താൾ:CiXIV132a.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

കമ്പിളി ചൂടിനെ നല്ലവണ്ണം വ്യാപിപ്പിക്കായ്കകൊണ്ടു കട്ടി
യായ വെള്ളത്തിന്റെ ശീതത്തെ നന്നായി കാക്കും.

275. ശീതമുള്ള രാജ്യങ്ങളിൽ വീടുകളെ കല്ലുകൊണ്ടു അല്ല മരംകൊണ്ടു
പണിയിക്കുന്നതു എന്തുകൊണ്ടു?

വീട്ടിന്നകത്തു നെരിപ്പോടു നല്ല ചൂടു വരുത്തിയശേഷം
അതിനെ കാത്തു സൂക്ഷിപ്പാൻ ആവശ്യം. കല്ലു മരത്തെക്കാൾ
അധികം വേഗം ചൂടിനെ ഉൾക്കൊണ്ടിട്ടു ഇല്ലായ്മച്ചെയ്യുന്ന
തിനാൽ മരംകൊണ്ടുള്ള വീടുകളിൽ അധികം സുഖം ഉണ്ടാ
കും. ഈ വിഷയത്തിൽ കട്ടിയായ വെള്ളംപോലും കല്പിനെ
ക്കാൾ നല്ലതാക്കൊണ്ടു വടക്കു പാൎത്തുവരുന്ന എസ്കിമോസ്സ്
എന്ന ജാതി കട്ടിയായ വെള്ളംകൊണ്ടു വീടുകളെ പണിയി
ച്ചുപോരുന്നു. അപ്രകാരം തന്നേ അങ്ങോട്ട യാത്ര ചെയ്യുന്ന
വെള്ളക്കാരും ശീതകാലത്തു കട്ടിയായ വെള്ളത്തിൽ ഉറെച്ചു
നില്ക്കുന്ന കപ്പലുകളുടെ ചുറ്റും ഹിമംകൊണ്ടും കട്ടിയായ വെ
ള്ളംകൊണ്ടും മതിലുകളെ കെട്ടിവരുന്നുണ്ടു.

276. ഇറുക്കമുള്ള ഉടുപ്പിനെക്കാൾ അഴഞ്ഞുകിടക്കുന്ന ഉടുപ്പിനാൽ അധി
കം ചൂടു അനുഭവമായിവരുന്നതു എന്തുകൊണ്ടു?

നല്ല ചൂടു ഉണ്ടാകേണ്ടതിന്നു ശരീരത്തിലുള്ള ചൂടിനെ
കാത്തുരക്ഷിക്കുന്നതു തന്നേ പ്രധാനകാൎയ്യം. ഇറുക്കമുള്ള ഉടു
പ്പു ധരിച്ചാൽ ഈ ഉടുപ്പുമാത്രം ശരീരത്തെ മൂടുന്നതുകൊണ്ടു
ശരീരത്തിന്റെ ചൂടു പുറപ്പെട്ടുപോകും. അഴഞ്ഞിരിക്കുന്ന ഉടു
പ്പു ധരിച്ചാലോ ശരീരത്തിന്റെയും ഉടുപ്പിന്റെയും ഇടയിൽ
വായു ഉള്ളതുകൊണ്ടും വായു ചൂടിനെ നല്ലവണ്ണം വ്യാപിക്കാ
യ്കകൊണ്ടും ശരീരത്തിലുള്ള ചൂടിന്നു നല്ല രക്ഷയുണ്ടു. അങ്ങി
നേ തന്നേ പകൽസമയത്തു ഉടുപ്പു ധരിച്ചു കിടക്കുന്ന സമയ
ത്തിൽ ചിലപ്പോൾ ശീതം തോന്നുകയും രാത്രിയിലോ ഉടുപ്പു
മാറ്റി പുതപ്പിനെമാത്രം പുതെച്ചാൽ വേണ്ടുവോളം ചൂടു
അനുഭവിക്കയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/168&oldid=190819" എന്ന താളിൽനിന്ന് ശേഖരിച്ചത്