താൾ:CiXIV132a.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

വിലയേറിയ തൈകളെ കൊമ്പുകളെക്കൊണ്ടും പായികൊണ്ടും
കാത്തുരക്ഷിക്കുന്നതു നടപ്പായ്ത്തീൎന്നു.

290. എണ്ണയെക്കാൾ വെള്ളത്തെ ചൂടാക്കുന്നതു അധികം പ്രയാസമാകു
ന്നതു എന്തുകൊണ്ടു?

ചൂടിനെ വ്യാപിപ്പിക്കുന്ന കാൎയ്യത്തിൽ ഓരോ വസ്തുക്കൾ്ക്കു
തമ്മിൽ വലിയ ഭേദം ഉള്ള പ്രകാരം ഉള്ളിലോട്ടു ചൂടിനെ
കൈക്കൊള്ളുന്നതിലും വളരേ ഭേദം ഉണ്ടു. വെള്ളത്തിന്നു ചൂ
ടു കൈക്കൊൾ്വാൻ എണ്ണയെക്കാൾ അധികം കഴിവു ഉണ്ടാക
കൊണ്ടു എണ്ണയോടു സമമായ ചൂടു ഉണ്ടാകുംവരേ അധികം
ചൂടു ഉൾ്ക്കൊള്ളും. അങ്ങിനേ തനേ വെള്ളം എണ്ണയോടൊ
പ്പം തണുത്തുപോവാനായിട്ടു അധികം ചൂടു വിട്ടുകൊടുക്കേ
ണ്ടി വരും. ഇപ്രകാരം വേറേ വസ്തുക്കളിലും വളരേ ഭേദം കാ
ണുന്നു. ഇരിമ്പിനെ ചൂടാക്കേണ്ടതിന്നു നാകത്തെക്കാൾ ഇര
ട്ടിച്ച ചൂടു വേണം. എങ്കിലും നാകം വളരേ വേഗം തണു
ത്തുപോകും. പിന്നേ ഭൂമിയെക്കാൾ വെള്ളത്തെ ചൂടാക്കേ
ണ്ടതിന്നു 4 വട്ടം അധികം ചൂടു ആവശ്യമാകകൊണ്ടു ഭൂമിക്കു
അധികം ചൂടുണ്ടാകും. എങ്കിലും കാറ്റിനാലും രാത്രിയിൽ
ചൂടു വിടുന്നതിനാലും സമുദ്രത്തെക്കാൾ ഭൂമി അധികം വേ
ഗം തണുത്തുപോകും. ചൂടു കൈക്കൊള്ളേണ്ടതിന്നുള്ള പല
വസ്തുക്കളുടെ പ്രാപ്തിയെ തമ്മിൽ ഒത്തുനോക്കുന്നതിനാൽ
അവയുടെ വിശേഷമായ ചൂടു എന്തെന്നു (Specific heat) അറി
യാം. ഈ കാൎയ്യത്തിലും നാം ഓരോ വസ്തുക്കളെ വെള്ളത്തോ
ടു താരതമ്യപ്പെടുത്തി നോക്കുന്നതു നടപ്പാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/174&oldid=190831" എന്ന താളിൽനിന്ന് ശേഖരിച്ചത്