുട്ടിയായ്ത്തീരുന്നതു എന്തുകൊണ്ടു?

ഉരുകുന്ന ഹിമത്താൽ ഉപ്പും അലിഞ്ഞിട്ടു ചുറ്റുമുള്ള
വായുവിൽനിന്നു വളരേ ചൂടു കൈക്കൊണ്ടശേഷം ചൂടു എത്ര
യും നല്ലവണ്ണം നടത്തുന്ന നാകംകൊണ്ടു ഈ ചൂടില്ലായ്മയും
വേഗം വെള്ളത്തിൽ വ്യാപിച്ചു വെള്ളം കട്ടിയായ്മയും. 6 അം
ശം ഗന്ധകഷാരം (Sulphate of Soda, Glauber's Salt), 4 അം
ശം ജലഹരിതാമ്ലം (Hydrochloric acid), 5 അംശം നവക്ഷാരം, 5 അം
ശം വെടിയുപ്പും (Salpatre), 10 അംശം വെള്ളം എന്നീ മിശ്രങ്ങ
ളെകൊണ്ടു ഉളവാകുന്ന ശീതം ഹിമത്തെയും ഉപ്പിനെയും ത
മ്മിൽ കലൎത്തുന്നതിനാൽ ഉണ്ടാകുന്ന ശീതത്തെക്കാൾ അ
ത്യന്തം വലിയതാകുന്നു താനും. -30 C അധികശീതം ഉണ്ടാ
കേണ്ടതിനു ഹിമത്തെയും വെള്ളത്തിൽ കലക്കിയ ഗന്ധകാ
മിലത്തെയും (Diluted Sulpheric acid) തമ്മിൽ ഇടകലൎത്തുന്ന
തു മതി എന്നറിക.

313. വിലാത്തിയിൽ ഹിമം വീഴുന്ന സമയത്തിൽ ശീതം അല്പം കുറയു
ന്നതു എന്തുകൊണ്ടു?

ഹിമം വീഴുന്ന സമയത്തിൽ വായുവിലുള്ള വെള്ളം കട്ടി
യായ്ത്തീൎന്നിട്ടു നാം 309-ാം ചോദ്യത്തിൽ കണ്ടപ്രകാരം ഹിമത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/186&oldid=190851" എന്ന താളിൽനിന്ന് ശേഖരിച്ചത്