താൾ:CiXIV132a.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

ട്ടപ്രകാരം (251) മതിൽ കൈക്കൊണ്ട സൂൎയ്യന്റെ രശ്മികളെയും
നിരാകരിക്കുന്നതുകൊണ്ടു ചൂടു മരത്തിന്നു തട്ടും.

284. തീക്കണ്ണാടി (burning glass) കൊണ്ടു കടലാസ്സിനെ കത്തിപ്പാൻ
കഴിയുന്നതു എന്തുകൊണ്ടു?

ഈ തീക്കണ്ണാടി അണ്ഡാകൃതിയായിരിക്കുന്നതു (Convex)
കൊണ്ടു ചൂടു വരുത്തുന്ന രശ്മികൾ ഇതിലൂടേ ചെല്ലുമ്പോൾ
വഴിയിൽനിന്നു ഒരല്പം തെറ്റീട്ടു (363) കടലാസ്സു രശ്മികൾ
യോജിക്കുന്ന സ്ഥലത്തു വെച്ചാൽ കണ്ണാടി ഉൾ്ക്കൊണ്ട എല്ലാ
രശ്മികളും കടലാസ്സിന്മേൽ ഒരു വിന്ദുവിൽ ചേരുന്നതിനാൽ
കടലാസ്സിന്നു തീപ്പിടിപ്പാൻ വേണ്ടുന്ന ചൂടു ഉളവാകും.

285. ഉഷ്ണകാലത്തിൽ കറുത്ത ഉടുപ്പു ധരിച്ചാൽ ചൂടു അധികം അനുഭ
വിക്കുന്നതു എന്തുകൊണ്ടു?

ചൂടുള്ള വസ്തുക്കൾ രശ്മികളായി പുറപ്പെടുവിക്കുന്ന ചൂടു
കൊള്ളുന്ന വസ്തുക്കളിൽ വലിയ ഒരു ഭേദം ഉണ്ടാകുന്നുവല്ലോ!
കറുത്ത വസ്തുക്കൾ ഈ രശ്മികളെ താല്പര്യത്തോടേ കൈക്കൊ
ള്ളുന്നു എന്നാൽ വെളുത്ത വസ്തുക്കൾ അവയെ നിഷേധിച്ചു
നിരാകരിക്കുന്നു. കറുത്ത നിറം സൂൎയ്യന്റെ രശ്മികൾക്കു ഇത്ര
അനുകൂലമായിരിക്കുന്നതുകൊണ്ടു ഈ കേരളദേശത്തിൽ അത്യാ
വശ്യമില്ലെങ്കിൽ കറുത്ത ഉടുപ്പു ധരിക്കുന്നതു ഭോഷത്വം അ
ത്രേ. വിലാത്തിയിൽ ശീതകാലത്തു കറുത്ത ഉടുപ്പു ധരിക്കേ
ണ്ടതിന്നു കാരണം അതു നെരിപ്പോടിന്റെ ചൂടിനെ നല്ലവ
ണ്ണം കൈക്കൊള്ളുന്നതുകൊണ്ടത്രേ.

286. വെള്ളം കാച്ചേണ്ടതിന്നു പുതിയ പാത്രങ്ങളെക്കാൾ പുകയറ തട്ടിയ
പഴയ പാത്രങ്ങൾ ഏറേ നല്ലതു ആകുന്നതു എന്തുകൊണ്ടു?

മിനുസമായിരിക്കുന്ന പാത്രം കൂടിന്റെ രശ്മികളെ അധി
കം വിരോധിച്ചു നിരാകരിക്കും. പരുപരുത്തതും കറുത്തതുമാ
യ പാത്രമോ ചൂടിനെ നല്ലപോലേ കൈക്കൊള്ളുന്നതിനാൽ
വെള്ളം വേഗം തിളെക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/172&oldid=190825" എന്ന താളിൽനിന്ന് ശേഖരിച്ചത്