താൾ:CiXIV132a.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

282. നെരിപ്പോടിനാൽ മുറിയിൽ ചൂടു ഉളവാകുന്നതു എന്തുകൊണ്ടു?

തീക്കലത്തിലേ ചൂടു സമീപത്തുള്ള വായുവിനെ മാത്രമ
ല്ല മുറിയിലുള്ള വായുവിനെ എല്ലാം ക്രമേണ ചൂടാക്കും. ചൂടു
വ്യാപിപ്പിക്കുന്നതു മൂന്നു വിധത്തിലാണ്; ചൂടുള്ള വസ്തുവിന്റെ
യും ചൂടില്ലാത്ത വസ്തുവിന്റെയും നടുവിലുള്ള വസ്തുവിന്റെ
അംശങ്ങൾ ക്രമേണ ചൂടു പിടിച്ചു ഒടുക്കം ചൂടില്ലാത്ത വ
സ്തുവിൽ എത്തുന്നു. ഇതു ഒന്നാമത്തേ വഴി (Conduction). ഇതി
നെ കുറിച്ചുള്ള ദൃഷ്ടാന്തങ്ങളാകുന്നു നാം ഇതുവരേ വിവരി
ച്ചതു. സൂൎയ്യന്റെ രശ്മികളോ 8 നിമിഷങ്ങളിൽ 90,000,000 നാ
ഴികദൂരത്തിൽനിന്നു ഭൂമിയിൽ എത്തി വഴിയിലുള്ള വായുവി
നെ ചൂടാക്കായ്കകൊണ്ടു (ഇതിന്നു സാക്ഷ്യം മേല്പോട്ടു കയറി
പോകുന്നേടത്തോളം ശീതം വൎദ്ധിക്കുന്നു) സൂൎയ്യന്റെ ചൂടു ഒ
ന്നാമത്തേ വഴിയായി ഭൂമിയിൽ എത്തുന്നില്ല എന്നതു സ്പ
ഷ്ടമല്ലോ! സൂൎയ്യൻ തന്റെ രശ്മികളെ വീശീട്ടു അവ ഇടയിലു
ള്ള ആകാശത്തിൽ കൂടി ചെന്നു ചൂടില്ലാത്ത ഭൂമിക്കു തട്ടും
(Radiation) സൂൎയ്യനെ പോലേ തീക്കലവും ചൂടു പുറപ്പെടുവി
ക്കുന്നു. അതിൻനിമിത്രം തീക്കലത്തിന്റെയും നമ്മുടെയും
നടുവിൽ ഒരു മറ ഉണ്ടായിരുന്നാൽ ചുടു അത്ര തോന്നുകയി
ല്ല. ചൂടുള്ള വസ്തു ചൂടില്ലാത്ത വസ്തവിന്നു അതിനോടു സമ
മായ ചൂടു ഉണ്ടാകുംവരേ ഘൎമ്മരശ്മികളെ വീശും. ഇവ്വണ്ണം
മുറിയിലുള്ള എല്ലാ സാമാനങ്ങളുടെയും ചൂടു സമമായ്ത്തീരും.
(മൂന്നാം വഴിയെ കുറിച്ചു നാം 307-ാം ചോദ്യത്തിൽ കേൾ്ക്കും.

283. ഒരു മതിലിനോടു അടുത്തു നില്ക്കുന്ന മരത്തിന്റെ ഫലങ്ങൾ പുറ
ത്തു നില്ക്കുന്ന മരങ്ങളുടെ ഫലങ്ങൾക്കു മുമ്പേ മൂക്കുന്നതു എന്തുകൊണ്ടു?

ഈ മരം ശേഷമുള്ള മരങ്ങളെ കണക്കേ സൂൎയ്യരശ്മികളെ
കൊള്ളുന്നതു കൂടാതേ ശബ്ദത്തിന്റെ വിഷയത്തിൽ നാം കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/171&oldid=190823" എന്ന താളിൽനിന്ന് ശേഖരിച്ചത്