താൾ:CiXIV132a.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

277. വിലാത്തിയിൽ ശീതകാലത്തു വയലിൽ ഹിമം കിടന്നാൽ വിതെച്ച
വിത്തിന്നു യാതൊരു നഷ്ടവും വരാത്തതു എന്തുകൊണ്ടു?

ഹിമം തന്നേ ചൂടിനെ നല്ലവണ്ണം തടുക്കുന്നതുകൂടാതേ
ഇതിൽ വളരേ വായു അടങ്ങിയിരിക്കുന്നതുകൊണ്ടും നിലത്തി
ന്റെ ചൂടു പുറപ്പെടുന്നതിനെ നന്ന തടുത്തു മീതേയുള്ള ശീ
തവായുവിനെ അകറ്റും. ഇവ്വണ്ണം വിത്തു നഷ്ടമായിപ്പോകാ
തേ ഹിമത്തിൻ കീഴേ ചിലപ്പോൾ മുളെക്കയും കൂടേ ചെയ്യുന്നു.

278. വെള്ളത്തിന്നും വായുവിന്നും സമമായ ചൂടുണ്ടായാലും വെള്ളത്തിൽ
നമുക് അധികം ശീതം തോന്നുന്നതു എന്തുകൊണ്ടു?

വെള്ളം വായുവിനെക്കാൾ അധികം ചൂടിനെ നടത്തുന്ന
തുകൊണ്ടു ശരീരത്തിൽനിന്നു അധികം ചൂടു വെള്ളത്തിൽ
പോയ്പോകുന്നതിനാൽ നമുക്കു ശീതം തോന്നും.

279. ഒരേ സമയത്തു തന്നേ ഓരോ വസ്തുക്കളെ തൊടുമ്പോൾ അവയുടെ
ചൂടിൽ വലിയ ഭേദം തോന്നുന്നതു എന്തുകൊണ്ടു?

നമ്മുടെ കൈക്കു വസ്തുക്കളെക്കാൾ അധികം ചൂടു ഉണ്ടെ
ന്നുവരികിലും ചൂടിനെ നല്ലവണ്ണം നടത്തുന്ന വസ്തുക്കൾ ന
മ്മുടെ കൈയിൽനിന്നു വേഗം ചൂടു കൈക്കൊള്ളുന്നതിനാൽ
തണുപ്പു തോന്നുന്നു. അവ ചൂടിനെ നടത്തുന്നില്ലെങ്കിലോ ന
മ്മുടെ കയ്യിന്റെ ചൂടു മാറായ്കകൊണ്ടു വസ്തുക്കൾക്കു നല്ല ചൂ
ടുണ്ടു എന്നു തോന്നുന്നു. അവ്വണ്ണം മരത്തെക്കാളും കമ്പിളിയെ
ക്കാളും ലോഹങ്ങൾക്കു അധികം തണുപ്പുണ്ടെന്നു സാധാരണ
മായി തോന്നും എങ്കിലും സൂൎയ്യരശ്മികളാലോ തീയാലോ രണ്ടു
വിധമായ വസ്തുക്കൾക്കു ശരീരത്തിന്റെ ചൂടിനെക്കാൾ അധി
കം ചൂടു ഉണ്ടായാൽ ചൂടു നല്ലവണ്ണം നടത്തുന്ന വസ്തുക്കൾ
നടത്താത്ത വസ്തുക്കളെക്കാൾ അധികം ചൂടുള്ളതായി തോ
ന്നും. അതെന്തുകൊണ്ടു എന്നു ചോദിച്ചാൽ ഒന്നാമത്തേതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/169&oldid=190820" എന്ന താളിൽനിന്ന് ശേഖരിച്ചത്