താൾ:CiXIV132a.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

287. ചീനമണ്ണുകൊണ്ടുള്ള മിനുസമായ പാത്രങ്ങളിൽ വെക്കുന്ന ഭക്ഷണം
വേഗം തണുത്തു പോകാത്തതു എന്തുകൊണ്ടു?

പരുപരുത്ത വസ്തുക്കൾ ചൂടിനെ അധികം താല്പൎയ്യ
ത്തോടേ കൈക്കൊള്ളുന്നെങ്കിലും സ്വന്തചൂടിനെയും അപ്ര
കാരം തന്നേ പുറപ്പെടുവിക്കും. ഒന്നാം ഗുണം വല്ലതും കാ
ച്ചേണ്ടതിന്നു വലിയ ഉപകാരം ആയിരുന്നാലും തീ കെട്ട
ശേഷം ചൂടു പോകാതേ കാത്തുരക്ഷിക്കുന്നതിൽ രണ്ടാമത്തേ
ഗുണം ദോഷകരമായ്ത്തീരുന്നു. ചൂടു വേഗം ആറിപ്പോകുന്നതി
നാൽ ഭക്ഷണം തണുത്തു പോകും. മിനുസമായ പാത്രങ്ങൾ
ക്കു ഇതിൽ വളരേ വിശേഷമുണ്ടു.

288. നമുക്കു അൎദ്ധരാത്രിയിലല്ല രാവിലേ മാത്രം പ്രത്യേകമായി ശീതം
തോന്നുന്നതു എന്തുകൊണ്ടു?

ഭൂമി സൂൎയ്യന്റെ രശ്മികളിൽനിന്നു പകൽസമയത്തു കൈ
ക്കൊണ്ട ചൂടിനെ രാത്രിയിൽ ക്രമേണ വിടുന്നതുകൊണ്ടു
പിറ്റേദിവസം രാവിലേ ചൂടു അധികം പോയി ശീതം അ
ധികം തോന്നുന്നു. സസ്യാദികൾകൊണ്ടു മൂടപ്പെട്ട കറുത്ത
തായ സ്ഥലത്തുനിന്നു അധികം ചൂടു നീങ്ങിപ്പോകുന്നതുകൊ
ണ്ടു ഈ വക സ്ഥലങ്ങളിൽ വീടുകൂടാതേ കിടന്നുറങ്ങുന്നതു
അപായമുള്ള കാൎയ്യം ആയിരിക്കാം.

289. മേഘങ്ങൾ ആകാശത്തെ മൂടിക്കിടന്നാൽ രാത്രിയിൽ അത്ര ശീതം
തോന്നാത്തതു എന്തുകൊണ്ടു?

ഭൂമി പകൽസമയത്തു കൈക്കൊണ്ട ചൂടിനെ വീണ്ടും രാ
ത്രിയിൽ പുറപ്പെടുവിക്കുന്നുവല്ലോ. മേഘം മൂടിക്കിടക്കുമ്പോൾ
കയറിപ്പോകുന്ന ചൂടിനെ അതു തടുത്തു നിരാകരിക്കുന്നതു
കൊണ്ടു നിലം ഏറേ തണുത്തു പോകുന്നില്ല. വിലാത്തിയിൽ
തെളിവുള്ള രാത്രിയിൽ ആളുകൾ സസ്യങ്ങളെ രക്ഷിപ്പാനാ
യിട്ടു കത്തിക്കുന്ന തീയിൽനിന്നു കയറുന്ന പുകകൊണ്ടു മേല്പറ
ഞ്ഞ മേഘങ്ങളെ പോലേ ചൂടിനെ തടുക്കും. അങ്ങിനേ തന്നേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/173&oldid=190829" എന്ന താളിൽനിന്ന് ശേഖരിച്ചത്